ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


മാരിതൻ ദിനങ്ങളിൽ

അകലം പാലിച്ചു നാം

അടുപ്പം സൂക്ഷിക്കേണം

അതിജീവിക്കമൊന്നായ്.


മതവും ജാതിയും തീർത്ത

മതിലുകൾ തകർത്തിടാം

മാനവ സ്നേഹത്തിൻ പുതു

പന്ഥാവു തീർക്കാമിനി.


അയലത്തെ സുഹൃത്തിന്റെ

കണ്ണീരൊപ്പാമിന്ന്

ആതുരസേവകരെ

അഭിനന്ദിക്കയും ചെയ്യാം.


മാരിയെ നേരിട്ടെന്റെ

മലയാളനാടുയരുമ്പോൾ

ജാഗ്രത കൈവിടാതെ

ഗൃഹം പൂകീടാമല്ലോ.



 

കാളിദാസ് കെ എ
9 എ ശാന്ത ഹയർസെക്കണ്ടറിസ്കൂൾ അവണൂർ
തൃശൂർവെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത