കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന 'മരക്കടവ്' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.

"https://schoolwiki.in/index.php?title=മരക്കടവ്&oldid=304646" എന്ന താളിൽനിന്ന് ശേഖരിച്ചത്