ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ.

Schoolwiki സംരംഭത്തിൽ നിന്ന്
< ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
19:12, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) ('ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം നിര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കുന്നു.


മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.


ടൈലറിങ്ങ് യൂണിറ്റ്


എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാര്‍ക്കുപോലും പഠനത്തോടൊപ്പം തൊഴില്‍ ആര്‍ജിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


കൂടാതെ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെയ്തുവരുന്നുണ്ട്.


ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.


എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.