മരിയനാട് എ എൽ പി എസ് പാമ്പ്ര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോട് ചേർന്ന് നിന്ന് എല്ലാ കുട്ടികളുടെയും സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടന്നുവരുന്നത് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച കുട്ടികളുടെ വിവിധ കലാപരിപാടികൾ പുസ്തകപരിചയം കലാകാരന്മാരെ പരിചയപ്പെടുത്തൽ കവിതാലാപനം അനുസ്മരണ പ്രസംഗം എന്നീ പരിപാടികളോടെ നടത്തുകയുണ്ടായി എല്ലാദിവസവും കവിതകൾ  ഇംഗ്ലീഷ് റൈംസ് പ്രധാന വാർത്തകൾ എന്നിവ  മൈക്കിലൂടെ സംപ്രേക്ഷണം ചെയ്യുകയും ക്ലാസ് സ്പീക്കറിലൂടെ കുട്ടികൾ അത് ശ്രവിക്കുകയും ചെയ്യുന്നു കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിക്കുന്നതിനായി ഒരോ ആഴ്ച്ച ഓരോ  ക്ലാസ് എന്ന രീതിയിൽ വിഷയടിസ്ഥിത അസംബ്ലിയിൽ കുട്ടികൾ ചിന്താവിഷയം പത്രവാർത്ത സ്കിറ്റ് പ്രസംഗം കവിതാലാപനം ആംഗ്യപ്പാട്ട് എന്നിവ നടത്തി വരുന്നു എല്ലാ കുട്ടികളുടെയും സർഗവാസനകൾ ക്ലാസ് തലത്തിൽ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും 3.30 മുതൽ ക്ലാസ് തലത്തിൽ സർഗ്ഗവേള കൾ നടത്തുന്നു