യൂ പി സ്കൂൾ പുതിയവിള

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതിയവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയവിള യുപി സ്കൂൾ.

യൂ പി സ്കൂൾ പുതിയവിള
പുതിയവിള യുപി സ്കൂൾ
വിലാസം
പുതിയവിള

പുതിയവിള
,
പുതിയവിള പി.ഒ.
,
690531
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഇമെയിൽupsputhiyavila@gmail.com
കോഡുകൾ
സ്കൂൾ കോഡ്36467 (സമേതം)
യുഡൈസ് കോഡ്32110600406
വിക്കിഡാറ്റQ87479400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എ
പി.ടി.എ. പ്രസിഡണ്ട്രഘുനാഥൻ. വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്യ
അവസാനം തിരുത്തിയത്
17-02-2022Jyothy G S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അറിവിൻ ലോകത്തെ അക്ഷയഖനിയായി ഇന്നും സൂര്യപ്രഭ ചൊരിയുന്ന പുതിയവിള യു.പി.എസ്

1920 ജൂൺ മാസം ഒന്നാം തീയതി പെരുമന കുടുംബം സ്ഥാപിച്ച പുതിയവിള യുപിസ്കൂൾ "പെരുമന സ്കൂൾ " എന്നാണ് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടിലെ ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ " ഇംഗ്ലീഷ് സ്കൂൾ " എന്നും അറിയപ്പെട്ടിരുന്നു. കൂടുതൽ അറിയാം....

ഭൗതികസൗകര്യങ്ങൾ

97 സെൻറ്സ്ഥലത്തിൽ ചുറ്റുമതിൽ ഓടുകൂടിയ മൂന്ന് ഉറപ്പുള്ള കെട്ടിടങ്ങളും അതിൽ സജ്ജമാക്കിയ ആധുനിക ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, അടുക്കള, ലാബ്, ലൈബ്രറി സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ,ഔഷധസസ്യങ്ങൾ ഇവയൊക്കെ സ്കൂൾ അങ്കണത്തെ മനോഹരമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  • ഗോപാലകൃഷ്ണപിള്ള
  • സുമതിക്കുട്ടിയമ്മ
  • രാജശേഖരൻ നായർ
  • പരമേശ്വരൻപിള്ള
  • ബാലചന്ദ്രൻ പിള്ള

നേട്ടങ്ങൾ

പഴയ പ്രതാപത്തിന് ഒട്ടും മങ്ങലേൽക്കാതെ അക്കാദമിക നിലവാരം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് വിദ്യാലയത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടുത്തി പുനക്രമീകരിച്ചു, അതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.സ്കൂളിനെ മുൻനിരയിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്ന് സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തവും പ്രോത്സാഹനവും നൽകുന്നുണ്ട്. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ഉണ്ട്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും പ്രശസ്ത നിലയിൽ പല മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അച്യുതൻ ഐ.എഫ്എസ്.
  • ഡോക്ടർ കെഎം നായർ ( സെൻറർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡി ആദ്യ ഡയറക്ടർ /ഒ.എൻ.ജി.സി സയൻറിസ്റ്റ്)
  • ഡോക്ടർ വല്യത്താൻ (ഒഫ്താൽമോളജിസ്റ്റ്)
  • ഡോക്ടർ ജിതേഷ് . പി (എം.ബി.ബി.എസ്, എം.എസ് ,എം .സി .എച്ച് ,പോണ്ടിച്ചേരി മെഡിക്കൽ കോളേജ്)
  • അമ്മു (പ്രശസ്ത മജീഷ്യ) കൂടുതൽ അറിയാം....

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6.5 കി.മി അകലം.
  • കായംകുളം ബസ് സ്റ്റാന്റിൽ നിന്നും 5 കി.മി അകലം.
  • നാഷണൽ ഹൈവേയിൽ നിന്നും ഓട്ടോ മാർഗം 2 കി.മി അകലം.

{{#multimaps:9.1897627,76.4690193 |zoom=18}}

"https://schoolwiki.in/index.php?title=യൂ_പി_സ്കൂൾ_പുതിയവിള&oldid=1679301" എന്ന താളിൽനിന്ന് ശേഖരിച്ചത്