സഹായം Reading Problems? Click here

യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഭാസുരഭാവി

Schoolwiki സംരംഭത്തിൽ നിന്ന്
< യു പി എസ് പുന്നപ്ര‎ | അക്ഷരവൃക്ഷം
14:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭാസുരഭാവി


പ്രപഞ്ചത്തെ ഒന്നായ്‌ പിടിച്ചുകുലുക്കിയ
മഹാദുരന്തത്തിൻ കയത്താലാണിന്നുനാം
കരസ്പർശമരുതരുത് നാസിക നേത്രത്തിൽ
ഹസ്തദാനത്തിനു പകരമായി കൂപ്പുകൈ

       ശ്വാസം മുട്ടലോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ
       ആതുര സേവനം തേടീടണം
       ഒറ്റയാക്കപ്പെട്ട ജീവിതം എന്നല്ല
       ചിന്തനം ഒന്നതെ ഭാസുരമാം ജീവിതം

ചൈനതൻ മണ്ണിൽ മുളച്ചങ്ങു പൊന്തിയ
കൊറോണ എന്നുള്ളൊരു വൈറസിനെ
മനുഷ്യരെല്ലാം ഭയത്തോടു കണ്ടൊരു
കൊലയാളിയായൊരു ശത്രുവിനെ

       ചെറുത്തൊന്നുനോക്കുക,കറക്കങ്ങൾ നിർത്തുക
       കരങ്ങൾ കഴുകുക,വീട്ടിലിരിക്കുക
       ജപങ്ങളും തുടരുക, ശാന്തിയെ സ്നേഹിക്ക
       നന്മതൻ കാരവാള് കയ്യിലെടുക്കുക നമ്മൾ
       നന്മതൻ കാരവാള് കയ്യിലെടുക്കുക

ഗായത്രിദേവി
VI.D യു പി എസ് പുന്നപ്ര ,ആലപ്പുഴ , ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത