ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർ‌ട്സ് ക്ലബ്ബ്-17


                                                                                        2018 - 19  


കൺവീനർ: ഷബീറലി മൻസൂർ

ജോയിൻറ് കൺവീനർ: അബ്ദുൽ ജലീൽ. വി.പി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് യാസിർ (10 ഇ)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബിഷൈർ (7 എ)



ജില്ലാ,-സംസ്ഥാന-ദേശീയ-അന്തർദേശീയ കായികരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്ട്സ് ക്ലബ്ബാണുള്ളത്. മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു. എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.



സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഉസാമ


 Agfrd.jpg  


എറണാകുത്ത് വച്ച് നടക്കുന്ന ഈ വർഷത്തെ സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഉസാമ കളത്തിലിറങ്ങുന്നു. ഫ്ലസ്സ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് ഉസാമ അറുപത് കിലോ വിഭാഗത്തിലാണ് പങ്കെടുക്കുന്നത്.




ഫറോക്ക് സബ്‌ജില്ല തൈക്കാഡോ – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


      Thaoko boy2.jpg                            Thaikoanain.jpg                          Thaiko gro.jpg                      Thaikobo.jpg                        Agfrd.jpg     


ആഗസ്റ്റ് 10 (വെള്ളി) ന് ചാലിയത്ത് വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല തൈക്കാഡോ മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. പങ്കെടുത്ത പതിനൊന്ന് വിഭാഗങ്ങളിൽ എട്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യൻമാരായത്.


ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ (45 കിലോ) അലിജുബൈൽ (10 എഫ്), സബ്‌ജൂനിയർ വിഭാഗത്തിൽ (41 കിലോ) ഇമാം ശരീഫ് (7ഡി), പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ (46 കിലോ) അനൈന (പ്ളസ് ടു), സബ്‌ജൂനിയർ വിഭാഗത്തിൽ (41 കിലോ) അമിത മനു (7ബി) തുടങ്ങിയ വിദ്യാർത്ഥികളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2018 – 19വർഷത്തെ തൈക്കാഡോ ചാമ്പ്യൻഷിപ്പ് നേടിതന്നത്.





ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


ആഗസ്റ്റ് 13 (തിങ്കൾ) ന് കടലുണ്ടി ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഗൗരി, നയന ഗോപി എന്നീ വിദ്യാർത്ഥിനികളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടിസബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ കളത്തിലിറങ്ങിയത്.





മാതൃഭ‌ൂമി ഫുട്ബാൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ


    Matrugf.jpg        


ആഗസ്റ്റ് 10 (വെള്ളി) ന് കോഴിക്കോട് സ്റ്റേഡിയത്തിൽ വച്ച് നടന്ന മാതൃഭ‌ൂമി ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.





നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൂന്ന് പ്രതിഭകൾ


           Nannnadu.jpg  



നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അണ്ടർ ഫോർട്ടീൻ കേരള ടീമിലേക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൂന്ന് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു. നന്ദകിഷോർ, ആൽഫിൻ, ജാസിം ജബ്ബാർ എന്നിവർക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്. ആഗസ്റ്റ് 16ന് ഹൈദ്രാബാദിൽ വച്ച് നടക്കുന്ന ദേശീയ മത്സരങ്ങളിൽ ഇവർ കേരളത്തെ പ്രതിനിതീകരിച്ച് കളത്തിലിറങ്ങും.


ധാരാളം ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളാണ്.





കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


Subbbsuu.jpg



ജൂലൈ 30, 31 (തിങ്കൾ, ചൊവ്വ ) തിയതികളിലായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ആഗസ്ത് 16, 17, 18 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ടൂർണ്ണമെൻറിൽ പങ്കടുക്കും.


ഫൈനലിൽ പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.





ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ



    Susubrbraat.jpg    



ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.


ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17 ), യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തെയാണ് (6-0)ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരാജയപ്പെടുത്തിയത്. സബ്‌‌ജൂനിയർ വിഭാഗത്തിൽ ബേപ്പൂർ ഫിഷറിസ് സ്കൂൾ ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനെ പരാജയപ്പെടുത്തി.


ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.


സമാപനചടങ്ങ് റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു.


ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.





ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം



59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോ മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും.


ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷതയിൽ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം നിർവ്വഹിക്കും.


ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.


ജൂലൈ 24 (ചൊവ്വ) ന് നടക്കുന്ന സമാപനചടങ്ങ് ഹെഡ്മാസ്റ്റർ എം. എ നജീബ് സാറുടെ അധ്യക്ഷതയൽ റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്യും.





സച്ചിൻ എ സുരേഷ് ഇന്ത്യൻ ഗോളി


      Sssaacc.jpg



സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ് ആണ്.


തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടൂ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഈ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി പഠനത്തിലും മികവ് തെളീച്ചു. രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ച സച്ചിൻ ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരവും (2017), അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.





ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ ജുലൈ ഒൻപത് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചട‌ങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.





വേൾഡ് കപ്പ് പ്രവചന മത്സരം


          Pravajdh.jpg



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ചാമ്പ്യൻമാർ ആകുന്ന ടീം, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീം, ടോപ്പ് സ്കോറർ എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതി ജൂലൈ രണ്ടിന് നാല് മണിക്കുള്ളിൽ സ്പോർട്സ് റൂമിനു മുൻപിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.



                                                                                        2017 - 18  




കൺവീനർ: ഷബീറലി മൻസൂർ

ജോയിൻറ് കൺവീനർ: അബ്ദുൽ ജലീൽ. വി.പി

സ്റ്റുഡൻറ് കൺവീനർ:മുഹമ്മദ് ആദിൽ - 10 എഫ്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ -7 ഡി




സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്


     Fffffoooottthh.jpg    



സെപ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഏപ്രിൽ ഏഴ് മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് 01- 01- 2004 നും 31- 12 -2008നും ഈടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.





കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്


    Kahhht.jpg            Kahasss.jpg             Kaaahass.jpg             Kakahs.jpg    


               Kaaahaa.jpg                           Kaaahhaaass.jpg                           Kahaas.jpg 



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജറായിരുന്ന കെ. എ. ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മൂന്നാമത് കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഫെബ്രുവരി 20 ന് (ചൊവ്വ) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ ജിയാദ് ഹസ്സൻ സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നിർവ്വഹിച്ചു.


മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, എം. സി. സൈഫുദ്ദീൻ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗം പി. പി. ഹാരിസ് എന്നിവർ സംസാരിച്ചു. കായികാദ്ധ്യാപകരായ വി. പി. എ. ജലീൽ സ്വാഗതവും കെ. എം. ഷബീറലി മൻസൂർ നന്ദിയും പറഞ്ഞു.


വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ജി. യു. പി. സ്കൂൾ രാമനാട്ടുകരയും എ. എം. യു. പി. സ്കൂൾ പുത്തൂർമഠവും ഫൈനലിൽ പ്രവേശിച്ചു. ടൈബ്രേക്കറിൽ രണ്ട് ഗോളുകൾക്ക് ജി. യു. പി. സ്കൂൾ രാമനാട്ടുകരയെ പരാജയപ്പെടുത്തി പുത്തൂർമഠം എ. എം. യു. പി. സ്കൂൾ ചാമ്പ്യന്മാരായി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് സിയാദ്‍ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.


വൈകീട്ട് 4.30 ന് നടന്ന സമാപനചടങ്ങ് സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. മാനേജിംഗ് കമ്മറ്റി പ്രസിഡൻണ്ട് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.


സ്കൂൾ മാനേജർ കെ. കുഞ്ഞലവി, ആർ. യു. എ. പ്രസിഡൻണ്ട് പ്രൊഫസ്സർ കുട്ട്യാലികുട്ടി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ ഹനീഫ് മുഹമ്മദ്, കെ. എ. ഹാറൂൺ റഷീദ് അമ്പലങ്ങാട്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.


മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.






ആർ. യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ്



              SFWA0048.jpg                    SFA0151.jpg                    SFA0051.jpg 
             SFWA0033.jpg             SFWA0049.jpg             SFWA0015.jpg 



റൗളത്തുൽ ഉലൂം അസോസിയേഷൻ ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഡിസംബർ 12 മുതൽ ഡിസംബർ 18 വരെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടത്തിയ നടത്തിയ ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് കോളേജ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.


കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ നടന്ന ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഡിസംബർ 12 ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി. ഇമ്പിച്ചി കോയ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, സി. പി. സൈഫുദ്ദീൻ, ജംഷീർ ഫാറൂഖി എന്നിവർ സംസാരിച്ചുു. ടൂർണ്ണമെന്റിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ടീമുകൾ പങ്കെടുത്തിരുന്നു.


ഡിസംബർ 18 ന് നടന്ന സമാപനചടങ്ങിൽ റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പ്രൊഫസർ കെ. എം. നസീർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി, ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അശ്റഫലി, ജംഷീർ ഫാറൂഖി, എം. ഷുക്കൂർ, ടൂർണ്ണമെൻറ് കമ്മറ്റി കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചുു.


റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി, ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, എം. ഷുക്കൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.


പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തിയിരുന്നു. കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും നടത്തിയിരുന്നു.





കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്

20 ഫെബ്രുവരി 2018 - ചൊവ്വ

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജറായിരുന്ന കെ. എ. ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മൂന്നാമത് കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഫെബ്രുവരി 20 ന് (ചൊവ്വ) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ ജിയാദ് ഹസ്സൻ സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നിർവ്വഹിച്ചു.


മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, എം. സി. സൈഫുദ്ദീൻ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗം പി. പി. ഹാരിസ് എന്നിവർ സംസാരിച്ചു. കായികാദ്ധ്യാപകരായ വി. പി. എ. ജലീൽ സ്വാഗതവും കെ. എം. ഷബീറലി മൻസൂർ നന്ദിയും പറഞ്ഞു.


വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ജി. യു. പി. സ്കൂൾ രാമനാട്ടുകരയും എ. എം. യു. പി. സ്കൂൾ പുത്തൂർമഠവും ഫൈനലിൽ പ്രവേശിച്ചു. ടൈബ്രേക്കറിൽ രണ്ട് ഗോളുകൾക്ക് ജി. യു. പി. സ്കൂൾ രാമനാട്ടുകരയെ പരാജയപ്പെടുത്തി പുത്തൂർമഠം എ. എം. യു. പി. സ്കൂൾ ചാമ്പ്യന്മാരായി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് സിയാദ്‍ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.


വൈകീട്ട് 4.30 ന് നടന്ന സമാപനചടങ്ങ് സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. മാനേജിംഗ് കമ്മറ്റി പ്രസിഡൻണ്ട് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.


സ്കൂൾ മാനേജർ കെ. കുഞ്ഞലവി, ആർ. യു. എ. പ്രസിഡൻണ്ട് പ്രൊഫസ്സർ കുട്ട്യാലികുട്ടി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ ഹനീഫ് മുഹമ്മദ്, കെ. എ. ഹാറൂൺ റഷീദ് അമ്പലങ്ങാട്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.


മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.






കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ്. ചാമ്പ്യന്മാർ


             G171209-WA0017.jpg             G128 163915.jpg             KCHFFC.jpg 


              G128 160654.jpg                           G171208-WA0013.jpg                         G128 164622.jpg 



പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് ജേതാക്കളായി. ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് വിജയികളായത്. എൻ. എൻ. എം. എച്ച്. എസ്. എസിലെ അക്ബറിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്തു.


സമാപനചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കു‍ഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഡോ: സക്കീർ ഹ‍ുസൈൻ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രൊഫസർ ടി. എം. അബ്ദു റഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പുളിയാളി മെഹബൂബ് എന്നിവർ സംസാരിച്ചുു.


ചടങ്ങിൽ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്ന ഗാലറിയോടു ചേർന്ന് സ്പോട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹാളിന്റെയും, സ്പോട്സ് താരങ്ങൾക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടന്റെയും ഉൽഘാടനം റൗളത്തുൽ ഉലൂം അസോസിയേഷൻ പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ നിർവ്വഹിച്ചുു.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - ശെർഷ ബക്കർ നാലാം സ്ഥാനത്ത്


     Baacker.jpg  



തെലുങ്കാനയിൽ വച്ച് നവംമ്പറിൽ നടന്ന ഈ വർഷത്തെ ജൂനിയർ വിഭാഗം ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ശെർഷ ബക്കറിന് ദേശീയ തലത്തിൽ നാലാം സ്ഥാനം. പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിയായ ശെർഷ ബക്കർ തുടർച്ചയായി രണ്ടാം തവണയാണ് ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുന്നത്.


ഫാറൂഖ് കോളേജ് സ്വദേശിയായ ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്. മേനേജ്മെന്റും, അദ്ധ്യാപകരും, വിദ്ധ്യാർത്ഥികളും ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.






കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ - അക്ഷയ്.പി. ടി.


              Akksshay.jpg   



കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ അക്ഷയ്. പി. ടി. കളത്തിലിറങ്ങുന്നു. ധാരാളം ഫുട്ബോൾ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അക്ഷയ് രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥിയാണ്. ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അക്ഷയ് മലപ്പുറം കവന്നൂർ സ്വദേശിയാണ്.






കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറിയും എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും ഫൈനലിൽ


             G171209-WA0017.jpg              G1208 161620.jpg              KCHFFC.jpg 



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും ഫൈനലിൽ പ്രവേശിച്ചു.


വാശിയേറിയ സെമി ഫൈനൽ മത്സരത്തിൽ ചാലിയം ഇമ്പിച്ചിഹാജി ഹയർ സെക്കണ്ടറി സ്കൂളിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്ര ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഐ. ഒ. എച്ച്. എസ്. എസ് എടവണ്ണ യെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.


വെള്ളിയാഴ്ച്ച (08 ഡിസംബർ) വൈകുന്നേരം 3.30 ന് നടക്കുന്ന ഫൈനലിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും തമ്മിൽ മാറ്റുരക്കും.


സമാപന ചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കു‍ഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്യും. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്യും.






കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഉൽഘാടനം



              G128 163415.jpg               G128 160611.jpg             G28 163733.jpg 


              G128 164906.jpg               G128 163847.jpg             G1128 164812.jpg 



പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് മുൻ വിദ്യാഭ്യാസമന്ത്രി അബ്ഗുറബ് (എം. എൽ.എ) നിർവ്വഹിച്ചു. സ്കൂൾ മാനേജറും കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് ചെയർമാനുമായ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം.മൊയ്തീൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ എം. എ നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു.


കേരള മറഡോണ എന്നറിയപ്പെടുന്ന മുൻ ദേശീയ ഫുട്ബോൾ താരം ആസിഫ് സഹീർ മുഖ്യാഥിതി ആയിരുന്നു. അദ്ദേഹം കളിക്കാരുമായി പരിചയപ്പെട്ടു.


നവംബർ 28 മുതൽ ഡിസംബർ 8 വരെയാണ് ടൂർണ്ണമെൻറിന്റ് നടക്കുന്നത്. സംസ്ഥാനത്തെപ്രമുഖ സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും.


പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ആർ. യു. എ. സെക്രട്ടറി പ്രൊഫസർ കുട്ട്യാലിക്കുട്ടി, ആർ. യു. എ. പ്രിൻസിപ്പാൾ പ്രൊഫസർ മുസ്തഫ ഫാറൂഖി, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പ്രൊഫസർ സൈദ്, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം എന്നിവർ സംസാരിച്ചുു.


ചടങ്ങിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഈ വർഷത്തെ റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫുട്ബോൾ പ്രതിഭ അഭിജിത്ത്, നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി ദേശീയ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ശെർഷ ബക്കർ എന്നീ വിദ്ധ്യാർത്ഥികളെയും, കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ വരച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാറെയും ആദരിച്ചു. ഇവർക്കുള്ള ട്രോഫികൾ മുഖ്യാഥിതി ആസിഫ് സഹീർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ സമ്മാനിച്ചുു.


പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്ക‌ൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, , എന്നിവർ സന്നിഹിതരായിരുന്നു.


ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, ഫുട്ബോൾ ടൂർണ്ണമെന്റ് ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞ‍ു.


കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫുട്ബോൾ ടൂർണ്ണമെന്റ് ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.







കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്സ്


                  Reliance.jpg



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നവംബറിൽ നടന്ന ഈ വർഷത്തെ കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ് ആയി. ഫൈനലിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളുമായാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പോരാടിയത്.


മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു






ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സെക്കെന്റ് റണ്ണേഴ്സ്


                  Parikrama aa.jpg



നവംബർ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.






ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കായികമേള പ്രതിഭകൾക്ക് സ്വീകരണം


             G53110.jpg               G154419.jpg               J12-WA0018.jpg 


             G54111.jpg               My212-WA0019.jpg               G61009.jpg 



ഫറോക്ക് സബ്‌ജില്ല കായികമേളയിൽ യിൽ ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പ്രതിഭകൾക്ക് സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് നവംബർ 20 (തിങ്കൾ) ന് സ്കൂളിൽ വച്ച് ഗംഭീര സ്വീകരണം നൽകി. ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി ആരംഭിച്ചത്. ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വുിച്ചു. മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.


സബ്‌ജില്ലാ പ്രതിഭകളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് മേലേവാരം മുതൽ ആനയിച്ച് സ്കൂൾ അങ്കണത്തിലേക്ക് സ്വാഗതം ചെയ്തു.


ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം നേടിയത്.

ചടങ്ങിൽ വച്ച് പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെിനു വേണ്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാർ വരച്ച ലോഗോ സ്കൂൾ മാനേജർ കെ. കുഞ്ഞലവി പ്രകാശനം ചെയ്തു.


ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, പി. ടി. എ. പ്രതിനിധികളായ എം. ഷുക്ക‌ൂർ, കെ. അബ്ദുസ്സമദ്, കെ. മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.


പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, എം. ഷുക്ക‌ൂർ, കെ. മൻസൂർ, മുഹമ്മദ് നിസാർ. എം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചുു.






ആർ. യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ്


              SFWA0048.jpg                    SFA0151.jpg                    SFA0051.jpg 
             SFWA0033.jpg             SFWA0049.jpg             SFWA0015.jpg 



റൗളത്തുൽ ഉലൂം അസോസിയേഷൻ ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഡിസംബർ 12 മുതൽ ഡിസംബർ 18 വരെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടത്തിയ നടത്തിയ ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് കോളേജ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.


കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ നടന്ന ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഡിസംബർ 12 ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി. ഇമ്പിച്ചി കോയ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, സി. പി. സൈഫുദ്ദീൻ, ജംഷീർ ഫാറൂഖി എന്നിവർ സംസാരിച്ചുു. ടൂർണ്ണമെന്റിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ടീമുകൾ പങ്കെടുത്തിരുന്നു.


ഡിസംബർ 18 ന് നടന്ന സമാപനചടങ്ങിൽ റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പ്രൊഫസർ കെ. എം. നസീർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി, ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അശ്റഫലി, ജംഷീർ ഫാറൂഖി, എം. ഷുക്കൂർ, ടൂർണ്ണമെൻറ് കമ്മറ്റി കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചുു.


റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി, ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, എം. ഷുക്കൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.


പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തിയിരുന്നു. കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും നടത്തിയിരുന്നു.






കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - 28 ന് ആരംഭിക്കും


              Footwal.jpg               G208 161353.jpg             G208 161210.jpg 



ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റ് നവംബർ 28 ന് ആരംഭിക്കും. സംസ്ഥാനത്തെപ്രമുഖ സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നടക്കുന്നത്. സംഘാടക രൂപീകരണ സമിതി യോഗം സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.


പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്ക‌ൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, എന്നിവർ സംസാരിച്ചുു.


ഭാരവാഹികൾ: വി. എം. മൊയ്തീൻ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് (രക്ഷാധികാരികൾ), സ്കൂൾ മാനേജർ കെ. കുഞ്ഞലവി (ചെയർമാൻ), പുളിയാളി മഹബൂബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ് (വൈസ് ചെയർമാൻ), പ്രിൻസിപ്പാൾ കെ, ഹാഷിം (ജനറൽ കൺവീനർ), സി. പി. സൈഫുദ്ദീൻ, കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ (ജോയിൻറ് കൺവീനർ), ഹെഡ്മാസ്റ്റർ എം. എ. നജീബ് (ട്രഷറർ).





കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എട്ട് പ്രതിഭകൾ



കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എട്ട് പ്രതിഭകൾ കളത്തിലിറങ്ങുന്നു. അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ് എന്നിവരാണ കളത്തിലിറങ്ങുന്നത്.


ധാരാളം ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.





ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ


     Baacker.jpg  



കോട്ടയത്ത് വച്ച് നടന്ന ഈ വർഷത്തെ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ ഒന്നാം സ്ഥാനം നേടി. ഫാറൂഖ് കോളേജ് സ്വദേശിയാണ്.


നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്.



'



നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് പ്രതിഭകൾ



           സച്ചിൻ സുരേഷ്                         മേഘ്ഷാൻ സോമൻ                          
       02. Sachin Suresh.jpg                      Meeghssn.jpg



ജമ്മു-കാശ്‌മീർ, മുംബൈ എന്നിവിടങ്ങളിൽ വച്ച് നവംബർ മാസത്തിൽ നടക്കുന്ന 2017-18 അക്കാദമിക വർഷത്തെ നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് പ്രതിഭകൾ കളത്തിലിറങ്ങുന്നു.


മേഘ്ഷാൻ സോമൻ (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ അഭിമാന താരങ്ങളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നത്.


സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് മുംബൈയിൽ വച്ചും ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് ജമ്മു-കാശ്‌മീരിൽ വച്ചുമാണ് നടക്കുന്നത്.


തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും, താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ് വിദ്ധ്യാർത്ഥിയുമാണ്. ടീമിന്റെ ഫൈനൽ സെലക്ഷൻവരെ മലപ്പുറം കവന്നൂർ സ്വദേശിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമായ അക്ഷയ് ടീമിലുണ്ടായിരുന്നു.


ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു. മേഘ്ഷാൻ സോമനും ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചുട്ടുള്ള കളിക്കാരനാണ്.


ഇവർ രണ്ടുപേരും രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.





ഫറോക്ക് ഉപജില്ല കായികമേള – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


      J12-WA0018.jpg                        Kaayik.jpg  



ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി. 150 പോയന്റ് നേടി യു. എച്ച്. എസ്സ്. എസ്സ്. ചാലിയം രണ്ടാം സ്ഥാനവും 81 പോയന്റ് നേടി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ മൂന്നാം സ്ഥാനവും നേടി.





കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നാല് പ്രതിഭകൾ



           സച്ചിൻ സുരേഷ്                         മേഘ്ഷാൻ സോമൻ                         അക്ഷയ്.പി ടി.                             അഭിഷേക്                                              
       02. Sachin Suresh.jpg                      Meeghssn.jpg                    Akksshay.jpg                       അഭിഷേക് 



ഒക്ടോബർ 3, 4 (ചൊവ്വ, ബുധൻ) തിയതികളിലായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നാല് പ്രതിഭകൾ കളത്തിലിറങ്ങുന്നു.


സീനിയർ വിഭാഗത്തിൽ (അണ്ടർ 19) മേഘ്ഷാൻ സോമൻ, അഭിഷേക് എന്നിവരും ജൂനിയർ വിഭാഗത്തിൽ (അണ്ടർ 17) സച്ചിൻ എ സുരേഷ്, അക്ഷയ് എന്നിവരുമാണ് കളിക്കാനിറങ്ങുന്നത്. ഒക്ടോബർ 3 (ചൊവ്വ) ന് അണ്ടർ 17 ടൂർണമെന്റും ഒക്ടോബർ 4 (ബുധൻ) ന് അണ്ടർ 19 ടൂർണമെന്റും ആണ് നടക്കുന്നത്.


തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും, താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ് വിദ്ധ്യാർത്ഥിയും, മലപ്പുറം - എടവണ്ണപ്പാറ സ്വദേശിയായ അഭിഷേക് പ്ലസ്സ് ടു ഹ്യുമാനിറ്റീസ് വിദ്ധ്യാർത്ഥിയും, മലപ്പുറം കവന്നൂർ സ്വദേശിയായ അക്ഷയ് ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമാണ്.


ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.





                                                                                     കായികദിനാഘോഷം
              Sportcps.jpg               Sportsfjla.jpg              Sportshmm.jpg 


             Sportsalu.jpg               Sporgrou.jpg                Sportspledge.jpg 


             Sporbann.jpg              Sporgrou.jpg                Spotstadiu.jpg 


                Sporgree.jpg                    Sporred.jpg                     Spowhi.jpg                    Spoyello.jpg 


                                    Spoannoun.jpg                               Spoteac.jpg 


              Spobandd.jpg               Spogre.jpg              Spojum.jpg 


         Spopri.jpg              Sporell.jpg             Sporthr.jpg 


                  Sporunn.jpg                Sposter.jpg               Spovadd.jpg 


        Spothro.jpg             Spowinne.jpg              Sposub.jpg 


2017-18 വർഷത്തെ കായികദിനപരിപാടികൾ സെപ്റ്റംബർ 27, 28 (ബുധൻ, വ്യാഴം) ദിവസങ്ങളിലായി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ സി. പി. സൈഫുദ്ദീൻ സ്വാഗതം പറഞ്ഞ‍ു.


ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, പി. ടി. എ. പ്രതിനിധികളായ ഹാരിസ്, മനാഫ് തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ അദർവ്വ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു.


സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞ‍ു.


എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ (മുഹമ്മദ് ഇസ്‌ഹാഖ് , റിസാന. എൻ. പി, നാഫില - ഗീൻഹൗസ്, ആയിഷ രഹ്‌ന, മഹ്‌ഫിദ. വി, അജ്മൽ, സുരണ്യ – റെഡ്ഹൗസ്, മായ. വി.എം, ഷൈമ, യു, രായിൻകുട്ടി, സുബിൻ - വൈറ്റ്ഹൗസ്, ഫസീല. എം.കെ, സൈഫുദ്ദീൻ. എം.സി, ആശിഖ്, സജിത്ത് - യെല്ലോഹൗസ്) വർണ്ണാഭമായ പരിപാടികൾ നടന്നു. 245 പോയന്റുമായി യെല്ലോഹൗസ് ഒന്നാം സ്ഥാനം നേടി. 210, 200, 110 എന്നീ പോയന്റുകൾ നേടി വൈറ്റ്, റെഡ്, ഗീൻ ഹൗസുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.


സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, പ്രതിനിധികളായ അൽത്താഫ്, സിദ്ദീഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.


വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി, ഒാറ‍ഞ്ച് വിതരണം എന്നിവ ഈ വർഷവും ഉണ്ടായിരുന്നു.





കോഴിക്കോട് ജില്ലാ ഫൂട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം


         Footjusu.jpg                    Footsenisub.jpg 


മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് സെപ്റ്റംബർ 28 (വ്യാഴം) ന് നടന്ന കോഴിക്കോട് ജില്ലാ ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും, ജൂനിയർ ബോയ്സ് വിഭാഗത്തിലും ഫറോക്ക് സബ്‌ജില്ലാ ടീം ചാമ്പ്യൻമാരായി.


ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്ധ്യാർത്ഥികളാണ്.





ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് - ഇന്ത്യയെ പ്രതിനിധീകരിച്ച് അജിൻ ടോം


         Ajintom.jpg


ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിൻ ടോം ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്.


ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന അണ്ടർ-17 ഫിഫ ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രതീക്ഷയുടെ കൊടുമുടിയിൽ. അമേരിക്ക, കൊളംബിയ, ഘാന തുടങ്ങിയ കരുത്തൻമാരെ നേരിടുന്ന ഇന്ത്യൻ പ്രതിരോധനിരക്ക് കരുത്തു പകരാൻ ബൂട്ടുകെട്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കരുത്തനും കളത്തിലുണ്ടാവുമോ? വയനാട് നടവയൽ സ്വദേശി അജിൻ ടോം ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കാൽപന്തുകളിയിലെ സൗന്ദര്യവും ശൗര്യവും ലോക കപ്പ് വേദികളിൽ സന്നിവേശിപ്പിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലെത്തി നിൽക്കുന്നത്.


മത്സരത്തിനുള്ള ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിക്കാൽ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ കരുത്തുമായി ഈ പ്രതിരോധനിരക്കാരനും കളത്തിലിടംനേടുമെന്ന ശുഭപ്രതീക്ഷയിലാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായിക പ്രേമികൾ.


ഇന്ത്യൻ ടീമിന്റെ ബംഗുളൂരുവിൽ നടക്കുന്ന അവസാന വട്ടപരിശീലന ക്യാമ്പിൽ അജിൻ ടോം ഇടം കണ്ടെത്തിയിട്ടുണ്ട്.


നിരവധി ദേശീയ - അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ പങ്കെടുത്തിട്ടുള്ള അജിൻ ടോം ബംഗാളിലെ കല്യാണിൽ 2014 ൽ നടന്ന അണ്ടർ-13ദേശീയ ഫുട്ബോൾ ടൂർണ്ണമെൻറിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അണ്ടർ-17 ലോക കപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്ക് അലസരം ലഭിച്ചു. രണ്ടു വർഷം മുമ്പ് ബംഗ്ലാദേശിൽ നടന്ന അണ്ടർ-16 സാഫ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അജിൻ ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞു. ടൂർണ്ണമെൻറിൽ ഇന്ത്യ റണ്ണേഴ്സപ്പായി.


മൂന്നര വർഷത്തിലധികമായി ഇന്ത്യൻ ക്യാമ്പിൽ സമർപ്പിത പരിശീലനത്തിലാണ് അജിൻ ടോം. അന്തിമഘട്ട ക്യാമ്പിലും മികവ് പുറത്തെടുത്ത് ഇന്ത്യൻ ഇലവനിൽ ഇടം കണ്ടെത്താൻ അജിൻ ടോമിന് കഴിഞ്ഞാൽ അത് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാന മുഹ‌ൂർത്തമായി മാറും.






കോഴിക്കോട് ജില്ല ഫുട്ബോൾ ടീം (അണ്ടർ 14) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് പ്രതിഭകൾ


         Biiichu.jpg                    Vijaaay.jpg 
               ബിച്ചു ബിജു                              വിജയ കുമാർ


കോഴിക്കോട് ജില്ല ഫുട്ബോൾ ടീം അണ്ടർ 14 വിഭാഗത്തിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ബിച്ചു ബിജു (9 എ), വിജയ കുമാർ (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു.



ഫറോക്ക് സബ്‌ജില്ല ഗെയിംസ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


      NWA0019.jpg                        NWA0020.jpg


സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂളിൽ (രാമനാട്ടുകര) വച്ച് സെപ്റ്റംബർ 22 (വെള്ളി) ന് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ‌്‌ജില്ല തല ചെസ്സ് മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.


ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ശെർഷ ബക്കർ, സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫലാഹ്. സി. ഒ. ടി. (7ബി), സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹിബ ഫാത്തിമ (+2) എന്നിവർ ഒന്നാം സ്ഥാനവും, സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇഷൽ (7എ), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജാസ്മിൻ (9സി) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ‌്‌ജില്ല തല ചെസ്സ് മത്സരത്തിൽ ഒാവറോൾ ചാമ്പ്യൻമാരായത്.


വോളിബാൾ ടൂർണ്ണമെൻറിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.

              Vollly.jpg      


ഖൊ-ഖൊ ടൂർണ്ണമെൻറിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേ‍ഡിയത്തിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരും, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ്അപ്പും ആയി.


ഫറോക്ക് സബ്‌ജില്ല ജൂനിയർ ബോയ്സ് ടീമിലെ 18 കളിക്കാരിൽ 10പേരും സീനിയർ ബോയ്സ് ടീമിലെ 18 കളിക്കാരിൽ 8പേരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേ‍ഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.


കടലുണ്ടി ബാ‍ഡ് മിന്റൺ കോർട്ടിൽ വച്ച് സെപ്റ്റംബർ 22 ന് (ശനി) നടന്ന ബാ‍ഡ് മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.




കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഉപഹാരം


Upaharam.jpg  


ജൂലൈ 11, 12, 13, (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി.എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫിൽ (കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ) നിന്നും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങി.


ചടങ്ങിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.




കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപനം


Samaaa.jpgSammmap.jpgSssaammap.jpg


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ സമാപന ചടങ്ങ് ജൂലൈ 17 (തിങ്കൾ) ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ ഉൽഘാടനം നിർവ്വഹിച്ചു. വി. കെ. സി. മമ്മദ് കോയ. എം. എൽ. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.


അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ബി. ഇ. എം. ഹയർ സെക്കണ്ടറി സ്കൂൾ - പാലക്കാട് ചാമ്പ്യന്മാരായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ബി. ഇ. എം. ഹയർ സെക്കണ്ടറി സ്കൂൾ തോൽപ്പിച്ചത് (3-2).


അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്. എ. എം. എം. ആർ. എസ്. ഹയർ സെക്കണ്ടറി സ്കൂൾ - വെള്ളായനി തിരുവനന്തപ്പുരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ചാമ്പ്യന്മാരായി.


അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂൾ - മലപ്പുറം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച ബി. ഇ. എം. ഹയർ സെക്കണ്ടറി സ്കൂളിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യന്മാരായി.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.


മുൻ ഇൻറർ നാഷനൽ ഫുട്ബോൾ പ്ലെയർ പുരികേശ് മാത്യൂ, വനിത ഫുട്ബോൾ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.


സ്കൂൾ മാനേജർ കെ. കുഞ്ഞലവി സ്വാഗതവും, സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം നന്ദിയും പറഞ്ഞ‍ു.


സംഘാടന മികവ്, ടൈം മാനേജ്മെൻറ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം എന്നിവകൊണ്ടും മികച്ച ഒന്നായിരുന്നു ടൂർണ്ണമെൻറ്. മുഹമ്മദ് ഇഖ്‌ബാൽ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീൻ സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആൻറ് പന്തൽ അറൈജ്മെൻറ്, കെ. ആഷിഖ് , സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കൽ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷൻ, പി.പി. ഷറഫുദ്ദീൻ സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെൻറ് തുടങ്ങിയ കമ്മറ്റികളുടെ പ്രവർത്തനം മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.


മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നൽകിയിരുന്നു. കോടംമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലൻസ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു.




കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് - ഉൽഘാടനം


      StSub.jpg         Sytasub.jpg        Statsub.jpg  


Stsustas.jpg  Subgir.jpg  Ssssssiiiitt.jpg


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ. എം. കെ. രാഘവൻ നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.


മുൻസിപ്പൽ കൗൺസിലർ കെ. സുരേഷ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫാജിദ്, സി. പി. സൈഫുദ്ദീൻ, പി. ടി. എ. മെമ്പർ കെ. അബ്ദുസ്സമദ്, എന്നിവർ സംസാരിച്ചു.


സ്കൂൾ മാനേജർ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞ‍ു.





കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ


  Subsweek.JPG           Sttasuub.jpg      Statessuubb.jpg


58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 15 ന് (ശനി) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായർ, തിങ്കൾ) തിയതികളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂർണ്ണമെൻറിന്റെ് നടക്കുന്നത്. കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.


അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് നത്സരത്തിൽ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളിൽ നിന്നായി 42 ടീമുകൾ മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കൾ ഡൽഹിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.


കഴിഞ്ഞവർഷം അണ്ടർ 17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളും അണ്ടർ 14 വിഭാഗത്തിൽ മലപ്പുറം എം. എസ്. പി. സ്കൂളും ആയിരുന്നു ചാമ്പ്യന്മാർ.


ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ. എം. കെ. രാഘവൻ ഉൽഘാടനം ചെയ്യും. 14 മുതൽ ടീമുകൾ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യൽസും ഉൾപ്പെടെ ആയിരത്തോളം പേർക്ക് ആവശ്യമായ ഒരുക്കങ്ങൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തിയായി വരുന്നു.


17 ന് (തിങ്കൾ) നടക്കുന്ന സമാപന ചടങ്ങിൽ വി. കെ. സി . മമ്മദ് കോയ. എം. എൽ. എ, കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം.എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോർട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവർ പങ്കെടുക്കും.


ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നൽകും.


ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീൻ എന്നിവർ പങ്കെ‍ടുക്കും.




കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


Dissubraaa.jpg Disucham.jpg


ജൂലൈ 11, 12, 13, (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ കോഴിക്കോട് റൂറൽ സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന മാവൂർ ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചത്.


സമാപനചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീൻ, ടി. എ. അബ്ദുറഹിമാൻ, എ. കെ. മുഹമ്മദ് അഷ്റഫ്, എ. മുസ്തഫ, സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.


സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞ‍ു.





കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം


 Diiisssubb.jpg           Ddddiiiisssuub.jpg            Dididsu.jpg  


കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 11 (ചൊവ്വ) ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ ശബീറലി മൻസൂർ, വി. പി. അബ്ദുൽ ജലീൽ, ഫാജിദ്, സി. പി. സൈഫുദ്ദീൻ, എം. എ. ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി. ടി. എ. മെമ്പർ കെ. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.


ടൂർണ്ണമെൻറ് 11, 12, 13, (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായാണ് നടക്കുന്നത്. അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.


പതിന‍ഞ്ച് സബ്ജില്ലകളിൽ നിന്നായി 35 ടീമുകൾ (അണ്ടർ 17 ആൺകുട്ടികൾ - 15 ടീമുകൾ, അണ്ടർ 17 പെൺകുട്ടികൾ - 5 ടീമുകൾ, അണ്ടർ 14 ആൺകുട്ടികൾ - 15 ടീമുകൾ) മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കൾ ജൂലൈ 15, 16, 17 (ശനി, ഞായർ, തിങ്കൾ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന റവന്യൂ ജില്ല ടൂർണ്ണമെൻറിൽ പങ്കെടുക്കും.





ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ


Subbsubb.jpg Subbbsubb.jpg Suubbsuubb.jpg


ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ വിഭാഗത്തിലും, (അണ്ടർ-17 ), സബ്‌‌ജൂനിയർ വിഭാഗത്തിലും (അണ്ടർ-14 ) ചാമ്പ്യന്മാരായി.


ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് .


ജൂനിയർ വിഭാഗത്തിൽ ഏഴും, സബ്‌‌ജൂനിയർ വിഭാഗത്തിൽ അഞ്ചും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.


സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകൻ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുൽ അസീസ് (കായികാദ്ധ്യാപകൻ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവർ സംസാരിച്ചു.


ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് ജോയിൻറ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.




ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം


Subsubsubr.jpg Subsubtra.jpg Subsubratt.jpg


58ാം മത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 4ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമൻ നിർവ്വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ടൂർണ്ണമെൻറ് ജൂലൈ 4, 5 (ചൊവ്വ, ബുധൻ) തിയതികളിലായാണ് നടക്കുന്നത്.


ജൂനിയർ വിഭാഗത്തിൽ ഏഴും, സബ്‌‌ജൂനിയർ വിഭാഗത്തിൽ അഞ്ചും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.


മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകൻ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുൽ അസീസ് (കായികാദ്ധ്യാപകൻ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.




കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് - കൂടിയാലോചനയോഗം


        Chhhaaakkk.jpg                     Fhsssssss.jpg                    Suuubbbrrrat.jpg  


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഗൗണ്ടിൽ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട് ജൂൺ 28 ന് സ്കൂളിൽ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ് സ്പോർട്ട്സ് ജോയിൻറ് ഡയറക്ടർ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.


കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം.എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോർട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവർ സംസാരിച്ചു.


പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ നന്ദിയും പറഞ്ഞ‍ു.



                                                                           സ്കൂൾതല ചെസ്സ് മത്സരം - യു. പി.
                     Chessss.jpg                            Chheessvcc.jpg 



നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 3 പ്രതിഭകൾ'


                      സച്ചിൻ സുരേഷ്                                      ഫസീൻ                                       ഫവാദ്. കെ   
                   02. Sachin Suresh.jpg                            07. FASEEN001 (4).jpg                         Favvad.jpg                   Orrrjaaa.jpg



ഈ വർഷത്തെ നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ എന്നീ 3 പ്രതിഭകൾ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനൽ വരെ പോരാടി.



കളിയിലെ മികവ് പഠനത്തിലും


02. Sachin Suresh.jpg


ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ) 560 ൽ 555 മാർക്ക് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥി സച്ചിൻ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.


ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.


                                                                                     2016 - 17    


കൺവീനർ: ഷബീറലി മൻസൂർ

ജോയിൻറ് കൺവീനർ: അബ്ദുൽ ജലീൽ. വി.പി

സ്റ്റുഡൻറ് കൺവീനർ: ഫിമിസ് -10എെ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ജുനൈദ്. എ.കെ -7 ഡി



എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.


ദേശീയതലം


2015 ൽ യു. എൻ. @ 70 കപ്പ് നേടിയത് നമ്മുടെ സ്കൂൾ ടീം ആണ്.

ബാംഗ്ലൂരിൽ നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആയിരുന്നു  ചാമ്പ്യൻമാർ. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവർഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.
                          Parikramfh.jpg                                        Sub15.jpg
                                                                         മുഹമമദ് ഇനായത്ത്
                                                                        Inayathfh.jpg
ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                    Subratho.jpg
ഈ വർഷത്തെ ജൂനിയർ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഷേർഷാ ബക്കർ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദിൽ നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.   
                                                                            ഷേർഷാ ബക്കർ 
                                                                       Shersha.jpg
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂനിയർ വിഭാഗത്തിൽഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.  
                                                      Subraaa.jpg
2015 ലെ സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് അണ്ടർ-14 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 
                                                              Un14f.JPG


സംസ്ഥാനതലം


ഇരി‍ഞ്ഞാലക്കുടയിൽ വച്ച് നടന്ന ഈ വർഷത്തെ ഫാദർ ഗബ്രിയേൽ ഇന്റർസ്കൂൾ ഫൂട്ബോൾ-സംസ്ഥാനതല റണ്ണർ അപ്പ് ഞങ്ങൾ ആണ്.
                                                      Interschooo.jpg


കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയതും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആണ്.
                                                           Cococola.jpg


കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്, ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് അണ്ടർ-14 വിഭാഗത്തിലും, under-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജംബിൽ ഗിരീഷ് രാജു പങ്കെടുത്തു.

                                                                        ഗിരീശ് രാജു
                                                                   GIREESH RAJU.jpg


സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്കുള്ള കോഴിക്കോട് ജില്ലാ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികൾ ഇടംനേടി.

                                                                   ഈ വർഷത്തെ നാഷനൽ & സ്റ്റേറ്റ് പ്ലയേഴ്സ്
           മുഹമമദ് ഇനായത്ത്                       സച്ചിൻ സുരേഷ്                         അൽക്കേശ് രാജ്                            ശാറോൺ   
           Inayathfh.jpg                   02. Sachin Suresh.jpg                   04. ALKESH 001 (3).jpg                   5. Sharon.jpg


             മെഗ്ഷാൻ സോമൻ                             ഫസീൻ                                     മുബശ്ശിർ                                  മിനീഷ്       
             Fhssmegh.png                    07. FASEEN001 (4).jpg                      08. MUBASHIR 001 (2).jpg                      09. Mineesh.jpg


                               അഖിൽ                                           മുഹമമദ് ഇഹ്സൽ                                          ജവാദ്              
                       10. Aghil.jpg                                  11. MUHAMMED IHSAL.C.jpg                                12. . Javad.jpg  


കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് ഫൂട്ബോൾ മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് ഫൂട്ബോൾ മത്സരത്തിലും അണ്ടർ 14 വിഭാഗത്തിലും, അണ്ടർ 17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.


ഉപജില്ല തലത്തിൽ games മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫറോക്ക് ഉപജില്ല ഒാവറോൾ ചാമ്പ്യൻമാരായി. ജില്ലമത്സരങ്ങൾക്കുള്ള ടീമിൽ നമ്മുടെ 39 കുട്ടികൾ ഇടംനേടി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സബ്‌ജില്ലാ കായികമേളയിൽ നമ്മൾ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.


                                                               സുബ്രതോ കപ്പ് വിജയികൾക്കുള്ള  സ്വീകരണം 
           1. suuuuubb.JPG                  Subratoooo.JPG                  Suuubrrrat.jpg      


           Subraaaa.JPG                   3.ssssssubb.JPG                   Iqsuuubb.JPG      


കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തിൽ ഈ കുട്ടികൾക്ക് ഫുട്ബോളിൽ സൗജന്യ താമസസൗകര്യത്തോടെ സ്പെഷൽ കോച്ചിംഗ് നൽകിവരുന്നു. ഇവർ സംസ്ഥാന - ദേശീയ-അന്തർദേശീയ തലങ്ങളിൽ ഉന്നത നിലവാരം പുലർത്തിവരുന്നു.


അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോൾ അക്കാദമിയിലേക്ക് ഒരു വർഷത്തെ ഫുട്ബോൾ പരിശീലനത്തിനായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാൻ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസിൽ, ഇംഗ്ലണ്ടിലെ ആഴ്സണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടർ 17 ഇന്ത്യൻ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാർഥികൾ , കൂടാതെ കേരള സംസ്ഥാന ഫുട്ബോൾ ടീമിൽ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളർന്നുവന്നവരാണ്.


എല്ലാ വർഷങ്ങളിലും കായികദിനം വിപിലമായി ആഘോഷിക്കാറുണ്ട്.


                                                                                   കായികദിനാഘോഷം         
            Sppppppo.JPG                 1spoooo.JPG               Dgfgfsgh.JPG  


            Sportsday.JPG                 Spooooooooo.JPG                Ssssppoo.JPG  


            Spoooo.JPG                DSCgN3924.JPG                 Sporttgf.JPG   


           Spospooo.JPG                Ssppooortt.JPG                SpppOOOrrrt.JPG


2016-17 വർഷത്തെ കായികദിനപരിപാടികൾ നവംബർ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ ഷബീറലി മൻസൂർ സ്വാഗതം പറഞ്ഞ‍ു.


ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.


എല്ലാ വർഷത്തെയുംപ്പോലെ ഈ വർഷവും നാല് ഗ്രൂപ്പുകളായാണ് സ്പോർട്സ് നടത്തിയത്.


സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞ‍ു.