"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2009-2010 അദ്ധ്യന വർഷത്തിലാണ് സ്കൂളിൽ ജൂനിയർ റെഡ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2009-2010 അദ്ധ്യന വർഷത്തിലാണ് സ്കൂളിൽ ജൂനിയർ റെഡ്ക്രോസ്  നിലവിൽ വന്നത്.
==ജൂനിയർ റെഡ്ക്രോസ്==
2009-2010 അദ്ധ്യന വർഷത്തിലാണ് സ്കൂളിൽ ജൂനിയർ റെഡ്ക്രോസ്  നിലവിൽ വന്നത്. പരസ്പര സഹകരണം സഹജീവികളെ സഹായിക്കുക ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സഹായങ്ങൾ നൽകുക സമാധാനം നിലനിർത്തുക ക്ഷമ ശീലമാക്കുക സ്നേഹം  സാന്ത്വനം ഇവയൊക്കെയാണ് ജൂനിയർ റെഡ്ക്രോസിന്റെ ഉദ്ദേശലക്ഷ്യങ്ങൾ. അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയർറെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർറെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീന് ഹെന്റി ഡുനാന്റിൻ സോൾഫെറിനോ യുദ്ധം നല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാൻ പോന്നവയായിരുന്നു. യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം. ഇതിൻറെ കൊടിക്കീഴിൽ അണി നിരക്കാം . ദുരിതത്തിന് എതിരായ സമരം നിരന്തരമായിരുക്കുന്നിടത്തോളം റെഡ് ക്രോസ് മാനവ രാശിയുടെ ഒരാവശ്യമായിരിക്കും.

21:30, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ്ക്രോസ്