മാന്നാനം

മാന്നാനം എന്ന പേരിന്റെ ഉറവിടം "മന്ന്"+"അളം" = "മാന്നാനം ".ഈ വാക്കിന്റെ അർത്ഥം സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലം എന്നാണ്.കോട്ടയത്തിന‌ു വടക്കുപടിഞ്ഞാറായി 12 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യ‌ുന്ന പ്രകൃതിരമണീയമായ മാന്നാനം ആർപ്പുക്കര അതിരമ്പുഴ എന്നീകരകളാൽ പര്യസേവ്യമായികിടക്കുന്നു.ഈ കുന്നിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ടുകായൽ വരെ വിസ്‌തൃതമായ വടക്കൻ കു‍ട്ടനാട് ഭ‌ൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപട്ടുപോലെ കാണാൻ കഴിയും.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന‌ും ഭക്തജനങ്ങൾ ഈ പുണ്യചരിതന്റെ അനുഗ്രഹങ്ങൾ തേടി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. കേരവ‌ൃക്ഷങ്ങള‌ും മരതകക്കാടുകളും പുഞ്ചപ്പാടങ്ങളും പൂന്തേനരുവികളും കഥപറഞ്ഞൊഴ‌ുകുന്ന ചെറുപുഴകളും മാന്നാനം കുന്നിന്റെ അഴക് വർദ്ദിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=മാന്നാനം&oldid=632998" എന്ന താളിൽനിന്ന് ശേഖരിച്ചത്