"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ** **ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ** **ശുചിത്വം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=ലേഖനം}}

17:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ** **ശുചിത്വം


പ്രകൃതി നമ്മുടെ മാതാവാണ്. കുന്നുകളും വയലുകളും നിറഞ്ഞ നമ്മുടെ പ്രകൃതിയിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് സംഭവിച്ചത്.വയലുകളും കുന്നുകളും നികത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താറുമാറായിരിക്കെയാണ്. ഭൂമിയുടെ പച്ചപ്പ് നിലനിർത്തുന്നത് ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും കടമയാണ്. അതിനായ് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്തെന്നാൽ വീടുകളിലും വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിക്കണം ആഗോള താപനം നിയന്ത്രിക്കാനും അത് വളരെയധികം സഹായിക്കും.
നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് മലിനീകരണങ്ങൾ. പ്രധാനമായും മൂന്നു രീതിയിലുള്ള മലിനീകരണങ്ങൾ ആണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദ മലിനീകരണം. നാം നേരിടുന്ന ദുരന്തങ്ങളാണ് ഇവ മൂന്നും .
ഇവിടെ ജനിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും ഉള്ള കാര്യങ്ങൾ പ്രകൃതി നമുക്കായി ഒരുക്കി വച്ചിരിക്കുന്നു. ഈ മണ്ണും ജലസമ്പത്തും എല്ലാം നമുക്കു വേണ്ടി ഈശ്വരൻ്റെ വരദാനമാണ്. കുട്ടികളായ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കമോ അതെല്ലാം ചെയ്ത് പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതിക്ക് ഏറ്റവും ഭീഷിണി ആയി മാറിയ ഒന്നാണ് പ്ലാസ്റ്റിക് . എവിടെയും പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണുന്നത്. എത്രയെത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നാം വാങ്ങി കൂട്ടുന്നത്. പ്ലാസ്റ്റിക് വിമുക്ത കേരളം നമുക്ക് മാതൃകയാക്കണം. വീടുകളിലും കടകളിലും കഴിവതും പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചികൾ പോലുള്ളവ ഉപയോഗിക്കണം. കേരളത്തെ തുറിച്ചു നോക്കുന്ന ഒരു ഹാനികരമായ ഒരു വിപത്താണ് പ്ലാസ്റ്റിക് . കേരളം മറ്റ് വൻകിട രാജ്യങ്ങളെ എല്ലാ കാര്യങ്ങളിലും അനുകരിക്കുകയാണ്. പക്ഷെ ശുചിത്വത്തിൻ്റെ കാര്യത്തിൽ മാത്രം കേരളം ആരെയും അനുകരിക്കുന്നില്ല. മോദി സർക്കാരിൻ്റെ ശുചിത്വ സർവ്വേ റാങ്കിൽ കേരളത്തിന്200 താഴെയാണ് സ്ഥാനം. കേരളം ലോകത്തിന് മുന്നിൽ തലകുനിക്കപ്പെട്ടിരിക്കുന്നു. ശുചിത്വം നമ്മുടെ നാടിനും അത്യാവശ്യമായ ഒരു ഘടകമാണ്. ശുചിത്വത്തിൻ്റെ കാര്യത്തിൽ എക്കാലവും അഹങ്കരിക്കുന്ന മലയാളികൾ ഇതൊന്നും അറിയുന്നില്ലേ. മലയാളികൾ അവരുടെ വീടും പരിസരവും മാത്രമല്ലാതെ നാലു ചുവരുകൾക്ക് പുറത്തുള്ള ഒരു ശുചീകരണത്തിനും പ്രധാന്യം കൊടുക്കാറില്ല. ഇതൊന്നും എൻ്റെ ഉത്തരവാദിത്വത്തിൽ പെട്ടതല്ല എന്നാണ് പൊതു ശുചീകരണത്തെ പറ്റിയുള്ള മലയാളികളുടെ ധാരണ. ഈ ചിന്തകൾ മാറി നമ്മുടെ നാടിന് വേണ്ടി നല്ലതു ചെയ്യാൻ നമ്മൾ ഓരോരുത്തരും തയ്യാറാകണം. എങ്കിൽ മാത്രമേ നല്ല ഒരു കേരളം വാർത്തെടുത്ത് വരും തലമുറകൾക്ക് വില മതിക്കാനാകാത്ത നിധിയായി കേരളത്തെ സമ്മാനിക്കാനാകൂ. *ശുചിത്വ* *കേരളം ,* *സുന്ദരകേരളം.*

 

സിദ്ധിവിനായക് .എസ്സ്
3 A വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം