ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പരിസ്ഥിതി ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2017 - 18


പരിസ്ഥിതിബോധം ഉളവാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിനുണ്ട്. ദിനാചരണങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും വളരെ ഭംഗിയായി കൂടി ഈ ക്ലബ് നടത്തി വരുന്നുണ്ട്.


കൺവീനർ: ചിത്ര. എം

ജോയിൻറ് കൺവീനർ: ബീരാൻകോയ. ടി

സ്റ്റുഡൻറ് കൺവീനർ: അജിത്ത് -10 എച്ച്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സൽമാൻ - 7 സി


                                                                                       പരിസ്ഥിതി ദിനം
                                                 


                                                           


                                                    


                                                   


                                                 



വൈവിധ്യമാർന്നതും പുതുമയുള്ളതുമായിരുന്നു ഈ വർഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റർ എം. എ. നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി സ്കുൾ പ്രിൻസിപ്പൽ കെ. ഹാഷിം സർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമർശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കർ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.


വിദ്ധ്യാർത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി തൈ നടാം നൂറു കിളികൾക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകൻ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലിൽ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാർത്തിയപ്പോൾ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.


'I pledge to save our earth' എന്നെഴുതിയ ബാനറിൽ ക്ലാസ് പ്രതിനിധികൾ ചുവന്ന മഷിയിൽപുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണർത്തി. മനുഷ്യ കരങ്ങൾ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസ‌ു ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാർത്ഥികൾ ചടങ്ങിൽ ആലപിച്ചു.


പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി.

മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കർ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.

വിദ്ധ്യാർത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി തൈ നടാം നൂറു കിളികൾക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകൻ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലിൽ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാർത്തിയപ്പോൾ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.

'I pledge to save our earth' എന്നെഴുതിയ ബാനറിൽ ക്ലാസ് പ്രതിനിധികൾ ചുവന്ന മഷിയിൽപുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണർത്തി. മനുഷ്യ കരങ്ങൾ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസ‌ു ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാർത്ഥികൾ ചടങ്ങിൽ ആലപിച്ചു.

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി.

കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂർ, പി. ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസ‍‍‍‍കളർപ്പിച്ചു. ക്ലബ്ബ് കൺവീനർ ചിത്ര. എം. നന്ദി പറഞ്ഞ‌ു. കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂർ, പി. ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസ‍‍‍‍കളർപ്പിച്ചു. ക്ലബ്ബ് കൺവീനർ ചിത്ര. എം. നന്ദി പറഞ്ഞ‌ു.


                                                                                      2016 - 17      

കൺവീനർ: ചിത്ര. എം

ജോയിൻറ് കൺവീനർ: ബീരാൻകോയ. ടി

സ്റ്റുഡൻറ് കൺവീനർ: അജിത്ത് -9 എച്ച്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനസ് ബാന‌ു -7 ബി



                                                                                       പരിസ്ഥിതി ദിനം
                                               


ജൂൺ 5 – പരിസ്ഥിതി ദിനമായ ജൂൺ 5 ഞായറാഴ്ച ആയതിനാൽ ജൂൺ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അസ്സംബ്ലി കൂടി. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ ലീഡർ എം.എം. സമീൽ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈവിതരണം നടത്തി. സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം മത്സരം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി. പരിസ്‌ഥിതി ദിന സന്ദേശമുൾക്കൊള്ള‌ുന്ന ച്ത്ര പ്രദർശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി.


ജൂനിയർ റെഡ്ക്രോസിന്റെയും സ്കൗട്ട് & ഗൈഡ്‌സിന്റെയും നേതൃത്വത്തിൽ തങ്ങൾക്ക് ചുറ്റ‌ുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുന്ന തരത്തിലുള്ള വിവധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.


പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ അജിത്ത് സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അനസ് ബാന‌ു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം. എ ഗഫൂർ, സി.പി. സൈഫുദ്ധീൻ എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു.



                                                                       പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടന്ന പിക്നിക്                                               
                                                



പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ 2016 നവംമ്പർ 10 ന് ( വ്യാഴായ്ച) പരിസ്ഥിതിക്ലബ്ബ് കൺവീനർ ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുൾ വിഭാഗങ്ങളിൽ നിന്നായി അറുപതിൽ അധികം വിദ്യാർത്ഥികളും അദ്ധ്യാപകരായ എം. ജാസ്മിൻ, ആയിഷ രഹ്‌ന, അബ്ദുൽ ഗഫൂർ എം. സി. സൈഫുദ്ദീൻ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു. ഏകദേശം പത്തേമുപ്പതോടെ ഈങ്ങാംപുഴയിൽ ഞങ്ങളെത്തി.


വളരെ ആവേശത്തോടെ ബസ് ഇറങ്ങിയ ഞങ്ങളെ ഉപ്പുമാവും, അവിടെ ഉണ്ടായ പഴവും ചായയുമായി ഈങ്ങാംപുഴ ഫോറസ്റ്റ് ഓഫീസർമാർ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായക്കു ശേഷം ഫോറസ്റ്റ് ഓഫീസർ കാടിനെക്കുറിച്ചും, കാട്ടിലെ ജീവജാലങ്ങളെക്കുറിച്ചും വളരെ വിശദമായൊരു ക്ലാസ്സെടുത്തു. പായസത്തോടുകൂടിയ നല്ലൊരു ഊണിനു ശേഷം ഫോറസ്റ്റ് ഓഫീസർമാരുടെ അകമ്പടിയോടെ ഞങ്ങളെല്ലാവരും കാട്ടിനുള്ളിലേക്ക് യാത്ര ആരംഭിച്ചു. വളരെ ഭംഗിയുള്ള മരങ്ങളും അരുവികളും ഞങ്ങൾക്ക് അൽഭ‌ുതങ്ങളായിരുന്നു. ഇടയ്ക്ക് നാട്ടിൽ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും അവയുടെ ശബ്ദങ്ങളും ഞങ്ങൾ ആസ്വദിച്ചു. കാട്ടിനുള്ളൽ വച്ച് ആദിവാസികളേയും കണ്ടിരുന്നു. കാട്ടിന് ഏറ്റവും ഉള്ളിൽ വച്ച് വലിയൊരു വെള്ളച്ചാട്ടവും താഴെയുള്ള അരുവിയും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഞങ്ങളെല്ലാവരും അരുവിയിൽ ഇറങ്ങിക്കുളിച്ചു.


ഇടയ്ക്കിടയ്ക്ക് പലരും പാറയിൽ വഴുതി വീഴുന്നതും അട്ടയുടെ കടി ഏൽക്കുന്നതും മറ്റുള്ളവർക്ക് ഹരം പകർന്നു. അ‍‍ഞ്ചുമണിയോടെ കാട്ടിൽ നിന്ന് തിരിച്ച ഞങ്ങൾ ആറുമണിക്ക് ഈങ്ങാംപുഴ ഫോറസ്റ്റ് ഓഫീസിൽ തിരിച്ചെത്തി. കയ്യിൽ കരുതിയിരുന്ന ഡ്രസ്സുമാറി, ചായക്കു ശേഷം തിരിച്ചുപോവാൻ ആർക്കും താൽപര്യം ഉണ്ടായിരുന്നില്ല.


7.30 ന് ഞങ്ങൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ തിരിച്ചെത്തി.


പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസർമാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങൾക്കും പാറകൾക്കും അരുവികൾക്കും ഇടയിലൂടെയുള്ള യാത്രയും നാട്ടിൽ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും കണ്ടതും അവയുടെ ശബ്ദങ്ങളും കാട്ടിലുണ്ടായ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണവും ഞങ്ങൾക്ക് എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.



                                                                                      ഗാന്ധിജയന്ദിദിനം                                                     
                                                                         


ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കൺവീനർ ചിത്ര. എം, ജോയിൻറ് കൺവീനർ ബീരാൻകോയ. ടി, മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ അജിത്ത്, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അനസ് ബാന‌ു തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


                                                                                      കാർഷിക ശില്പശാല 
                                                     


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബ്ബും, സയൻസ് ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്കും പരിസര പ്രദേശത്തുള്ളവർക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കാർഷിക ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂർ, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാർത്ഥികളും അൻപതിൽ അധികം പരിസരവാസികളും ശിൽപശാലയിൽ പങ്കെടുത്തു.


സയൻസ് ക്ലബ്ബ് കൺവീനർ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു. സ്റ്റുഡൻറ് കൺവീനർ: അജിത്ത് -9 എഫ്, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനസ് ബാന‌ു -7 ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                    


പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു വിവിധ പ്രനർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. ജോയിൻറ് കൺവീനർ ബീരാൻകോയ. ടി. സ്റ്റുഡൻറ് കൺവീനർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികൾ സ്കൂളിൽ നടത്തിയിരുന്നത്.