ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഹെൽത്ത് ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


കൺവീനർ: ഷറീന. കെ.പി

ജോയിൻറ് കൺവീനർ: റമീസ് ശിബാലി. കെ

സ്റ്റുഡൻറ് കൺവീനർ: ഇർഫാൻ മുഹമ്മദ് (8 സി)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫാത്തിമ ഹന്ന (7 ബി)



ഹെൽത്ത് ക്ലബ് ഉൽഘാടനം


                                                            



ഈ വർഷത്തെ ഹെൽത്ത് ക്ലബ് ഉൽഘാടനം ജുലൈ 09 (തിങ്കൾ) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ഷറീന. കെ. പി. ചടങ്ങിന് അധ്യക്ഷത വഹിച്ചു.


അധ്യാപകരായ ജെംഷീക്, ഫസീല, ആയിഷ രഹ്ന, ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു.


വിദ്യാർത്ഥി പ്രതിനിധികളായ സിദ സ്വാഗതവും, ഇർഫാൻ നന്ദിയും പറഞ്ഞ‍ു.




                                                                                        2017 - 18  


കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബ് വളരെ നല്ല നില.യിൽ പ്രവർത്തിക്കുന്നു. ക്ലബ്ബിനു കീഴിൽ അതിനു വേണ്ട പല നല്ല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.



കൺവീനർ: പാത്തോമ. കെ.പി

ജോയിൻറ് കൺവീനർ: റിസാന. എൻ.പി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് അമീൻ -10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഷിഫാന. എം.പി -7 ഡി


                                                                                     2016 - 17    

കൺവീനർ: കെ.പി. ഷറീന

ജോയിൻറ് കൺവീനർ: ഫസലുറഹ്‌മാൻ. കെ

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ആദിൽ -10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഷിഫാന. എം.പി -7 ഡി


                                                                                           മെ‍ഡിക്കൽകേമ്പ്
                                                  


കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 7 (ബുധൻ) ന് സ്കൂളിൽ മെ‍ഡിക്കൽകേമ്പ് നടത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാർ ഹോസ്പിറ്റൽ സ്റ്റാഫ് വൃക്കയെക്കുറിച്ചും, വൃക്കരോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. മെ‍ഡിക്കൽകേമ്പും നടത്തിയിരുനനു. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് കേമ്പ് ഉൽഘാടനം ചെയ്തു. കൺവീനർ ഷറീന. കെ.പി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം. അബ്‌ദുൽ മുനീർ, പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. സ്കൂൾ ലീഡർ എം.എം. സമീൽ നന്ദി പറ‍ഞ്ഞ‌ു.


ജോയിൻറ്റ് കൺവീനർ ഫസലുറഹ്‌മാൻ. കെ, മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ആദിൽ -10 ഡി സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷിഫാന. എം.പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



                                                                               ഫുഡ്ഫെസ്റ്റ്
                                                                               

ഹെൽത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴിൽ സ്കൂൾ സെമിനാർഹാളിൽ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുൽ മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ എം. ജാസ്മിൻ, ഹെൽത്ത് ക്ലബ്ബ് കൺവീന കെ.പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി.എ. ജാസ്മിൻ, ചിത്ര.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.