യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12329 (സംവാദം | സംഭാവനകൾ) (H M ന്റെ പേര് മാറ്റിയത്)
യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
വിലാസം
..ഹോസ്ദുർഗ്ഗ്

ഹൊസ്ദുർഗ്ഗ്
കാഞ്ഞങ്ങാട്.പി. ഒ
,
671315
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04672200887
ഇമെയിൽ12329ubmcalpshosdurg@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,കന്നട
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.ടി.രാജീവൻ
അവസാനം തിരുത്തിയത്
19-04-202012329


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്

പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.

1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. 1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുക്കുകയും അക്കാലത്ത് ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ് മുറികൾ - 12 പ്രീ - കെ.ഇ.ആർ ( ഹാൾ) 6 പോസ്സ്റ്റ് കെ.ഇ.ആർ
  • പ്രീ - പ്രൈമറി ക്ലാസ്സുമുറികൾ - 3 പ്രീ -കെ.ഇ.ആർ
  • ടോയ് ലറ്റ് - ആൺ- 3
  • ടോയ് ലറ്റ് - പെൺ - 6
  • മൂത്രപ്പുര-ആൺ - 1 ( 8 പേർക്ക് വീതം)
  • കമ്പ്യൂട്ടർ ലാബ് - 1
  • സ്റ്റാഫ് റൂം - പരിമിതികളോടെ 1
  • കുടിവെള്ള സൗകര്യം - കിണർ 1, വാട്ടർ അതോറിറ്റി വെള്ളം
  • ചുറ്റുമതിൽ - ഭാഗീകം
  • അടുക്കള / പാചകപ്പുര- നിലവാരമുള്ളത്
  • ഭക്ഷണ ശാല -പന്തൽ -മികച്ചത് 1

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് അസംബ്ലി
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • പതിപ്പുകൾ തയ്യാറാക്കൽ (കേരളം, ചാന്ദ്രദിനം, ഓണം, ക്രിസ്മസ്സ്, കൃഷി ........)
  • ക്വിസ് മൽസരങ്ങൾ
  • അഭിമുഖങ്ങൾ
  • ബോധവൽക്കരണ ക്ലാസ്സ്
  • ഇംഗ്ലീഷ് പദങ്ങൾ പരിചയപ്പെടുത്തൽ ( നോട്ടീസ് ബോർഡിൽ )
  • പൊതുവിജ്ഞാന ക്വിസ് മത്സരം മാസത്തിൽ 2
  • ഗണിത പസിൽ മൽസരം ആഴ്ചയിൽ
  • ശനിയാഴ്ചകളിൽ സ്പോക്കൻ ഇംഗ്ലീഷ്
  • പിന്നോക്കക്കാർക്ക് വായനക്കളരി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഗണിത സാമൂഹിക ക്ലബ്ബ്
* ഭാഷാ ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിട്ട റാവു (സ്വാമി രാമദാസ് ആനന്ദാശ്രമം)
  • ഡോ.ബി.എ ഷേണായി
  • ഡോ.വെങ്കടേശ് കാമത്ത്
  • ഡോ.കെ.ജി പൈ
  • ഡോ.അബ്ദുൽ ഖാദർ തിടിൽ
  • ഡോ. നിത്യാനന്ദ ബാബു
  • അഡ്വ. ഹരീന്ദ്രനാഥ്‌
  • ഡോ.സഞ്ജീവ് .എം. ലാസർ

വഴികാട്ടി