മണ്ണാറശാല യു പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
01:10, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ)
മണ്ണാറശാല യു പി എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്പി.ഒ,
,
690531
സ്ഥാപിതം1099
വിവരങ്ങൾ
ഫോൺ04792417366
ഇമെയിൽmannarasalaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാഗദാസ്. എസ്
അവസാനം തിരുത്തിയത്
25-09-202035439sandhya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ്ബ് ജില്ലയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂൾമുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികൾ. വിപുലമായ പഠനസൗകര്യങ്ങൾ.കംപ്യൂട്ടർ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, ഗോവണികൾ, സ്വന്തമായി ബസുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥമാദ്ധ്യാപകർ

  1. ശ്രീ. എം. കെ പരമേശ്വരൻ നമ്പൂതിരി
  2. ശ്രീമതി. ഡി. രാധമ്മ
  3. ശ്രീമതി. പി. ശാന്തമ്മ
  4. ശ്രീ. പി. ശങ്കരനാരായണപിള്ള
  5. ശ്രീമതി. പി. പത്മിനിയമ്മ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീമതി. എം. സരസ്വതിയമ്മ
  2. ശ്രീമതി. ജി. ദേവകിയമ്മ.
  3. ശ്രീമതി. പി. രാജമ്മ.
  4. ശ്രീമതി. ഡി. കൃഷ്ണമ്മ.
  5. ശ്രീമതി. കെ. രാധമ്മ.
  6. ശ്രീമതി. കെ. ബി. രാധമ്മ.
  7. ശ്രീ. എസ്. സുകുമാരൻ നായർ
  8. ശ്രീമതി. പി. ശാരദാദേവി.
  9. ശ്രീമതി. വി. രാമകൃഷ്ണൻ.
  10. ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
  11. ശ്രീമതി.എം. പി. സരോജിനിയമ്മ.
  12. ശ്രീ. കെ. ആർ. ശ്രീധരൻ ചാന്നാർ.
  13. ശ്രീ. എസ്. ശാന്തകുമാരിയമ്മ.
  14. ശ്രീ. വി. കെ പ്രേമചന്ദ്രൻ പിള്ള.
  15. ശ്രീമതി. ജി. സതിയമ്മ
  16. ശ്രീമതി.ജെ. നൂർജഹാൻ

നേട്ടങ്ങൾ

  1. ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം
  2. കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളിൽ ഉന്നത വിജയം.
  3. ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
  4. ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും
  5. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ
  6. ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
  7. കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
  8. ആട്യാ പാട്യാ മത്സരത്തിൽ ആലപ്പുഴ ജില്ലാ ചാമ്പ്യൻ പട്ടം നേടി.
  9. ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഈ സ്ക്കൂളിെൻറ പ്രധാന അധ്യാപകനായ ശ്രീ. എസ്. നാഗദാസ്, അധ്യാപകരായ എൻ. ജയദേവൻ, ആര്യൻ നമ്പൂതിരി, ആർ. വിജയരാജ്, തുടങ്ങിയവർ.
  2. ശ്രീ. സുരേഷ് മൂസത് - ഐ. എസ്. ആർ. ഒ
  3. ശ്രീ. സുരേഷ് മണ്ണാറശാല – സാഹിത്യം, അധ്യാപനം
  4. ശ്രീ. സൂര്യനാരായണൻ മൂർത്തി - ഐ. എ. എസ്
  5. ശ്രീ.പി.പി. ചന്ദ്രൻമാഷ് - പാഠകം
  6. ശ്രീ. ചന്ദ്രശേഖരൻ, ശ്രീ. കൃഷ്ണകുമാർ - എൻജിനീയർമാർ
  7. ശ്രീ. ബിനു ചുള്ളിയിൽ, ശ്രീ. രതീഷ്, ശ്രീ. പി. പി. ചന്ദ്രൻ - രാഷ്ട്രീയ നേതാക്കൾ

വഴികാട്ടി

{{#multimaps:9.289543, 76.446005 |zoom=13}}