മൗവ്വഞ്ചേരി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1144 (സംവാദം | സംഭാവനകൾ)
മൗവ്വഞ്ചേരി യു പി സ്കൂൾ
വിലാസം
മൗവ്വഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2017MT 1144




ചരിത്രം

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ 7 ആം വാർഡിൽ മൗവഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വര്ഷം തന്നെ 5 ആം തരാം ആരംഭിച്ചു .ആദ്യബാച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവഞ്ചേരി മാപ്പിള എലി മെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത്ഹയർ എലിമെണ്ടറിസ്കൂളായി ഉയർത്തപ്പെട്ടു .8 ആം ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLCഎന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് മൗവഞ്ചേരി യു പി സ്കൂൾ എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ ;പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .

== ഭൗതികസൗകര്യങ്ങള്‍ ==24 ക്‌ളാസ് മുറികൾ , കംപ്യുട്ടർ ലാബ്, ലൈബ്രറി, ലാബ്, സ്‌കൂൾ വാഹനങ്ങൾ ,ധാരാളം അധ്യാപകർ , ഇംഗ്ലീഷ് മലയാളം മാധ്യമങ്ങൾ ,സ്മാർട് ക്‌ളാസ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം

== മാനേജ്‌മെന്റ് ==വ്യക്തിഗത മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സാർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രെസിഡന്റ് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,

വഴികാട്ടി

"https://schoolwiki.in/index.php?title=മൗവ്വഞ്ചേരി_യു_പി_സ്കൂൾ&oldid=218545" എന്ന താളിൽനിന്ന് ശേഖരിച്ചത്