സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 2 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37053 (സംവാദം | സംഭാവനകൾ) ('(ഉടയോൻ നാഥാ-ഗിരിസീനായ-എന്നരീതി) വെണ്ണിക്കുളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ഉടയോൻ നാഥാ-ഗിരിസീനായ-എന്നരീതി)

വെണ്ണിക്കുളമെന്ന-
നാടിനു ചൈതന്യം
പകരും പാവനമാം
വിദ്യാലയ മതിനെന്നെന്നും
കാവൽ പുണ്യപിതാവായി
വാഴ്വിന്നുറവിടമായ് വാഴും
വീരുനിധേ ! ബഹനാ സഹദാ !
<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>
സാക്ഷിസമൂഹത്തിൽ
മകുടം പോൽവിലസും
മാമുനി ബഹനാമേ !
നിൻനാമത്തിൽ സ്ഥാപിതമാം
ശോഭന വിദ്യാനിലയത്തിൽ
‘സപ്തതിയാഘോഷം’ താത !
സ്തുത്യർഹം വിജയിച്ചിടുവാൻ
<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>
ശ്യാമള കോമളമാം
ദൃശ്യത്താൽ മേന്മേൽ
കണ്ണിനു കുളിരേകും
വെണ്ണിക്കുളമതിനെന്നാളും
സ്വർണ്ണകിരീടം പോൽമിന്നും
പാവനദിവ്യ നിവാസത്തിൻ
പാലകനാം ബഹനാ സഹദാ !
<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>
കരുണാവാരിധിയാം
ഭൂവനാധിശ്വര നീ-
ഭക്തജനത്തിൻറ
ആധികളെല്ലാമൊഴിവാക്കി
വ്യാധിയശേഷം മായിക്കാൻ
സഹദേന്മാരുടെ സംഘത്തിൽ
ദീപ്തിപരത്തും ദീപശിഖേ !
<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>