മൗണ്ട് കാർമ്മൽ ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
യോഗ പരിശീലനം

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ്‌ ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു .


ആരോഗ്യം സമ്പത്ത്

അണുകുടുംബങ്ങളും സാങ്കേതികവിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ മാനസികാരോഗ്യം തകർത്തു കൊണ്ടിരിക്കുന്ന ധാരാളം സന്ദർഭങ്ങൾ നേരിടുന്ന അവസരത്തിലാണ്  സുരക്ഷ ക്ളബിന്റെ അഭ്യർത്ഥനപ്രകാരം "ഹാപ്പി ഹെൽത്ത്" എന്ന പേരിൽ കുട്ടികൾക്ക് രണ്ട് ദിവസത്തെ മാനസിക ആരോഗ്യ  ലൈംഗിക വിദ്യാഭ്യാസ

ക്ലാസുകൾ നടത്തി. പലവിധ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയേറെ പ്രയോജനം ചെയ്തു. വളരെയേറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന കുട്ടികൾ ക്ലാസിനു ശേഷം വളരെ ഹാപ്പിയായി തിരിച്ചു പോകുന്നത് കാണാൻ സാധിച്ചു. കൗൺസിലിംഗ് ആവശ്യമുള്ള എല്ലാ കുട്ടികൾക്കും തന്നെ കൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.