വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ വിജയകുമാർ സി കെ , നേതൃത്വം നൽകുന്നു.സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ എസ്.എഫ്.എസ്. ഒാപ്പൺ യൂണിറ്റിൽ 15 സ്കൗട്ടുകളും SREE ഒാപ്പൺ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാർ തലത്തിൽ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനിൽ ദ്വിതീയ സോപാൻ തലത്തിൽ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കൽ , സ്ക്കൂൾ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂൾ കൈവരിച്ചത്. 2015-16 അദ്ധ്യായന വർ‍ഷത്തിൽ‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി