വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/തിരികെ പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരികെ പ്രകൃതിയിലേക്ക് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരികെ പ്രകൃതിയിലേക്ക്

ഞാൻ അമ്മയെന്നു മറന്നു മനുഷ്യാ നീ
ഞാൻ അന്നദാതാവെന്നു മറന്നു നീ പാടെ
നിൻ ജീവൻ്റെ തുടിയുടെ താളങ്ങൾ കാക്കുമെൻ
ജീവൻ്റെ താളങ്ങൾ പാടെ അണച്ചു നീ
ഞാൻ പോറ്റി വളർത്തിയ മരങ്ങൾ മുറിച്ചു നീ
അരുമയാം കിളികൾ തൻ കൂടു തകർത്തു നീ
പ്രൗഢമാം മലയുടെ അടിവേരിളക്കി നീ
ഓമനപ്പുഴയേയും വെറുതെ വിട്ടില്ല നീ
പക്ഷി മൃഗാദികൾ പുഴകൾ, മലകളും
ഇല്ലായ്മ ചെയ്തു നീ
കെട്ടിയ സൗധങ്ങൾ
 ഇന്നു നിനക്ക് വൻ വിപത്തായി ഭവിക്കുന്നു ഒരു വേള വൈകി നീ തിരിച്ചറിയുന്നു
മലിനമാം വായുവും മഹാമാരിയൊക്കെയും നിൻ ചെയ്തികൾ തൻ ഫലമാണെന്നോർക്ക നീ
മുക്തി നീ ആഗ്രഹിച്ചിടുകിൽ പെട്ടെന്ന്
ശാപമോക്ഷത്തിനായ് തേടുക നിത്യവും
മടങ്ങുക നീ വീണ്ടും ഭൂമിയിലേക്ക്
ചായുക നീ ആ മടിത്തട്ടിലേക്ക്
നടുക നീ എന്നും ചെടികൾ മരങ്ങളും
മലിനമാം ഭൂമിയെ കാത്തുരക്ഷിക്കൂ നീ.

ഫൈഹ ഫാത്തിമ കെപി
4C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത