വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ വൈറസ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് കാലം

മനുഷ്യനെ മനുഷ്യനായി കാണുവാൻ
പഠിപ്പിച്ചൊരു ഗുരുവാം വൈറസ്
ജീവൻ അമുല്യമാണെന്നുള്ളൊരു
സത്യം പഠിപ്പിച്ചൊരു വൈറസ്
ഇവൻ കൊറോണ എന്നും
കോവിഡ് 19 എന്ന പേരിലും വിളങ്ങിടുന്നു
ഇവന് മുൻപിൽ വലിയവനെന്നോ ചെറിയവനെന്നോ
സമ്പന്നനെന്നോ ദരിദ്രനെന്നോ വകതിരിവില്ല
എല്ലാവരും തുല്യരാണെന്നുള്ള മനോഭാവമുള്ളവൻ
ദൈവത്തെ പോലും ഭയപ്പെടാത്ത മനുഷ്യൻ
ഇവനു മുന്നിൽ ഭയപ്പാടോടെ മറഞ്ഞിരിക്കുന്നു
ഭൂമിയെ സർവ്വചരാചരങ്ങൾക്കും വിഹരിക്കാൻ
ഉതകുന്ന വിധത്തിൽ മാറ്റിമറിച്ചൊരു വൈറസ്
യുദ്ധഭൂമിയേക്കാൾ ജീവഹാനി വരുത്തിയൊരു വൈറസ്
നൊന്തുപെറ്റ കുഞ്ഞിനൊരു ഓമനമുത്തം നല്കുവാനാകാത്ത
വിധത്തിൽ ഇരുവരെയും മാറ്റി നിർത്തിച്ചോരു വൈറസ്
തങ്ങളെത്തന്നെ തിരിച്ചറിയാനും
കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും
ഈശ്വരനാമം മുഴങ്ങുന്ന ദേവാലയങ്ങളായി
ഭവനങ്ങളെ മാറ്റുവാനും മനുഷ്യനെ ഒരുക്കിയ വിരുതൻ
തങ്ങളേക്കാൾ അയല്പക്കത്തെ സഹോദരന്റെ
പശിയടക്കാൻ പാടുപെടുന്നൊരു സഹോദരനായി
മാറുവാൻ ഹൃദയത്തെ നവീകരിച്ച വൈറസ്
പല കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു ഇവൻ
ക്രൂരയാം സിംഹിയാണെന്നു നാം ഓർക്കണം
ലോകത്തെ ശവപ്പറമ്പാക്കി മാറ്റുവാനും
വിശപ്പിനാൽ, ദാഹത്താൽ, നടന്നു നീങ്ങുവാനാകാത്ത വിധം
കണ്ണീരുപോലും വറ്റിച്ചൊരു ക്രൂരനാം വൈറസ്
തങ്ങളുടെ ജീവൻ പരിഗണിക്കാതെ
സമൂഹനന്മയ്ക്കും ദേശസ്നേഹത്തിനായ്
സ്വയം ജീവൻ ബലിയാക്കി കൊണ്ട് വൈറസിനോട് പൊരുതുന്ന നമ്മുടെ സഹോദരങ്ങൾക്ക്
ഞാനൊരു ബിഗ് സല്യൂട്ട് നൽകുന്നു
ഒരുമയോടെ മുന്നേറിയാൽ
ക്രൂരനാം വൈറസിനെ പരാചയപ്പെടുത്താം
അതിനായി നമുക്ക് കൈകോർക്കാം
ആത്മബന്ധങ്ങൾ തകരാതിരിക്കട്ടെ
 

ആതിര വി.എസ്
9 എ വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത