ബി ഇ എം യു പി എസ് ചോമ്പാല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ കാംപെയിൻ

ലഹരി നമ്മുടെ സമൂഹത്തിൽ നിന്നും നമ്മിൽ നിന്നും ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഞങ്ങൾ വിവിധ പരിപാടികൾ ലഹരിക്കെതിരെ നടത്താൻ തീരുമാനിച്ചു .ലഹരി നമ്മുടെ സമൂഹത്തിൽ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് സ്കൂളിലെ എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു .

SNTD-KKD-16256-9.jpeg

ലഹരി വിരുദ്ധ റാലി

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു .

SNTD-KKD-16256-12.jpeg


ലഹരി വിരുദ്ധ കുട്ടി ചങ്ങല

ലഹരിക്കെതിരെ സമൂഹത്തിനെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടി ജനകീയ പ്രതിരോധം തീർക്കാൻ തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള നാഷണൽ ഹൈവേയിൽ കുട്ടി ചങ്ങല തീർത്തു കൊണ്ട് സമൂഹത്തിലേക്ക് ഞങ്ങളുടെ പ്രവർത്തനം എത്തിക്കാൻ തുടങ്ങി .

SNTD-KKD-16256-8.jpeg
SNTD-KKD-16256-10.jpeg
SNTD-KKD-16256-11.jpeg

ലഹരി വിരുദ്ധ പഠന ക്ലാസ്

സ്കൂൾ പരിസരത്തെ ആളുകളെയും രക്ഷിതാക്കളെയും ചോമ്പാല ഹാർബറിൽ ഉള്ള പണിക്കരെയും ഉൾപ്പെടുത്തി അവർക്കു ബോധവത്കരണ ക്ലാസ് ശ്രീ ജയപ്രസാദ് സി കെ (പ്രിവന്റീവ് ഓഫിസർ എക്സൈസ് സർക്കിൾ ഓഫീസ് വടകര ) നെതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തി .

SNTD-KKD-16256-13.jpeg
SNTD-KKD-16256-14.jpeg
SNTD-KKD-16256-15.jpeg
SNTD-KKD-16256-16.jpeg

ലഹരിക്കെതിരെ 'ചിറകൊടിയുന്ന ബാല്യങ്ങൾ' എന്ന തെരുവ് നാടകം

ആസുരശക്തികൾ നടനമാടുന്ന വർത്തമാനകാലത്ത് ; നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത ഇന്നിൽ..... കുഞ്ഞുങ്ങളിൽ ശരിതെറ്റുകളുടെ തിരിച്ചറിവിനായി , സമൂഹമന:സാക്ഷിയുടെ കണ്ണുതുറപ്പിക്കാൻ നമ്മളും ആലസ്യം വിട്ടുണരേണ്ടിയിരിയ്ക്കുന്നു.

പലനിറങ്ങളിൽ മണങ്ങളിൽ രുചികളിൽ നമ്മളിലേക്ക്...നമ്മുടെ കുഞ്ഞുങ്ങളിലേക്ക് വന്നണയുന്ന ലഹരിയെ തടയാൻ ഇനിയും വൈകിയാൽ അനന്തരഫലം അതിഭീകരമായിരിയ്ക്കും.

മനുഷ്യനെ കൊല്ലുന്ന... കുടുംബബന്ധങ്ങളെ തകർക്കുന്ന .... ലഹരിയ്ക്കെതിരെ ഞങ്ങളുടെ സ്കൂളും അണിനിരന്നു . 'ചിറകൊടിയുന്ന ബാല്യങ്ങൾ' എന്നപേരിൽ ഒരു തെരുവുനാടകവുമായി നമ്മുടെ കുഞ്ഞുങ്ങളും സമൂഹത്തിന് മുൻപിലേക്ക് ഇറങ്ങുകയാണ്. അവർക്ക് കൂട്ടായി....കരുത്തായി...നിങ്ങളേവരുടെയും പ്രാർത്ഥനയും ആശംസകളും ഉണ്ടാവണം.

SNTD-KKD-16256-1.jpeg
SNTD-KKD-16256-2.jpeg
SNTD-KKD-16256-3.jpeg
SNTD-KKD-16256-4.jpeg

'ചിറകൊടിയുന്ന ബാല്യങ്ങൾ'

ചിറകൊടിയുന്ന ബാല്യങ്ങൾ എന്ന ലഹരിക്കെതിരെയുള്ള ഞങ്ങളുടെ തെരുവ് നാടകം ചോമ്പല ഉപജില്ലാ കലോത്സവത്തിൽ ഉദ്‌ഘാടനത്തോടനുബന്ധിച്ചു അവതരിപ്പിക്കാൻ ക്ഷണിച്ചു .

SNTD-KKD-16256-7.jpeg
SNTD-KKD-16256-6.jpeg
SNTD-KKD-16256-5.jpeg

'ചിറകൊടിയുന്ന ബാല്യങ്ങൾ'

ഇതിനോടകം തന്നെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞ ചിറകൊടിയുന്ന ബാല്യങ്ങൾ എന്ന തെരുവ് നാടകം കോഴിക്കോട് ജില്ലാ കലോത്സവത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു .

'ചിറകൊടിയുന്ന ബാല്യങ്ങൾ'

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ 'ചിറകൊടിയുന്ന ബാല്യങ്ങൾ' എന്ന ഞങ്ങളുടെ തെരുവ് നാടകം സംസ്ഥാന കലോത്സവത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും അവിടുന്ന് ആദരിക്കുകയും ചെയ്തു

SNTD-KKD-16256-22.jpg
SNTD-KKD-16256-21.jpg

'ചിറകൊടിയുന്ന ബാല്യങ്ങൾ'

ചിറകൊടിയുന്ന ബാല്യങ്ങൾ എന്ന ലഹരിക്കെതിരെയുള്ള പോരാട്ടം കേരളത്തിലെ പ്രമുഖ വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് താഴെ കൊടുക്കുന്നത്

മാതൃഭൂമി ന്യൂസ്

മീഡിയ സിറ്റി ന്യൂസ്

YOU TUBE

നടുവണ്ണൂർ ന്യൂസ്