സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
  • ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
  • ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
  • ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, tiff, bmp, odg, svg.
  • ചിത്രത്തിന്റെ പേര് സ്കൂൾകോഡിൽ ആരംഭിക്കണം. ഉദാ: 33072_1, 33072_school_HM, 33072_school_main_building etc...
  • ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.
  • വർഗ്ഗം ചേർക്കുന്ന വിധം.
  • മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
  • മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
  • ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ
  • ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള കണ്ണി
  • അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക കാണുന്നതിനുള്ള കണ്ണി
  • സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ