വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:പരിസ്ഥിതി
പരിസ്ഥിതി
   പരിസ്ഥിതി
         -----------------------
പരിസ്ഥിതി ദൈവത്തിന്റെ വരദാനമാണ്. പരിസ്ഥിതി സംരക്ഷണവും നശീകരണവും കേവലം ഒരു മനുഷ്യന്റെ കൈക്കുള്ളിൽ ഒതുങ്ങിയിരിക്കുന്നു. ചിലർ പരിസ്ഥിതിയെ  സംരക്ഷിക്കുന്നു ചിലർ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നു, അതിനാൽ നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതുണ്ട്. 
       മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. കാരണം പരിസ്ഥിതി മനുഷ്യന്റെ ഏക ഭവനമാണ്,  മാത്രമല്ല പരിസ്ഥിതി നമുക്ക് വായു, ജലം, പ്രകാശം, ഭക്ഷണം, തുടങ്ങി മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം പ്രധാനം ചെയ്യുന്നു.
         എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിച്ചുവരുന്നു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്തുവാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുവാനും ആണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ നേതൃത്വത്തിൽ 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. പ്രതീക്ഷ കൈവിടാതെ നാം പരിസ്ഥിതി മലിനീകരണത്തിനെതിരാ യും വനനശീകരണത്തിനെതി രായും പ്രവർത്തിക്കേണ്ടതുണ്ട്.
       പരിസ്ഥിതിയെ നാം നശിപ്പിക്കുമ്പോൾ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത് എന്നോർക്കുക. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്,  ആവാസവ്യവസ്ഥയുടെ ചക്രം നാം നശിപ്പിക്കരുത്, കാരണം ഓരോ ജീവജാലങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു അവ പ്രകൃതിയുടെ സമ്പത്താണ്. അത് നശിപ്പിക്കാനുള്ള അവകാശം നമുക്കില്ല. വൃത്തിയും വെടിപ്പുമുള്ള പരിസ്ഥിതി നാം നിലനിർത്തേണ്ടതുണ്ട് കാരണം പരിസ്ഥിതി ശുചിത്വം അനിവാര്യമാണ്. 
     മനുഷ്യന്റെ സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ കാരണം പരിസ്ഥിതി വ്യതിചലിച്ചു കൊണ്ടിരിക്കുകയാണ്. ഫാക്ടറികളിലും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. വായുമലിനീ കരിക്കപ്പെടുന്നു. ഇതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി നമ്മുടെ ചുറ്റുമുള്ള മലിനീകരണം നാം തന്നെ തടയേണ്ടത് അനിവാര്യമാണ്. 
      വ്യക്തിശുചിത്വ തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ വായുമലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയേക്കാം. 
        ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായ കാരണങ്ങൾ മൂലം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം ആയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും അവ പരിസ്ഥിതിയെ അടിച്ചേൽപ്പിക്കാതെ ശാസ്ത്രീയമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുവാനും  ശ്രമിക്കുക. പൂർവികർ പരിസ്ഥിതിയെ സുരക്ഷിതമായി നമ്മുടെ കൈകളിൽ ഏല്പിച്ചു. നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. ആ പരിസ്ഥിതിയെ വരുംതലമുറയ്ക്ക് സുരക്ഷിതമായി ഏൽപ്പി കേണ്ടതുംനമ്മുടെ തന്നെ ദൗത്യമാണ്. പരിസ്ഥിതി സംരക്ഷണം ഓരോ പൗര ന്റെയും ഉത്തരവാദിത്വമാണ്.
       "പരിസ്ഥിതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ"
               
                                  എന്ന്, 
  മാസ്റ്റർ ആദർശ്.ആർ.എ
     നന്ദിലം,മേക്കേകണ്ണേർ          
    വളാത്താൻകര. പി. ഓ
                            695134