ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു ലോക്ക്ഡൗൺ കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക്ക്ഡൗൺ കാലം

അകന്നിരിക്കാം നമുക്കിക്കാലമത്രയും
വൈകാതടുത്തിരിക്കാമെന്ന
മോഹവുമായ്
അകന്നിരുന്നാലും നാം
അകലെയാണെങ്കിലും
ഹൃദയങ്ങൾതമ്മിലടുത്തിരിക്കാം
നമ്മൾതൻ ഹൃദയങ്ങളകലാതെ
കാവൽ നിൽക്കാം.

ഈ മഹാമാരിയെ നമ്മൾ തുരത്തീടും
അതിനായ് നമുക്കിന്ന കന്നിരിക്കാം.
സാമൂഹ്യമായിട്ടകന്നിരിക്കുമ്പോഴും
സഹോദര്യത്തിലലിഞ്ഞുചേരാം.
അതിജീവനത്തിന്റെ പാതകൾതാണ്ടുവാൻ
ഒരുമിച്ചു നമ്മൾക്കണിചേർന്നിടാം.
നീയും ഞാനും തനിച്ചല്ലതോർക്കുക
നമ്മളിന്നൊന്നാണെന്നറിഞ്ഞീടുക.
ഇല്ലായ്മതന്നിലും
വല്ലായ്മയില്ലാതെ
ഉള്ളതു പങ്കിട്ടു കഴിക്കാം
നമുക്കിന്നു ഉള്ളുനിറഞ്ഞുള്ള സ്നേഹമോടെ.

നേരിൻ വഴികളിൽ ശബ്ദമായ്ത്തീരുവാൻ
ഇരുളിൻ വഴികളിൽ ദീപമാകാൻ
പൊരുതുന്ന കൈകളിൽ
ഊർജ്ജമായ്‌ത്തീർന്നിടാം.
ആതുരസേവസയിൽ ആശ്വാസമേകിടാം.
കാവലായ്‌നിൽക്കുന്ന
കർമ്മയോദ്ധാക്കൾക്കു
കരുതലേകീടുവാൻ
പ്രാർത്ഥനയായ് തീർന്നിടാം.
കരുതലേകീടുവാൻ
പ്രാർത്ഥനയായ് തീർന്നിടാം.

അഭിഷേക് മനോജ്
11 C എഫ് ജെ എം എച് എസ് എസ് പുതുപ്പാടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത