വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ. കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോൾ രംഗത്ത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ അഭിമാനതാരങ്ങളെ സൃഷ്ടിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ
12034maingate.jpg
വിലാസം
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ പി.ഒ.
,
671310
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04672 210123
ഇമെയിൽ12034trikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12034 (സമേതം)
എച്ച് എസ് എസ് കോഡ്14104
വി എച്ച് എസ് എസ് കോഡ്914001
യുഡൈസ് കോഡ്32010700615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തൃക്കരിപ്പൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ127
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനേഷ് നമ്പ്യാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസീമ.പി
പ്രധാന അദ്ധ്യാപികബൈജ ഇ കെ
പി.ടി.എ. പ്രസിഡണ്ട്നൂറുൽ അമീൻ
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
07-03-202412034trikarpur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1954 ൽ ആണ് തൃക്കരിപ്പൂർ ഹൈസ്ക്കൂൾ സ്ഥാപിച്ചത്. അതുകൊണ്ട് ബോർഡ് ഹൈസ്കൂൾ എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പയ്യന്നൂർ , നീലേശ്വരം എന്നിവിടങ്ങളിൽ പോയി പഠിക്കേണ്ടി വന്നിരുന്ന ത്യക്കരിപ്പൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് ത്യക്കരിപ്പൂർ ഹൈസ്ക്കൂൾ വലിയ ഒരു അനുഗ്രഹമായിത്തീർന്നു. ഹൈസ്ക്കൂളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ശ്രീ. ബഷീർ അഹമ്മദ് സയ്യിദ് ആണ് നിർവ്വഹിച്ചത്. ഹൈസ്കൂൾ കമ്മറ്റി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി. ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്കൂൾ കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റും പൗരപ്രമുഖനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവർത്തനമാണ് ഹൈസ്ക്കൂൾ അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരൻ നായർ , സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ത്യക്കരിപ്പൂർ ടൗണിന്റെ ഹൃദയ ഭാഗത്ത് ഹൈസ്ക്കൂളിനാവശ്യമായ സ്ഥലവും പ്രൗഢിയോടെ ഇന്നും തലയുയർത്തി നില്ക്കുന്ന പ്രധാന കെട്ടിടവും കമ്മറ്റി നിർമ്മിച്ച് നല്കിയതാണ്. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണ് നിർവ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകനാഥ്ആചാര്യയയിരുന്നു. ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യർ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി വളരെയധികം പ്രവർത്തിച്ചിരുന്നു മഹത് വ്യക്തിയാണ്.1979-80 വർഷത്തിൽ ഹൈസ്കൂൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കൂളിന്റെ മുന്ന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിർമ്മിച്ചതാണ് . സ്കുളിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങൾ പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരൻ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഹൈസ്ക്കൾ എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ സ്ക്കളിന്റെ ആദ്യ പ്രിൻസിപ്പൽ ശ്രീ. പി. യം. ഗോപാലൻ അടിയോടി അവർകളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി വിഭാഗം സ്കൂളിൽ അനുവദിച്ചു , കമ്പ്യൂട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച് ഇപ്പോൾ സ്കൂളിൽ ഉണ്ട് . ഇന്ന് ഈ സ്കൂളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

കാസർഗോഡ് ജില്ലയിൽ തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സർക്കാർ   വിദ്യാലയമാണിത്.
ആധുനിക സൌകര്യങ്ങളും ഹൈ ടെക് സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗപെടുത്തുന്ന  സ്കൂൾ തികച്ചും വിദ്യാർത്ഥി സൗഹൃദവും ആകർഷകവുമാണ്. വിശ്രമ മുറികളും മികച്ച ശൗചാലയങ്ങളും വിദ്യാർത്ഥികൾ

ഏകദേശം 7 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ സ്കൂൾ വിവിധങ്ങളായ കളിസ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • S.P.C.
  • J R C
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പ്രധാനാദ്ധ്യാപകൻ
1954 - 56 ശുകുനാഥാചാര്യ
1956 - 57 എം. എ. പദകണ്ണായ
1957 - 63 കെ.എം. ശിവരാമക്യഷ്ണ അയ്യർ
1963 - 64 പി. കെ. ഭാരതി
1964 - 68 കെ.എം. ശിവരാമക്യഷ്ണ അയ്യർ
06-04-1968 - 26-11-1968 എം. കെ. അച്ചുതൻ
01-01-1969 - 03-06-1969 കെ. സി. ചെറിയ കുഞ്ഞുണ്ണി രാജ
1969- 73 കെ.എം. സീതാലക്ഷ്മി
1973 - 74 പി.എ. എബ്രഹാം
30-05-1974-16-08-74 എം.എൻ . രാജൻ
1975- 76 ബി. ആനന്ദവല്ലി അമ്മ
1976 - 79 പി. വിജയലക്ഷ്മി അമ്മ
1979- - 81 എസ്. മാധവൻ നമ്പൂതിരി
1981 - 85 പി.എം. ഗോപാലൻ അടിയോടി
1985 - 86 പി.എം. കരുണാകരൻ അടിയോടി
1986-88 പി. ശ്രീധരൻ
1988 - 92 വി.ഒ. ശ്രീദേവി
1992- 95 പി. എം. വേണുഗോപാലൻ
1995- 96 കെ. കെ. മാധവൻ
1996 - 98 കെ. ഗോവിന്ദൻ
1998- 2000 പി. പി. ഉണ്ണിക്യഷ്ണന് നായർ
2000-2001 വി.എം.ബാലക്യഷ്ണൻ
2001-02 പി.പി.കെ. പൊതുവാൾ
2002-2003 മേരിക്കുട്ടി അബ്രഹാം
2003-2007 ഇ.എം. ആന്റണി
2007-09 പി.വി.ശശിധരൻ
2009- 2011 പി.വി.ഭാസ്ക്കരൻ
2011-2014 സൗമിനി കല്ലത്ത്
2014-2015 ശശിമോഹൻ പി
2015-2017 ഗംഗാധരൻ കെ .
2017-2020 വിജയൻ. പി. ടി. 
2020 --> രാധാകൃഷ്ണൻ. എം.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കെ . പൊതുവാൾ - ബാലസാഹിത്യകാരൻ
  • ഡോ: സുധാകരൻ - പെരിയാരം മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം തലവൻ
  • എം. സുരേഷ് - ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം
  • മുഹമ്മദ് റാഫി - ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീ ശ്രീ. ഗംഗാധരൻ കെ മംഗം
  • നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -
  • അനുപമ ക്യഷ്ണൻ- മുൻ സംസ്ഥാന കലാതിലകം
  • എ.വി. അനിൽ കുമാർ- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
  • മുഹമ്മദ് അസ്ലം- ഇന്ത്യൻ ദേശീയ ഫുട്ബോള് താരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യന്നൂരിൽ നിന്നും 7 കിലോ മീറ്റർ ദൂരത്തില് സ്ഥിതി ചെയ്യുന്നു.


Loading map...