മുട്ടാർ സെൻറ് ജോർജ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
46312 School logo.png
46312 schoolnew.jpg
സെൻ്റ് ജോർജ് എൽ പി സ്കൂൾ മുട്ടാർ
വിലാസം
മുട്ടാർ

മുട്ടാർ
,
മുട്ടാർ പി.ഒ.
,
689574
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0477 2219738
ഇമെയിൽmuttarsglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46312 (സമേതം)
യുഡൈസ് കോഡ്32110900604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി എം ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ലൗലേഷ് സി വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തമ്മ
അവസാനം തിരുത്തിയത്
29-02-2024Sglps46312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിനെക്കുറിച്ച്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1905 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.

ചരിത്രം

1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി. 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമം പേര് എന്ന് മുതൽ എന്ന് വരെ ചിത്രം
1 സി റ്റി കുര്യാക്കോസ് 1905
46312 CT.jpg
2 പി ജെ ഫിലിപ്പ്
46312 PJ.jpg
3 ജെ ജോസഫ് മണലിൽ 1982
46312 JJ.jpg
4 മേരി ജോസഫ് മണലിൽ 2000
46312 mary.jpg
5 കെ സി തോമസ്കുട്ടി 2000 2002
46312 KC.jpg
6 മോളി വർഗീസ് 2002 2015
46312 molly.jpg
7 ആന്റണി തോമസ് 2015 2018
46312 antony.jpg
8 സിസമ്മ ജോസഫ് 2018 2021
46312 sissamma.jpeg
9 അന്നമ്മ ജോസഫ് 2021 2023
46312 annamma.jpg

നേട്ടങ്ങൾ

പ്രവൃത്തിപരിചയത്തിൽ ജില്ല തിരിച്ചുള്ള രണ്ടാം സമ്മാനം 2014.

2015ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2016ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2017ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2018ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2022ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2023ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2023-24 ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഗണിതശാസ്ത്രത്തിൽ സെക്കന്റ് ഒാവറോൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലാലി മുട്ടാർ - അഭിനയം,രചന.
  2. സോബിൻ ജോസഫ് - സെൻറ് ജോർജ് എൽപി സ്കൂൾ മുട്ടാർ അധ്യാപകൻ,ചിത്രരചന,ഗായകൻ.


വഴികാട്ടി

ചങ്ങനാശേരിയിൽ / ആലപ്പുഴയിൽ ബസ് മാർഗം കിടങ്ങറ നീരേട്ടുപുറം റോഡിൽ കിടങ്ങറയിൽ നിന്ന് 3 KM അകത്തു.

Loading map...