"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ഭൂമിയേ നിൻറെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഭൂമിയെ  നിൻറെ കഥ  
ഭൂമിയെ  നിന്റെ കഥ  


മകനേ ഭൂമിയേ... ‎
മകനേ ഭൂമിയേ... ‎

22:56, 28 മേയ് 2020-നു നിലവിലുള്ള രൂപം

ഭൂമിയെ നിന്റെ കഥ

മകനേ ഭൂമിയേ... ‎
കേൾക്ക നീ ഈ കഥകൾ.‎

പണ്ടു പണ്ടങ്ങ് പണ്ടേ..‎
നീ പച്ചപ്പായ വിരിച്ചിരുന്നു!‎
പച്ച വിഴുങ്ങിയ പച്ച പുല്ലിൽ
പച്ച പുൽച്ചാടി തുളളിക്കളിച്ചു.‎

നീല പുടവ ചുറ്റിയ പുഴകൾ
ഓളം തല്ലി ഒഴുകി..‎
നീലാകാശം കണ്ണു ചിമ്മി
നീല പുഴയെ നോക്കി..‎

അണ്ണാറകണ്ണൻ മരകൊമ്പിൽ
കൂടു കൂട്ടി സല്ലാപം ചൊല്ലി,‎
ചിറക് വീശി പറന്നു കളിച്ചു
പലതരം പറവകൾ ആകാശത്ത്.‎

കുളിർകാറ്റങ്ങ് വന്ന് തലോടി
സൂര്യൻ മയങ്ങി ചന്ദ്രൻ ഉണർന്നു

ആനന്ദ സന്തോഷ സല്ലാപം
ചൊല്ലി ജീവജാലങ്ങൾ
മകനേ ഭൂമിയേ,‎
ഇത് നിന്റെ കഥ...‎

വറ്റി വരണ്ട് അങ്ങോളം മറഞ്ഞ പുഴകൾ
കരിഞ്ഞുണങ്ങി തളർന്ന പച്ച പുല്ല്
ശിരസ്സില്ലാതെ കരയുന്ന പാവം വൃക്ഷങ്ങൾ

ജലമില്ലാതെ ആഹാരമില്ലാതെ,‎
ചത്ത് വീഴുന്ന ജീവജാലങ്ങൾ....‎
കുളിരെന്തെന്ന് മറന്ന ചുടുകാറ്റ്
വരണ്ട് ഉണങ്ങി അസ്ഥിയാൽ
നിറഞ്ഞ മണ്ണ്.‎

ഖേദിച്ചു ഭയന്ന് നിലവിളിയോടെ ജീവജാലങ്ങൾ

മകനേ ഭൂമിയേ
ക്ഷമിക്കണം മാനവ കുലത്തോട്
മകനേ ഭൂമിയേ‎
ക്ഷമിക്കണം ഈ പാപിയോട്
ഈ പാപിയോട്.‎

യെമി അക്കാ ജോൺ
7 B മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത