വിദ്യലയം പ്രതിഭകളോടൊപ്പം 2019-20/ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 20 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ)

വിദ്യലയം പ്രതിഭകളോടൊപ്പം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവുകൾ പ്രതിഭകളിലെത്തിക്കുന്നതിനും അവരുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമാണ് ഈ പരിപാടി നടത്തുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ അവരിലെത്തിക്കുന്നതിനും നമ്മുടെ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.ഇതിന്റെ ഭാഗമായി നവംബർ 14-ാം തീയതി രാവിലെ ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ.കേശവൻ നായർ സാറിനേയും ഉച്ചതിരിഞ്ഞ് യു.പി.വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി പൂർവ്വ വിദ്യാർത്ഥിയും ആർട്ടിസ്റ്റ് രാധാകൃഷ്ണൻ സാറിനെയും ആദരിച്ചു.


ആർട്ടിസ്റ്റ് രാധാകൃഷ്ണൻ

ആർട്ടിസ്റ്റ് രാധാകൃഷ്ണൻ

പ്രതിഭകളിലേക്ക് ..... എന്ന പരിപാടിയുടെ ഭാഗമായി യു.പി.വിഭാഗം കുട്ടികളും അധ്യാപകരും ചെന്നെത്തിയത് കൊല്ലം ഗവ.മോഡൽ ബോയ്സ് .എച്ച്.എസിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ അടുത്താണ്. പ്രശസ്തനാകേണ്ട വ്യക്തിയായിരുന്നിട്ടും പ്രശസ്തി നേടാൻ കഴിയാതെ പോയ ആൾ. കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്നെങ്കിലും അധികമായ താൽപര്യം കാട്ടിയില്ല. 1977 ൽ മോഡൽ ബോയ്സിലെ വിദ്യാർത്ഥിയായി വന്നപ്പോഴാണ് അദ്ദേഹത്തിലെ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ചിത്രകലാധ്യാപകനായ എ.ഹമീദ് സാർ ഒരു പാട് പ്രോത്സാഹിപ്പിച്ചു നിർബന്ധിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാകാരന്റെ ജീവിതം. ചിത്രകാരൻ പിന്നെത്തിച്ചേർന്നത് ഐ.ടി.ഐയിൽ പ്ലംബിങ്ങ് പഠനത്തിനാണ്. അതാകട്ടെ താൽപര്യമില്ലാത്ത പഠനവും. 13, 14 വയസ്സിൽ ധാരാളം ചിത്രങ്ങൾ വരച്ചു തുടങ്ങി. പല പ്രദർശനങ്ങൾ . പത്രവാർത്തകളിൽ നിറഞ്ഞു നിന്ന കലാജീവിതം. പക്ഷേ ജീവിതാവസ്ഥകൾ കൊണ്ട് മുരടിച്ചു പോയി. സന്ദർഭങ്ങൾക്കനുസരിച്ചുള്ള നിറഭേദങ്ങൾ ആണ് ശ്രീ.രാധാകൃഷ്ണന്റെ ചിത്രരചനാശൈലിയുടെ സവിശേഷത. " ചിത്രങ്ങൾ പകർത്തിയെഴുത്താകരുത്, അത്‌ സാഹിത്യം പോലെ ഭാവനാംശം നിറഞ്ഞതാ കണ"മെന്ന് രാധാകൃഷ്ണൻ സാർ പറയുന്നു. 'ധാരാളം വായിക്കണം വായനയിലൂടെയേ നല്ല ആശയങ്ങൾ ലഭിക്കൂ' - ശ്രീ. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് നൽകിയ സന്ദേശം ഇതായിരുന്നു. കൂട്ടുകുടുബത്തിലെ പരിമിതികളിൽ കഴിയമ്പോഴും ചിത്രങ്ങൾ വരക്കാൻ സമയം കണ്ടെത്തുന്നു. വൈവിധ്യമാർന്ന ചിത്രശേഖരങ്ങൾ അദ്ദേഹത്തിന്റ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചുനൽകും. രാജാ രവിവർമ്മ ചിത്രങ്ങളുടെ ആരാധകനായ ഈ കലാകാരൻ ഇന്ന് ഒരു പെട്ടിക്കട നടത്തിയാണ് ഉപജീവനം കഴിക്കുന്നത്.


വിദ്യാലയം പ്രതിഭകളിലേക്ക് ഹെഡ് മാസ്റ്ററും അദ്ധ്യാപകരും വിദ്യാർത്ഥികളും
വിദ്യാർത്ഥികൾ പ്രതിഭയോടൊപ്പം
അദ്ധ്യാപകർ പ്രതിഭയോടൊപ്പം



രാധാകൃഷ്ണൻ സാർ വരച്ച ചിത്രം
രാധാകൃഷ്ണൻ സാർ സ്വന്തം സൃഷ്ടിയോടൊപ്പം