വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണ നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ നാൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാൾ

രാവിലത്തെ ചായ കുടി കയിഞ്ഞ്
ടി. വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കയിഞ്ഞ്
രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ
തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
വരാന്തയിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഊണ് മേശപ്പുറത്തു
വിരിയിടുമെന്നും
ഇന്നലെ വന്ന കോറോനയാണ് കാട്ടിത്തന്നത്
 

Hashir. P
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത