സഹായം Reading Problems? Click here


വർഗ്ഗം:കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 20 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspookkottumpadam (സംവാദം | സംഭാവനകൾ)
Jump to navigation Jump to search

"കഥകള്‍" എന്ന വിഭാഗത്തില്‍ പ്പെടുന്ന രചനകളാണ് ഈ താളിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കളിപ്പാട്ടങ്ങള്‍ സമയം 8.30 AM. നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പര്‍ ഫ്ലാറ്റില്‍ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേള്‍ക്കാം.
“ ഓ.. പ്രകാശ്, നീ ഇനിയും ഒരുങ്ങിയില്ലെ! നമ്മള്‍ ഇന്നും ലേറ്റാവും,ഷുവര്‍.”
ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ച്, പട്ടുസാരിയുടുത്ത്, വാനിറ്റി ബാഗും തൂക്കി ജയലക്ഷ്മി പുറത്തേക്കു വന്നു.
“ജയാ, ഞാന്‍ എപ്പഴേ റെഡി! പ്രകാശ് തന്റെ ടൈ നേരെയാക്കികൊണ്ട് പറഞ്ഞു.

ശരി പോകാം. അല്ല ഈ സാരി എങ്ങനെയുണ്ട് പ്രകാശ്? ' തരക്കേടില്ല....ഓ, ഗോഡ് ! ടിന്റുമോന്‍ എണീറ്റിട്ടുകൂടിയില്ല! അവനെ ഡേ കെയറില്‍ ഏല്‍പ്പിക്കേണ്ടേ? ഞാന്‍ അക്കാര്യം മറന്നു! തലയ്ക്കു കൈകൊടുത്ത് അവള്‍ സോഫയിലേക്ക് അമര്‍ന്നിരുന്നു. നീയവിടെ ഇരിയ്ക്വാണോ ! വേഗം പല്ലുതേച്ച് കുളിപ്പിക്ക്. ഓ- എന്നെകൊണ്ടു വയ്യ! നിങ്ങളു പോയി എടുത്തോണ്ടുവാ. പല്ലു തേപ്പിക്കലും കുളിപ്പിക്കലുമൊക്കെ അവിടുത്തെ ആയമാര്‍ ചെയ്തോളും. പ്രകാശ് മകനെ എടുത്തുകൊണ്ടുവന്നു. കാറില്‍ കയറിയിട്ടും ടിന്റുമോന്‍ ഉറക്കത്തിലാണ്! വാഹനം ഓടിക്കൊണ്ടിരിക്കെ ജയലക്ഷ്മി പലതവണ കണ്ണാടി നോക്കി. അപ്പോഴേക്കും അവര്‍ പകല്‍വീടിന്റെ അങ്കണത്തിലെത്തിയിരുന്നു. മധ്യവയസ്കയായ ഒരു സ്ത്രീ ടിന്റുമോനെ ഏറ്റു വാങ്ങി.അവരോട് പ്രകാശ് ടിന്റുമോനെ കുളിപ്പിക്കണം എന്നേ പറഞ്ഞൊള്ളു.പല്ലു തേപ്പിക്കണം എന്നു പറയാന്‍ വിട്ടുപോയി! ജയ അവന് ഒരുമ്മ കൊടുത്തു.എന്നിട്ട് പറഞ്ഞു ടിന്റു, മമ്മി വൈകുന്നേരം വരാം.നല്ല കുട്ടിയായിരിക്കണം. കാര്‍ പാഞ്ഞുപോയി. ആ കുഞ്ഞിനെ കുളിപ്പിച്ചു നിര്‍ത്തി. വയസ്സ് മൂന്നേ ആയിട്ടുള്ളു. എങ്കിലും അവന് അത്യാവശ്യം തിരിച്ചറിവുണ്ട്. നിരനിരയായി വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളിലേക്ക് അവന്‍ നോക്കി. എല്ലാം വീട്ടിലുള്ളത്. കളിച്ചു മടുത്തത്. അവനെപ്പോലെതന്നെയുള്ള ഒരു പാവ അക്കൂട്ടത്തിലുണ്ടായിരുന്നു. അവന്‍ അതിനെ മാത്രം ശ്രദ്ധിച്ചു. ഏതാണ്ട് നാലു വയസ്സുള്ള ഒരാണ്‍കുട്ടി അടുത്തു വന്ന് അവന്റെ കൈ പിടിച്ചിട്ടു പറഞ്ഞു. വാ, മ്മക്ക് കളിച്ചാം. അവന്‍ കുതറിമാറി. ചുമരില്‍, ഒരമ്മ തന്റെ കുട്ടിയെ മടിയിലിരുത്തി ചോറൂട്ടുന്ന ചിത്രം ഉണ്ടായിരുന്നു. അവന്‍ കൊതിയോടെ അതു നോക്കിനിന്നു.... വൈകുന്നേരം അച്ഛനും അമ്മയും അവനെ ഏറ്റുവാങ്ങി. രാത്രി ജയ എന്തോ എവുതികൊണ്ടിരിക്കയായിരുന്നു. പതിവില്ലാത്ത ഒരു ചോദ്യം അവന്‍ ചോദിച്ചു. മമ്മീ, ഇച്ച് ചോറ് വാങ്ങിത്തര്വോ? എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്! നീ തനിച്ചങ്ങു കഴിച്ചാല്‍ മതി. എവുത്തു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ടിന്റു അതാ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു ! തൊട്ടുവിളിച്ചു. അനക്കമില്ല ! കുലുക്കി വിളിച്ചു എന്നിട്ടും.... പ്രകാശ് ,ഓടി വാ. നമ്മുടെ ടിന്റു... പ്രകാശ് പാഞ്ഞുവന്നു ജയേ

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 3 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 3 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

"കഥകൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 14 താളുകളുള്ളതിൽ 14 എണ്ണം താഴെ നൽകിയിരിക്കുന്നു.

"കഥകൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:കഥകൾ&oldid=99719" എന്ന താളിൽനിന്ന് ശേഖരിച്ചത്