സഹായം Reading Problems? Click here


സഹായം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
< സഹായം
14:33, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ("സഹായം/എന്റെ സ്കൂൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
Jump to navigation Jump to search
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി
മരമൊന്നുലുത്തുവാൻ മോഹം"
-------- ഓഎൻവി


എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.

നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.

"https://schoolwiki.in/index.php?title=സഹായം/എന്റെ_വിദ്യാലയം&oldid=1157026" എന്ന താളിൽനിന്ന് ശേഖരിച്ചത്