ശങ്കര യു. പി. എസ്. ആലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
< ശങ്കര യു. പി. എസ്. ആലങ്ങാട്‎ | അക്ഷരവൃക്ഷം
18:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

പ്രകൃതി നമ്മുടെ മാതാവാണ് എന്ന് നമ്മൾ ചെറുപ്പം മുതൽ  പറയാറുണ്ട്. ആ പ്രകൃതിയെ നമ്മൾ എത്ര നോവിച്ചിട്ടുണ്ട് എന്ന് നമ്മൾ ഓർക്കാറുണ്ടോ? .പ്രകൃതി നമുക്ക് സന്തോഷം മാത്രം സമ്മാനിച്ചു. പക്ഷേ നമ്മൾ അപ്പോഴും പ്രകൃതിയെ നോവിച്ചുകൊണ്ടേയിരിക്കുന്നു .പ്രകൃതി ജീവിക്കുന്നത് തനിക്കു വേണ്ടിയല്ല മറ്റുള്ളവർക്കു വേണ്ടിയാണ് അതാണ് പ്രകൃതി നിയമം. അത് മനസ്സിലാക്കാത്തത് വിശേഷ ബുദ്ധിയുണ്ടെന്ന് കരുതുന്ന മനുഷ്യർ മാത്രമാണ്. നമ്മൾ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാറുണ്ട്. പലരും ആ ദിവസം മാത്രമേ ആചരിക്കാറുള്ളൂ. എല്ലാ ദിനവും നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന മഹാമാരി കോവിഡ് 19 വരില്ലായിരുന്നു. അമിതമായ ചപ്പുച്ചവരുകൾ ജലാശയങ്ങളിലേക്ക് വലിച്ചെറിയാതെ അത് ഒരു സ്ഥലത്ത് സംരക്ഷിച്ചു വെയ്ക്കുക ,പുതിയ മരങ്ങളും, ചെടികളും വെച്ച് പിടിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്ത് നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെ സംരക്ഷിക്കുക . നല്ലപോലെ പ്രകതിയെ സംരക്ഷിച്ചാൽ പകു തിരോഗങ്ങൾ ഇല്ലാതാക്കാം. പ്രകൃതി സ്വന്തം ജീവൻ്റെ ഭാഗമായി കണ്ട് അതിനെ സംരക്ഷിക്കുക. നമ്മുടെ അമ്മയെ നമ്മൾ പൊന്നു പോലെ നോക്കുന്നതു പോലെ പ്രകൃതിയേയും നോക്കണം ....... ഒരു അമ്മയും സ്വന്തം മക്കൾക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല മറിച്ച് നമ്മളെ സംരക്ഷിക്കുകയുള്ളൂ............

കൃഷ്ണപ്രിയ പി എസ്
7C ശങ്കര യു പി എസ് ആലേങ്ങാട്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം