സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യുവാൻ അപ്‌ലോഡ് താൾ പ്രയോജനപ്പെടുത്താവുന്നതാണ്

കഥകളി

ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും ആകർഷകവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. സ്കൂൾവിക്കിയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു.

വിജ്ഞാനപ്രദങ്ങളും പകർപ്പവകാശ പരിധിയിൽ വരാത്തതുമായ ചിത്രങ്ങളാണ്‌ താങ്കൾ ഉൾപ്പെടുത്താൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം പ്രസ്തുത താളിൽ നിന്നും ലഭിക്കുന്നതാണ്, ഇതിലൂടെ അപ്‌ലോഡ്‌ ചെയ്തിട്ടുള്ള ചിത്രങ്ങളെ മാത്രമേ സ്കൂൾ വിക്കിയിലെ ലേഖനങ്ങളിൽ ചേർക്കുവാൻ സാധിക്കുകയുള്ളൂ. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതികൾ അവലംബിക്കാവുന്നതാണ്.

സ്കൂൾ ചിത്രങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ചിത്രത്തിന് അനുയോജ്യമായ പേര് നൽകേണ്ടതാണ്.
schoolphoto.jpg, pic12.png തുടങ്ങിയ പേരുകൾ നൽകുന്നതിനു പകരം സ്കൂൾ കോഡ് തുടക്കത്തിലുപയോഗിച്ച് പേര് നൽകണം. സ്കൂൾ കെട്ടിടത്തിന്റെ പേര് 41029_School new building എന്നും ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പിന്റെ ചിത്രം 41030_LK Camp 2020
എന്ന തരത്തിലും നൽകണം..

പൂർണ്ണ വലിപ്പത്തിൽ ഉൾപ്പെടുത്തുവാൻ

[[ചിത്രം:0288.jpg]

അല്ലെങ്കിൽ

[[ചിത്രം:ഫയലിന്റെ_പേര്‌.JPG|ചിത്രത്തിനുള്ള അടിക്കുറിപ്പ് ]]

എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.

ചെറുരൂപങ്ങൾ ഉൾപ്പെടുത്തുവാൻ

ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ

[[ചിത്രം:ഫയലിന്റെ_പേര്‌.png|ലഘു]]

അല്ലെങ്കിൽ

[[ചിത്രം:ഫയലിന്റെ_പേര്‌555.png|ലഘുചിത്രം]]

അല്ലെങ്കിൽ

[[ചിത്രം:ഫയലിന്റെ_പേര്‌.png|thumb]]

എന്ന രീതിയും അവലംബിക്കാവുന്നതാണ്.

കൂടുതൽ വിപുലമായി ഉൾപ്പെടുത്തുവാൻ

കൂടാതെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.

ഉദാഹരണം:

[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]]