സംവാദം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 10 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)

എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള അവസരം ഇന്നത്തെ പരിശീലനത്തിൽ കിട്ടിയില്ല. വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. സോഴ്സ് എഡിറ്ററിൽ ചെയ്യുന്നതിനേക്കാൾ എളുപ്പവും. പക്ഷേ ഫീൽഡിൽ ഇതേ പോലെ ഓൺലൈൻ പരിശീലനം എത്രത്തോളം പ്രായോഗികമാവും എന്നറിയില്ല.നമുക്ക് കിട്ടിയ കാര്യങ്ങൾ തീർച്ചയായും എം.ടി. മാരിലേക്കും ഫീൽഡിലേക്കും എത്തിച്ച് ലിറ്റിൽ കൈറ്റ്സ് വഴി സ്കൂൾ വിക്കി മികച്ചതാക്കി മാറ്റാം.

--PRIYA (സംവാദം) 19:12, 3 ഡിസംബർ 2020 (IST)

float ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:42, 3 ഡിസംബർ 2020 (IST)
float --Kannans (സംവാദം) 06:50, 4 ഡിസംബർ 2020 (IST)

വിദ്യാലയങ്ങൾ സ്കൂൾവിക്കിയിൽനിന്ന് അകന്നുനിൽക്കുന്നതിനുള്ള ഒരു പ്രധാനകാരണം അത് userfriendly അല്ല എന്നതാണ്.അത് പരിഹരിക്കാൻ ഒരു പരിധിവരെ വിഷ്വൽ എഡിറ്റർ സഹായിക്കും. മറ്റൊരുകാര്യം ആർക്കും ആരുടെയും പേജിൽകയറി തിരുത്താവുന്ന രീതി ദുരുപയോഗം ചെയ്യപ്പെടും. അത് പരിഹരിക്കണം.

--Tknarayanan (സംവാദം) 22:44, 4 ഡിസംബർ 2020 (IST)

നാരായണൻ മാഷേ, ആർക്കും തിരുത്താവുന്നത് ദുരുപയോഗം ചെയ്യപ്പെടും എന്നത് ഒരു അനുമാനം മാത്രമാണ്. സ്കൂൾവിക്കിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ അത്തരം പ്രവണതകൾ വിരലിലെണ്ണാവുന്നതേ ഉണ്ടായിട്ടുള്ളൂ. അതും മനഃപൂർവ്വമല്ലാതെ അറിവില്ലായ്മകൊണ്ട് സംഭവിച്ചവ. സഹകരിച്ചുകൊണ്ടുള്ള എഴുത്തിലൂടെ മാത്രമേ ഇത്തരത്തിലുള്ള വിജ്ഞാനകോശങ്ങൾ പരിപൂർണ്ണതയിലേക്കെത്തുകയുള്ളൂ. വിക്കിപീഡിയയും അനുബന്ധ സംരംഭങ്ങളും ഈ സഹകരണത്തിന്റെ സദ്ഫലങ്ങളാണ്. അക്കൂട്ടത്തിൽത്തന്നെയാണ് സ്കൂൾവിക്കിയുടെയും സ്ഥാനം.
ഇനി, ഇത്തരം പ്രവണതകൾ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള സംവിധാനം സ്കൂൾവിക്കിയിലുണ്ട്. അവ ശരിയാം വണ്ണം വിനിയോഗിക്കണം. താളുകളെ ശ്രദ്ധിക്കുന്നവയുടെ പട്ടികയിലേക്ക് ചേർക്കുക. അവിടെ വരുന്ന തിരുത്തലുകൾ പരിശോധിക്കുക (റോന്ത് ചുറ്റുക (Patroling) എന്ന് പറയും. കുരുത്തക്കേട് കാണിക്കുന്നവരെ ഉപദേശിക്കുക - (സംവാദം), തെറ്റായ തിരുത്തുകൾ മായ്ക്കുക അല്ലെങ്കിൽ മാറ്റം തിരസ്കരിക്കുക, വലിയതോതിൽ നശീകരണപ്രവർത്തനം നടത്തുന്ന ഉപയോക്താക്കളെ തടയുക -- തുടങ്ങി ഒരു വിക്കി പ്രവർത്തകന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഇതുപോലുള്ള ഇടപെടലുകളാണ്. ഇത്തരത്തിൽ ക്രിയാത്മകമായി ഇടപെടുന്ന ഉപയോക്താക്കളില്ല എന്നതാണ് ഇപ്പോൾ സ്കൂൾവിക്കി നേരിടുന്ന പ്രശ്നം. ഇനി ആ പ്രശ്നം ഉണ്ടാവില്ല എന്നാണ് പ്രത്യാശ.

ക്രിയാത്മകമായ നിർദ്ദേശങ്ങൾ വീണ്ടും ക്ഷണിക്കുന്നു. സ്കൂൾവിക്കിയിൽ സജീവമായി ഇടപെടൂ.
മികച്ച വിക്കി അനുഭവങ്ങൾ ആശംസിച്ചുകൊണ്ട്,
സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:20, 4 ഡിസംബർ 2020 (IST)

പരിശീലനസമയത്ത് എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള സമയം കിട്ടിയില്ലെങ്കിലും പിന്നീട് ചെയ്തുനോക്കി. സോഴ്സ് എഡിറ്ററിൽ എഡിറ്റ് ചെയ്യുക എന്നത് ഫീൽഡിൽ പലർക്കും ഒരു കീറാമുട്ടിയായിരുന്നു.വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Sunirmaes (സംവാദം) 07:54, 5 ഡിസംബർ 2020 (IST)

കൊയിലാണ്ടി സബ്‍ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളിലെയും title tabഉം mapഉം ക്രമീകരിച്ചു --Tknarayanan

അഭിനന്ദനങ്ങൾ Tknarayanan മാഷ് float

--Sachingnair കേരളത്തിലെ സ്കൂളുകൾ പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച് ഈ കോളങ്ങളിൽ ആലപ്പുഴ ജില്ലയുടെ കോളത്തിലെ അടൂർ പത്തനംതിട്ട ജില്ലയിൽ അല്ലേ?