വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാംസ്കാരികവേദി

കുട്ടികളുടെ സ൪ഗ്ഗശേഷി വ൪ദ്ധിപ്പിക്കുന്നതിനുതകുന്ന ധാരാളം പ്രവ൪ത്തനങ്ങൾ വിദ്യാരംഗം കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ  ഞങ്ങളുടെ സ്ക്കൂളിൽ നടന്നുവരുന്നു.
പ്രധാനപ്പെട്ട ദിനാചരണങ്ങൾക്ക് മത്സരകേന്ദ്രീതമായ രീതിയിൽ വിദ്യാരംഗം പ്രവ൪ത്തനങ്ങൾ സജീവമാക്കാറുണ്ട്.
                                            
        
 *   ജൂൺ 19. വായനാദിനംപുസ്തകപരിചയം, വായനക്കുറിപ്പ്, സാഹിത്യക്വിസ്സ്, പ്രഭാഷണമത്സരം  എന്നിവ ഓരോവ൪ഷവും നടത്താറുള്ളതാണ്.
 *   വിദ്യാരംഗം കലാസാംസ്കാരികവേദിയുടെ ഉദ്ഘാടനക൪മ്മം ഓരോവ൪ഷവും വായനാദിനത്തിന് സ്ക്കൂളസംബ്ളിയിൽ വിശിഷ്ടാതിഥിയുടെ സാന്നിധ്യത്തിലാണ്    നടത്താറുള്ളത്.
 *   പരിസ്ഥിതിദിനം, ഓണം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി എന്നിങ്ങനെ  പ്രധാനദിനങ്ങൾ കുട്ടികളുടെ മത്സരപരിപാടികളാൽ മുഖരിതമായിരിക്കും.
 *   പരിസ്ഥിതിക്വിസ്സ്, പോസ്ററ൪ രചന, ഓണപ്പാട്ടാലാപനം, അത്തപൂക്കളമത്സരം, കവിതാരചന, ചിത്രരചന, എന്നിങ്ങനെ.
 *   മത്സരങ്ങളിലൊന്നാമതാകുന്ന കുട്ടികൾ സബ്ജില്ലാതലത്തിലും തുടർന്ന് ജില്ലാതലത്തിലും  സമ്മാനാ൪ഹരാകുന്നു.