"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:


പ്രധിരോധ വ്യവസ്ഥ : ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിരിമുറുക്കും.  
പ്രധിരോധ വ്യവസ്ഥ : ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിരിമുറുക്കും.  
മുൻകരുതൽ :
മുൻകരുതൽ :
   
   

22:34, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് - 19

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പകരാൻ സാധിക്കുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവ് ഇന്നുണ്ട്. ഏത് ശരീരത്തിലാണോ പ്രവേശിക്കുന്നത് ആ ആതിഥേയ ശരീരത്തിലെ ജീവനുള്ള കോശങ്ങളെ ഹൈജാക് ചെയ്ത് അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച് ആവശ്യമായ സകലതും ചൂഷണം ചെയ്ത്, സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടന്ന് പെരുകി പെരുകി വരുകയാണ് വൈറസ് ചെയ്യുന്നത്.

1960 കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയ്ക്ക് കിരീടത്തിന്റെ ആകൃതിയാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്.

Covid - 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കോവിഡ് - 19 ഇന്ത്യയിൽ ആദ്യമായ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ 3 വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്.

രോഗലക്ഷണങ്ങൾ : പനി , ചുമ ,ശ്വാസതടസം , തൊണ്ടവേദന ചികിത്സ  : കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്.

പ്രധിരോധ വ്യവസ്ഥ : ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിരിമുറുക്കും.

മുൻകരുതൽ :

• കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക

• ധാരാളം വെള്ളം കുടിക്കുക

• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടണം

• വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക

ഭയമല്ല ജാഗ്രതയാണ് വേണ്ടത്............. പ്രതിരോധിക്കാം അതിജീവിക്കാം ...................

ജിൻസി സി
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം