ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ഉബുണ്ടു നുറുങ്ങുകൾ

=

ഉബുണ്ടു നുറുങ്ങുകൾ.

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.

ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി Try Ubuntu സെലക്ട് ചെയ്ത് Live സെഷനിൽ ബൂട്ട് ചെയ്യുക. ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന് sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം. ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക. Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം EFI partition ഉം ഏതെന്ന് കണ്ടെത്തുക. (ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.) റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക. അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക. തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക. അതിനായി sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക. അതിനു ശേഷം sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക തുടർന്ന് for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക. അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക. ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. അതിനായി sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക) തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം. അതിനായി sudo grub-install --no-nvram --root-directory=/mnt /dev/sda എന്ന കമാന്റ് റൺ ചെയ്യുക. ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക sudo chroot /mnt update-grub

തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക. കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക. Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് EFI partition തുറക്കുക. Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക. ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ rename ചെയ്യുക. ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ rename ചെയ്യുക. കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.

LiberOffice Writer ൽ watermark നിർമ്മിക്കാം 18.04 ലെ ഓഫീസ് പാക്കേജിലെ LiberOffice Writer ൽ നിന്നുകൊണ്ട് ഒരു ഡോക്കുമെന്റിൽ വാട്ടർമാർക്കുകൾ നിർമ്മിക്കാം. Format > Watermark ക്രമത്തിൽ Watermark ജാലകത്തിലെത്തുക. Text എന്നിടത്ത് പേജിൽ വാട്ടർമാർക്കായി വരേണ്ട ടെസ്റ്റ് നൽകുക. Angle ടാബിൽ ടെക്സ്റ്റ് എത്ര ഡിഗ്രി ചരിയണമെന്നും, Transparency എത്ര ശതമാനം വേണമെന്ന് തൊട്ടടുത്ത ടാബിലും നൽകാം. ഇഷ്ടപ്പെട്ട കളറും നൽകി OK പറയുന്നതോടെ പേജിൽ വാട്ടർമാർക്ക് നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. നൽകിയ വാട്ടർമാർക്ക് കളയാൻ CTRL or SHIFT കീ അമർത്തി സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തോളു..

QR code ഈ വർഷത്തെ പാഠപുസ്തകങ്ങളിൽ ഡിജിറ്റൽ റിസോഴ്‍സുകൾ QR code വഴി സ്കാൻ ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടല്ലോ. മൊബൈലിൽ കോഡ് സ്കാൻ ചെയ്ത് നിരീക്ഷിക്കുന്നത് പ്രൊജക്ടറിൽ ദൃശ്യമാക്കുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാം. ലാപ്‍ടോപ്പിൽതന്നെ ഇതിന് സംവിധാനമൊരുക്കാം. Applications -->Software വഴി QtQR സേർച്ച് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. Applications -->Graphics -->QtQR തുറന്ന് പാഠപുസ്തകത്തിലെ പി ഡി എഫ് ൽ നിന്നും QR code സോഫ്‍റ്റ്‍വെയറിലേയ്ക്ക് ഡ്രാഗ്ചെയ്തിടുക. നെറ്റ് കണക്ടട് ആണെങ്കിൽ റിസോഴ്സുകൾ നിരീക്ഷിക്കുകയും പ്രൊജക്ടറിൽ പ്രദർശിപ്പിക്കുകയുമാവാം

സ്ക്രീഷോട്ടുകൾ എടുക്കുവാൻ ധാരാളം സോഫ്റ്റ്‍വെയറുകൾ നമുക്കുണ്ട്. എന്നാൽ സ്ക്രീഷോട്ടുകൾ എടുക്കുമ്പോൾതന്നെ Shutter ലും GIMP ലും ചെയ്യുന്ന കാര്യങ്ങൾ ചെയ്താലോ ? ആരോ, ടെക്സ്റ്റ്, റെക്ടാംഗിൽ, ഫ്രീഹാൻഡ്, ലൈൻ etc അതിനായ് ഒരു ഉഗ്രൻ സോഫ്റ്റ് വെയർ. പ്രൊപ്രൈറ്ററി ആണ്. എല്ലാവർക്കും ഷെയറണ്ട. 18.04 ൽ സോഫ്റ്റ്‍വെയർ സെന്ററിൽ നിന്നും Deepin screenshot ഇൻസ്റ്റാൾ ചെയ്തു നോക്കു.