സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്.1952 ശ്രീമതി കല്യാണിയമ്മയുടെ മാനേജ്മെന്റിൻ കീഴിൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി നിലകൊണ്ടു.1959 ൽ പ്രസ്തുത സ്കൂൾ അമ്പലക്കുണ്ട് അച്യുതൻ ചെട്ടിയാർ എന്ന ആൾക്കും 1963ൽ മൂലങ്കാവ് എന്ന സ്ഥലത്തുള്ള എസ്.എൻ.ഡി.പി ശാഖയ്ക്ക് കൈമാറുകയുണ്ടായി. 1970ലാണ് ശ്രീമതി കെ പി വസന്ത എന്ന വ്യക്തിയുടെ കൈകളിൽ ഈ വിദ്യാലയം എത്തിച്ചേർന്നത്. കോരു മാസ്റ്റർ,ദാമോദരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അപ്പുകുട്ടൻ മാസ്റ്റർ തുടങ്ങിയ അധ്യാപകരെല്ലാം പ്രധാന അദ്ധ്യാപകനരായി പ്രവർത്തിച്ചിട്ടുണ്ട്.1953 ൽ മദ്രാസ് ഗവൺമെൻറ് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. KER നിലവിൽ വന്നപ്പോൾ നാലാം തരം വരെയായിചുരുങ്ങി. ഒറ്റ ബിൽഡിങ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 11 ക്ലാസ്സ്‌ മുറികളോടുകൂടിയ മൂന്ന് ബിൽഡിങ്ങുകൾ ഉണ്ട്‌. മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് പത്തോളം ഡിവിഷനുകൾ ഉണ്ട്.

പോസ്റ്റോഫീസ്

28.02.1980 ലാണ് നെ ന്മേനികുന്നിൽ ആദ്യമായി പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.പോസ്റ്റ്മാൻ ശ്രീ സുബ്രഹ്മണ്യൻ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നുണ്ട്.

പ്രാഥമിക ആരോഗ്യ കേന്ദ്രം

കുണ്ടാണംകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി ഹെൽത്ത് സെൻറർ നെന്മേനികുന്നിൽ ഉണ്ട്‌.

അംഗൻവാടി

42 വർഷത്തോളമായി നെന്മേനികുന്നിൽ അംഗൻവാടി പ്രവർത്തനമാരംഭിച്ചിട്ട്.

നെന്മേനിക്കുന്നിലെ പ്രധാന വയനാടൻ ചെട്ടി തറവാട്ടുകാർ കാരപൂതാടി, കാരക്കര ചാലിപ്പുര, ഓടവയൽ, കോളിപ്പാളി, കരകപ്പാളി, ചുള്ളിപ്പുര എന്നിവയായിരുന്നു

ഭൂമിശാസ്ത്രം

നൂൽപ്പുഴ പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു.

ആദ്യമാനിവാസികളായ പണിയന്മാർ മുള്ളുവകുറു മന്മാർ എന്നിവർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. തമിഴ്നാട്ടിൽനിന്ന് വന്ന ചെട്ടി സമുദായവും കർണാടകയിൽ നിന്ന് വന്ന കാട്ടുനായ്ക്കർ മുതലായ സമുദായത്തിൽ ഉള്ളവരും കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്ന.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ചെക്ക് ഡാം ഇവിടുത്തെ കൃഷിയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുന്നത്.പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു.

കൃഷി

പ്രധാനമായും മുത്താറി കടുക്,നെല്ല്,ചാമ എന്നിവയായിരുന്നു കൃഷികൾ.ഇടവിളയായി കപ്പ,ചേമ്പ് ചേന,കാച്ചിൽ എന്നിവയും കൃഷി ചെയ്തിരുന്നു. പുതുശ്ശേരി വർഗീസിന്റെ കാളവണ്ടി കച്ചവടത്തിനായി കൊണ്ടുപോയിരുന്നു. ഗണപതിവട്ടം (ബത്തേരി )എന്നീ സ്ഥലങ്ങളിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. നെൽകൃഷിക്കായി കാളയും കലപ്പയും ഉപയോഗിച്ചിരുന്നു. നെല്ല് കൊയ്ത ശേഷം ഒക്കൽക്കല്ല് ഉപയോഗിച്ചു നെല്ല് വേർതിരിക്കുമായിരുന്നു.ഇന്ന് കൊയ്ത്തുയന്ത്രവും പുല്ലുക്കെട്ടുന്ന മെഷീനും ഉപയോഗിക്കുന്നു.

ഗതാഗതം

കാളവണ്ടിയെ ആശ്രയിച്ചും ഇടവഴികൾ താണ്ടിയുമായിരുന്നു സഞ്ചാരം.നാട്ടിലെ ജനങ്ങളുടെ ശ്രമഫലമായി റോഡുകൾ വന്നു. 1980 കളിൽ കമ്പക്കൊടി വരെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ബസ് പിന്നീട് പ്രൈവറ്റ് ബസ്സുകളും വന്നു. ഈ റോഡാണ് തമിഴ്നാട് കർണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നത്.

ഗണപതി അമ്പലത്തിലെ ഉത്സവവും ഗുളികൻ തറ ദൈവത്തിന് കൊടുക്കലും ആദിവാസി വിഭാഗക്കാരുടെ ആചാരാനുഷ്ഠാനങ്ങൾ ആയിരുന്