സംവാദം:എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19653 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/തത്തമ്മപ്പെണ്ണ് | തത്തമ്മപ്പെണ്ണ് ]]{{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തത്തമ്മപ്പെണ്ണ്

തത്തമ്മപ്പെണ്ണ്

തത്തമ്മ ചുണ്ടുള്ള പെണ്ണേ
നിൻ കവിളിണയിലെന്തേ
നാണത്തിൻ നുണക്കുഴിയോ
നല്ല ചേലേറും ചെമ്പക പൂവോ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
കാണാൻ കൊതിച്ചു ദിനവും
നേരം പുലരും തൊട്ടന്നേ
പാടവരമ്പത്തു നിന്നേ
കായലോരത്തും കണ്ണും നട്ടന്നേ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ഇഷ്ട്ടം പറയാൻ കൊതിച്ചു
ഇഷ്ടക്കേടാവുമെന്ന് പേടിച്ചു
നേരം കൊഴിഞ്ഞതു നേര്
പിന്നെയിഷ്ടമറിഞ്ഞതും നേരാ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ചന്ദനപ്പൊട്ടിട്ട പെണ്ണെ കണ്ണു
കണ്ടിരിക്കാനെന്ത് ചേലാ
നിന്നെ കാണാൻ നെഞ്ച് തുടിക്കും
ഒന്നു കണ്ടില്ലേൽ നെഞ്ചകം നീറും
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ചാരത്തണയാഞ്ഞതെന്തേ
നെയ്ത സ്വപ്‌നങ്ങൾ പൂക്കാഞ്ഞതെന്തേ
ജന്മങ്ങളിനിയുമുണ്ടോ
എനിക്കായൊന്ന് ഈ ഭുമീൽ പിറക്കാൻ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ഫാദിയ ഷിഫ.പി.പി
4 A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത