ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/എന്റെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിലാപം
ഞാൻ കൊറോണ.....

നിങ്ങളെയൊക്കെ ഈ അടുത്ത കാലത്തായി ഭീതിയിലാഴ്ത്തിയ ആ കൊറോണ തന്നെ.

എന്നെ കോവിഡ് 19എന്നും വിളിക്കാറുണ്ട്. കൊച്ചുകൂട്ടുകാർക്കറിയാമോ എനിക്ക് എങ്ങനെ ആ പേര് വന്നതെന്ന്. എന്റെ മുഴുവൻ പേര് 'കൊറോണ വൈറസ് ഡിസീസ് 'എന്നാണ്. കൊറോണയുടെ CO യും വൈറസിന്റെ VI യും ഡിസീസിന്റെ D യും ചേർന്നാണ് 'COVID'എന്ന നാമം ഉണ്ടായത്. പിന്നെ ഞാൻ വന്നത് 2019-ൽ ആണല്ലോ. അങ്ങനെ എനിക്കും കിട്ടി ഒരു 19.അതുകൊണ്ടാണ് എന്നെ കോവിഡ് 19എന്ന് വിളിക്കുന്നത്‌.

ചൈനയിൽ നിന്നും പുറപ്പെട്ട ഞാൻ ഇപ്പോൾ ഏകദേശം 187രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ഏതാണ്ട് 72000ത്തോളം ആളുകൾ ഞാൻ കാരണം മരിക്കാനിടയായി. അത് എന്നെ വളരെയധികം ദു :ഖത്തിലാഴ്ത്തി. പണ്ട് യുദ്ധഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയ അശോകചക്രവർത്തി പിന്നിട് യുദ്ധമേ വേണ്ടെന്ന് വച്ചതു പോലെ ഞാൻ കടന്നുവന്ന രാജ്യങ്ങളിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എനിക്കീ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിട പറയാൻ തോന്നുകയാണ്. പക്ഷേ എനിക്ക് സ്വയം പോകാൻ കഴിയില്ല. നിങ്ങൾക്കെന്നെ ഒഴിവാക്കാൻ സാധിച്ചേക്കും. അതിന് നിങ്ങൾ വ്യക്തിശുചിത്വം, പരിസരശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കേണ്ടതുണ്ട്. എന്റെ സമൂഹവ്യാപനം തടയുന്നതിനായി നിങ്ങൾ കുറച്ചുനാളത്തേയ്ക് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാൽ മാസ്കും ഗ്ലൗസും ധരിക്കുക. ഇടയ്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ചു ഇരുപത് മിനിറ്റ് നന്നായി കഴുകുക.

എനിക്ക് മുൻപ് വന്ന എന്റെ പൂർവികരെ പോലെ എന്നെയും നിങ്ങൾ ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റുമെന്ന് എനിക്കറിയാം. എത്രയും പെട്ടെന്നു അത് സാധ്യമായി, പുത്തൻ യുണിഫോമും ബാഗും ബുക്കുമായി പുത്തനറിവുകൾ തേടി പാഠശാലയിലേക്ക് പോകാൻ കഴിയട്ടെയെന്നു ഞാനും പ്രാർഥിക്കുന്നു


വന്ദന. ആർ
7സി ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല. ഉപജില്ല
തിരുവനന്തപൂരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം