സ്കൂൾ ലൈബ്രറി നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. കഥ, കവിത, നോവൽ തുടങ്ങി വിപുലമായ ഗ്രന്ഥശേഖരം ലൈബ്രറിക്കുണ്ട്. പിറന്നാൾ പുസ്തകം പദ്ധതിയിലൂടെ ലൈബ്രറിക്ക് കുട്ടികൾ പുസ്തകങ്ങൾ സമർപ്പിക്കുന്നു എന്നത് ഒരു സന്തോഷകരമായ കാര്യമാണ്. പത്താം ക്ലാസ് പൂർത്തിയാക്കി പോകുന്ന ചിലരും പുസ്തകം സമർപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സുകാർക്കും പുസ്തക വിതരണത്തിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കുന്നവർ നിക്ഷേപിക്കുന്ന വായനക്കുറിപ്പുകളിൽ നിന്നും മികച്ചതിന് സ്കൂൾ അസംബ്ളിയിൽ സമ്മാനം നല്കിവരുന്നു. വായനക്കുറിപ്പുകൾ സമാഹരിച്ച് വായനാമധുരം എന്ന പേരിൽ പതിപ്പ് തയ്യാറാക്കുന്നു. ക്ലാസ്സ്തല പ്രവർത്തനങ്ങൾക്ക് അനുഗുണമാകുന്ന തരത്തിൽ നല്ല പുസ്തകങ്ങൾ തിര‌ഞ്ഞെടുത്ത് കുട്ടികൾക്ക് കൊടുക്കാൻ ക്ലാസ്സദ്ധ്യാപകരുടെ സഹകരണവും ഉണ്ടാകുന്നുണ്ട്. ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വായനക്കൂട്ടം പ്രവർത്തിച്ചു വരുന്നുണ്ട് [[

]]