സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
സഹായം/എന്റെ വിദ്യാലയം
"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി
മരമൊന്നുലുത്തുവാൻ മോഹം"
-------- ഓഎൻവി
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.