ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2017 - 18


കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.



കൺവീനർ: ജെസ്സി. വി. എം.

ജോയിൻറ് കൺവീനർ: റമീസ് ശിബാൽ. കെ

സ്റ്റുഡൻറ് കൺവീനർ: സഫ്‌വാൻ -10 ബി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനാമിക. എ -7 സി


                                                     സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
        


          


          



വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.


പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.


ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിൽ മാന്വൽ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തൽസമയ മൽസരങ്ങളും നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷൻ ഉണ്ടായിരുന്നു.


ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.


അസ്സംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.




                                                                                             ചാന്ദ്രദിനം
                                              


                           



ജൂലായ് 21 ചാന്ദ്രദിനദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പ്രൈമറി, ഹൈസ്കൂൾ വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം, എക്സിബിഷൻ, വീഡിയോ പ്രദർശനം, മാഗസിൻ പ്രകാശനം എന്നിവയും നടത്തി.


സയൻസ് ക്ലബ്ബ് കൺവീനർ ജെസ്സി. വി. എം. ജോയിൻറ് കൺവീനർ റമീസ് ശിബാലി. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫലാഹ്. സി. ഒ. ടി. സ്വാഗതവും ഗൗരി. പി. നന്ദിയും പറഞ്ഞ‍ു.


സി. പി. സൈഫുദ്ദീൻ, ആയിഷ രഹ്‌ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാർത്ഥി പ്രതിനിധി അനഘ വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.




                                                                                     2016 - 17    

കൺവീനർ: ശരീഫ ബീഗം. കെ.എം

ജോയിൻറ് കൺവീനർ: റമീസ് ശിബാൽ. കെ

സ്റ്റുഡൻറ് കൺവീനർ: അബൂ എൈമൻ -10 ബി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റുഷ്ദ. എ -7 ഡി


യു.പി. തലത്തിൽ 52 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 81 കുട്ടികളും ഈ വർഷത്തെ സയൻസ് ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നാലാഴ്ചയിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം, ഫുഡ്ഫെസ്റ്റ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.


സ്കൂൾ തലത്തിൽ വിപുലമായി സയൻസ്‌മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉപജില്ല, ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.


                                                                                           സ്ക്കൂൾ ശാസ്ത്രമേള                                                                           
                                               



വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.


ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.


ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.


സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



                                                                                        ചാന്ദ്രദിനം                                                                               
                                                               


ജൂലായ് 21 ചാന്ദ്രദിനദിനത്തിൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചാന്ദ്രദിനക്വിസ്സ് മത്സരം, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, വീഡിയോ പ്രദർശവും നടത്തി. സയൻസ് ക്ലബ്ബ് കൺവീനർ കെ. മുനീർ ആയിരുന്നു ചാന്ദ്രദിനക്വിസ്സ് മാസ്റ്റർ.


സയൻസ് ക്ലബ്ബ് ജോയിൻറ് കൺവീനർ: റമീസ് ശിബാൽ. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡൻറ് കൺവീനർ: അബൂ എൈമൻ -10 ബി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റുഷ്ദ. എ -7 ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                      കാർഷിക ശില്പശാല   
                                                     


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബ്ബും, സയൻസ് ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്കും പരിസര പ്രദേശത്തുള്ളവർക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കാർഷിക ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുൽ മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂർ, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാർത്ഥികളും അൻപതിൽ അധികം പരിസരവാസികളും ശിൽപശാലയിൽ പങ്കെടുത്തു.


സയൻസ് ക്ലബ്ബ് കൺവീനർ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു. അജിത്ത് -9 എഫ്, അബൂ എൈമൻ -10 ബി,അനസ് ബാന‌ു -7 ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.