വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിജയ HSS പുൽപ്പള്ളി യുടെ ഗണിത ക്ലബ്ബ് വർഷങ്ങളായി നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് ഗണിത ത്തോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാനും താല്പര്യം കൂട്ടുവാനും ഗണിതം രസകരമാക്കുവാനും ഉതകുന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിലൂടെ കുട്ടികളിൽ എത്തിക്കുന്നു

പ്രവർത്തനരീതി

എല്ലാ ക്ലാസ്സുകളിൽ നിന്നും ഗണിത ക്ലബ്ബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. അതിൽ നിന്നും ഒരു പ്രസിഡൻറ് സെക്രട്ടറിയെയും 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നു. ഇവരുടെയും ഗണിത അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു

ഗണിത ബുള്ളറ്റിൻ

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരു ബുള്ളറ്റിൻ ബോർഡ് ഓഫീസിനു മുൻപിൽ സ്ഥാപിച്ചു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് ബോർഡിൽ പ്രദർശിപ്പിക്കാവുന്നതാണ്.അതിൽ ഏറ്റവും നല്ല സൃഷ്ടികൾക്ക് UP,HS വിഭാഗം കുട്ടികൾക്ക് ആഴ്ചയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

ഗണിത പൂക്കളം

ഗണിത രൂപങ്ങൾ ചാർട്ടിൽ വരച്ച് പൂക്കളുടെ നിറങ്ങൾ കൊടുത്ത് പൂക്കളം നിർമ്മിക്കുന്നതിനുള്ള മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുന്നു വിജയികളാകുന്ന കുട്ടികളെ ഉപജില്ലയിലേക്കും അവിടുന്ന് ജില്ലയിലേക്കും അയക്കുന്നു. 2008-09,2009-10 വർഷങ്ങളിൽ ജില്ലയിൽ പൂക്കള ഡിസൈൻ മത്സരത്തിന് ചിഞ്ചു പ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2012 യുപി വിഭാഗത്തിലും 2015 HS വിഭാഗത്തിലും അഞ്ജന മനോജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡ് കാലത്ത് പൂക്കളം ഡിസൈനിങ് മത്സരം ഡിജിറ്റൽ ആക്കുകയും വിജയികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

ക്വിസ് മത്സരം

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുപി, എച്ച് എസ്സ് വിഭാഗം കുട്ടികൾക്ക് സ്കൂൾതല മത്സരം നടത്തുകയും വിജയികളെ ഉപജില്ലാതല മത്സരത്തിന് അയക്കുകയും ചെയ്യുന്നു.

മോഡൽ നിർമ്മാണം

കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഗണിത തത്വങ്ങളുടെ അടിസ്ഥാനത്തിൽ മോഡൽ നിർമ്മാണ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

വേദഗണിതം ക്ലാസ്സ്