ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ കൊറോണയുടെ വരവ് ശുചിത്വത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ വരവ് ശുചിത്വത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ വരവ് ശുചിത്വത്തിലേക്ക്

കൊറോണ വന്നതോടെ ലോകം അടച്ചു പൂട്ടപ്പെട്ടിരിക്കുകയാണ്. മനുഷ്യർക്ക്‌ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. വാഹനങ്ങളുടെ ചീറിപ്പായൽ കുറഞ്ഞു. അതുമൂലം ഉണ്ടായിരുന്ന അപകടങ്ങൾ ഇല്ലാതായി. റോഡിൽ മാലിന്യങ്ങൾ ഇടുന്നത് കുറഞ്ഞു. പൊടിപടലങ്ങൾ കുറഞ്ഞു. റോഡുകളും പരിസരവും പുഴയും തോടുകളും മാലിന്യമുക്തമായി. മനുഷ്യർ വീട്ടിലിരുന്നും പുറത്തിറങ്ങിയാലും, പോയിവന്നാലും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൈകുന്നതുമൂലം നമ്മളും വീണ്ടും ശുചിത്വം പഠിച്ചു. ലോകം മുഴുവൻ മിണ്ടാപ്രാണികളെ പോലെയായി. മിണ്ടാപ്രാണികളെ കൂട്ടിലിട്ട് വളർത്തി അവരുടെ പറക്കാനുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തിയ മനുഷ്യന്റെ ഗതി ഇന്ന് കൂട്ടിലടക്കപെട്ട പക്ഷിമൃഗാതികളെ പോലെയായി. പ്രകൃതി, പക്ഷികൾക്കും മൃഗങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. ഈ അവസരത്തിൽ പക്ഷികളും മൃഗങ്ങളും പ്രകൃതി ആസ്വദിക്കാൻ തുടങ്ങി. അവരെ ആരും വേട്ടയാടാനോ ഉപദ്രവിക്കാനോ മറ്റോ ഇല്ല. അതിനാൽ അവരും സന്തോഷമായി ജീവിക്കാൻ കൊറോണ കാരണമായി. തൊഴിലാളികൾക്ക് പണി ഇല്ലാതായതോടെ അവർ പട്ടിണിയിലായി. പല സംഘടനകളും ക്ലബ്ബുകളും ചേർന്ന് അവർക്ക് പട്ടിണി മാറ്റാൻ വഴിയൊരുക്കി. പാവപെട്ടവനും പണക്കാരനും കൊറോണ ഒരുപോലെ ബാധിച്ചു. മരങ്ങളും മറ്റും വെട്ടി നശിപ്പിച്ചും, പ്ലാസ്റ്റിക് കത്തിച്ചും വാഹനങ്ങളുടെ പുകയും ശ്വസിച്ചു രോഗികളായ നാം ഇന്ന് ശുദ്ധവായു ശ്വസിക്കാൻ തുടങ്ങി. അതിനാൽ നമുക്ക് അസുഖങ്ങളും കുറഞ്ഞു. "കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മജീവി വിചാരിച്ചാൽ ഈ ലോകം തകരാറിലാവുമെന്ന് നാം ഇന്ന് പഠിച്ചു. "പുറത്ത് കിളികളുടെ കളകള ശബ്ദങ്ങൾ മാത്രം നമുക്ക് കേൾക്കാം. ഇപ്പോൾ ഇത് എവിടെന്ന് വന്നു. പ്രകൃതി ശുദ്ധമായതോടെ എല്ലാം തിരിച്ചു വന്നു.

"അതിനാൽ ഈ കൊറോണ കാലത്തെ ശുചിത്വത്തെ പോലെ ഇനി വരുന്ന കാലവും നമ്മുടെ മനസ്സും ശരീരവും ശുചിത്വം പാലിക്കും എന്ന് നാം എല്ലാവരും പ്രതിജ്ഞ എടുക്കണം

മുഹമ്മദ് ഫിനാൻ കെ പി
6 എ ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം