വി.എ.യു.പി.എസ്. കാവനൂർ/Activities /ലോക ഭക്ഷ്യ ദിനം .

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 17 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopkavanoor (സംവാദം | സംഭാവനകൾ) ('{{prettyurl|VAUPS Kavannur}} {{PSchoolFrame/Header}} ==<font size=6><center>'''ഒക്‌ടോബർ 16 ലോക ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒക്‌ടോബർ 16 ലോക ഭക്ഷ്യ ദിനം

ഒക്‌ടോബർ 16 ലോക ഭക്ഷ്യ ദിനമാണ്‌. ആഹാരത്തിനുള്ള അവകാശം എന്നത് ഓരോ സ്ത്രീയുടെയും പുരുഷൻറെയും പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ജൻ‌മസിദ്ധമായ അവകാശമാണ് എന്നതാണ് 2007 ലെ ലോക ഭൿഷ്യദിനത്തിൻറെ ആശയവും സന്ദേശവും.

വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാൻ കഴിയണമെന്നും ലോക ഭൿഷ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

1945 ൽ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭൿഷ്യ കാർഷിക സംഘടന ആണ്‌ ഒക്‌ടോബർ 16 ഭൿഷ്യ ദിനമായി ആചരിക്കുന്നത്‌.

1979 മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലോകത്തെ 150 രാജ്യങ്ങളിൽ ഈ ആഘോഷം നടക്കുന്നുണ്ട്‌.

ഭൿഷ്യ സുരക്ഷയ്ക്കായി കാർഷിക നിക്ഷേപം നടത്തുക എന്നത്‌ തെരഞ്ഞെടുക്കാൻ കാരണം ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പോലെ തന്നെ വികസനത്തിന്‌ ഭൿഷ്യ സുരക്ഷയും അത്യാവശ്യമാണ്‌ എന്നതുതന്നെ. അഭ്യസ്ത വിദ്യർ പലരും കൃഷിയിൽ നിന്ന്‌ അകന്നു പോയിക്കൊണ്ടിരിക്കുകയാണ്‌. അതുപോലെ തന്നെ സ്വകാര്യ മേഖലയും.

ലോകത്തെമ്പാടും ഭൿഷ്യോൽപ്പാദനം ഗണ്യമായി കൂട്ടാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാനെന്ന്‌ ഈ സന്ദേശം നാം ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്നു.

ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത്‌ ഗ്രാമപ്രദേശത്താണ്‌. അവിടെ കൃഷിയാണ്‌ വിശപ്പടക്കാനുള്ള മാർഗ്ഗവും ജീവിക്കാനുള്ള മാർഗ്ഗവും. ലോകത്തെങ്ങും കാർഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്‌.

2015 ഓടെ ലോകത്തിൽ വിശക്കുന്നവരുടേയും ദാരിദ്ര്യം അനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിൻറെ പകുതിയാക്കാമെന്ന്‌ 1996 ൽ നടന്ന ലോകഭൿഷ്യ സമ്മേളനത്തിൽ വിവിധ രാഷ്‌ട്രതലവന്മാർ തീരുമാനമെടുത്തിട്ടുണ്ട്‌.

സഹസ്രാബ്ദ വികസന ലൿഷ്യത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ഏറ്റവും അധികം ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ "മാപ്പുട്ടോ പ്രഖ്യാപനത്തിൽ" പറഞ്ഞിരിക്കുന്നത്‌ അവരുടെ ബജറ്റിൻറെ പത്ത്‌ ശതമാനം ഗ്രാമവികസനത്തിനും കൃഷിക്കുമായി നീക്കിവയ്ക്കുമെന്നാണ്‌.

എഫ്‌.എ.ഒ യുടെ ആസ്ഥാനമായ റോമിൽ ഭൿഷ്യ ദിനത്തിൽ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്‌. ഭക്ഷണം അവകാശമെന്ന യുവാക്കളുടെ വിദ്യാഭ്യാസ പരിപാടിക്കും ഇന്ന്‌ തുടക്കം കുറിക്കും.

ഇന്ത്യയിൽ ലോക ഭൿഷ്യ ദിനത്തിൽ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ്‌ നൽകുന്നത്‌.

തോടുള്ള ഭൿഷ്യ ധാന്യങ്ങൾ - ചോളം, പയറുവർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച്‌ കഴിക്കുക, തവിടുള്ള ധാന്യങ്ങൾ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാൽ, തൈർ, വെണ്ണ, കടല, എള്ള്‌, ഉഴുന്ന്‌, സോയാബീൻ, കൂണ്‌, കടൽ മീനുകൾ എന്നിവ കഴിക്കുക.

അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടിൽ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതൽ വളർത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ്‌ ജനങ്ങൾക്ക്‌ മുമ്പിൽ വയ്ക്കുന്നത്‌.