ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം നമ്മുക്ക്, ഒന്നിച്ച്..

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം നമ്മുക്ക്, ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം നമ്മുക്ക്, ഒന്നിച്ച്..

ആശങ്ക വേണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്, പരിഭ്രമിക്കാതെ നേരിടാം എന്നും പറഞ്ഞിട്ടുണ്ട്. പൂർണ്ണ ഉത്തരവാദിത്വത്തോടെ തിരുത്തി പറയുന്നു, ആശങ്ക വേണം പരിഭ്രമിച്ചിട്ടായാലും പല വട്ടം മുൻകരുതലുകൾ ഉറപ്പാക്കണം.

കോവിഡ് കേരളത്തിലും രാജ്യത്തിലും നിർണ്ണായക ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. ഒരു മനുഷ്യൻ മതി ഈ പ്രതിരോധത്തിന്റെ കരുതൽ നശിപ്പിക്കാൻ. ആ ഒരു മനുഷ്യൻ ഞാനാകില്ലെന്ന് നമ്മളോരോരുത്തരും ഉറപ്പിക്കണം. സ്വയം സുരക്ഷിതരാവുന്നതോടൊപ്പം മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കുക എന്നതാണ് ഇപ്പോൾ മനുഷ്യത്വം.

കോവിഡിനെ നേരിടുന്നതിൽ ഒരു സർക്കാറും ഇത് വരെ വിജയിച്ചിട്ടില്ല.കോവിഡിനെ നേരിടുന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വം അല്ല. ഈ വൈറസിനെ നേരിടാൻ ഒരാളുടെ കയ്യിലും മാന്ദ്രിക വടികളൊന്നുമില്ല. കേൾക്കാൻ കൂട്ടാക്കാത്ത ഓരോ മുന്നറിയിപ്പും പിന്നീട് തിരുത്താനാകാത്ത ഖേദമായി മാറുമെന്ന് ഓർക്കുക.

രോഗം വന്നാലെന്താ ആരോഖ്യ സംവിധാനമില്ലേ എന്ന ചിന്ത വേണ്ട. നൂറോ ഇരുനൂറോ അഞ്ഞൂറോ ആളുകൾക്ക് അസുഖം വന്നാൽ നിയന്ത്രിക്കാം. പക്ഷെ അതിൽ കൂടിയാൽ കൈ വിട്ട് പോകും. എനിക്ക് മരിക്കാൻ പേടിയില്ല എന്നാണെങ്കിൽ ആ അഹന്തയുമായി വീട്ടിൽ ഇരിക്കുക. ഈ പ്രതിരോധത്തോട് ചേർന്ന് നിൽക്കാൻ മടിക്കുന്നവർ ആരാണെങ്കിലും അവർ സാമൂഹ്യ വിരുദ്ധരാവുകയാണെന്ന് പറയാതെ വയ്യ.

6 കോടി ജനങ്ങൾ ഉള്ള ഇറ്റലിയിൽ 50,000 പേർ രോഗബാധിതർ ആയപ്പോൾ 4000പേരെ മരണത്തിലേക്ക് വിട്ടുകൊടുക്കേണ്ടി വന്നു. അങ്ങനെയെങ്കിൽ മൂന്നര കോടി ജനങ്ങൾ ഉള്ള കൊച്ചു കേരളവും 133 കോടി ജനങ്ങൾ ഉള്ള നമ്മുടെ രാജ്യവും എത്ര മേൽ നിസ്സഹായമാകുമെന്ന് മനസ്സിലാക്കിയേ പറ്റൂ.....

നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ സമൂഹ വ്യാപനം തടയാനാവൂ.... ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. ലോകത്തിലെ 166 രാജ്യങ്ങളിലൊട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ് ഈ മഹാമാരി. ഏതൊരു പകർച്ചവ്യാധിയായാലും രക്ഷപ്പെടാൻ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും അനിവാര്യമാണ്.

നമ്മൾ ഓരോരുത്തർക്കും മുൻകരുതരുകൾ അത്യാവശ്യമാണ്. ലോകമെമ്പാടും കീഴടക്കിയ മഹാമാരി കോവിഡിനെ ഒന്നിച്ചു നിന്ന് മറികടക്കണം........

മുഹമ്മദ് സഹദ്.കെ.പി
4 ബി ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം