ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16270-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിൽ ചോമ്പാൽ ഉപജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയം എൽ. പി സ്കൂൾ ആണ് ഇത് .

ചരിത്രം

1992ജൂൺ 2ന് പ്രവർത്തനമാരംഭിച്ചു.ചോറോട് പഞ്ചായത്തിൽ തന്നെഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ നിർബന്ധപ്രകാരം എൽ.പി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അർപ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി. 2015 നവംബറിൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 12 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം. ടോയിലറ്റുകൾ പാർക്ക്,കളിസ്ഥലം ലൈബ്രറി ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ കെ ശ്രീധരൻ മാസ്റ്റർ
  2. പി കെ വിലാസിനി ടീച്ചർ
  3. സി പത്മനാഭൻ

നേട്ടങ്ങൾ

2016-17 ജില്ലാതല ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ജ്യോമെട്ട്രിക്കൽ ചാർട്ട് ബി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എൽ.പി വിഭാഗം സബ്ജില്ലാ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും സംഘഗാനം, സംഘനൃത്തം എന്നിവയിൽ മൂന്നാം സ്ഥാനവും മറ്റു പലയിനങ്ങളിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മേഘ എസ് ദാസ് -ഐ. ടി എഞ്ചിനീയർ
  2. മുഹമ്മദ് നസീർ - ഐ. ടി കമ്പനി മേനേജർ
  3. അനഘ ശശി - ഡന്റിസ്റ്റ്
  4. ശ്രീഹരി കെ എസ് - എഞ്ചിനീയർ
  5. ജിതിൻ രവീന്ദ്രൻ -സോഫ്റ്റ് വെയർ െഞ്ചിനീയർ


വഴികാട്ടി

{{#multimaps:11.625611, 75.578080 |zoom=13}}