"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1,117: വരി 1,117:




               [[ചിത്രം:achu pro.jpg]]            [[ചിത്രം:Achuuu.jpg]]                         [[ചിത്രം:Ndeeeeee.jpg]]              [[ചിത്രം:Naddddeeem.jpg]]   
               [[ചിത്രം:achu pro.jpg]]            [[ചിത്രം:Achuuu.jpg]]                     [[ചിത്രം:Ndeeeeee.jpg]]              [[ചിത്രം:Naddddeeem.jpg]]   
                                                                                                                                
                                                                                                                                
                                                 '''ആശിഷ് റോഷന്‍'''                                                                           '''നദീം ഹനീഫ്'''   
                                                 '''ആശിഷ് റോഷന്‍'''                                                                         '''നദീം ഹനീഫ്'''   
                                                           '''8. സി'''                                                                                     '''5  ബി'''     
                                                           '''8. സി'''                                                                                   '''5  ബി'''     





12:05, 21 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
വിലാസം
ഫാറൂഖ് കോളേജ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
21-08-2017Aysha Rehna



                                      


കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1954 -ല്‍ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ സ്ഥാപിതമായ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.

ചരിത്രം

1942-ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിന്‍മുറയില്‍ സ്ഥാപിതമായ സ്കൂള്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കി 1954-ല്‍ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റല്‍ സ്കൂള്‍ ആണ് 1957-ല്‍ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷല്‍ ഓഡര്‍ പ്രകാരം ഫാറൂഖ് ഹൈസ്കൂള്‍ ആയും, 1998-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും മാറിയത്. 1954 ജൂണ്‍ 1ാം തിയതിയാണ് സ്കൂള്‍ പ്രവർത്തനമാരംഭിക്കുന്നത്. പരിസരപ്രദേശത്തെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കാന്‍ 2005 ല്‍ ഹയര്‍ സെക്കണ്ടറിയില്‍ അണ്‍‍ എയ്ഡഡ് വിഭാഗം ആരംഭിച്ചു.

വളര്‍ച്ചയുടെ പടവുകള്‍

      1954   :     ഓറിയന്റല്‍ സ്കൂള്‍ 
      1957   :     ഫാറൂഖ് ഹൈസ്കൂള്‍
      1998   :     ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
      2005  :     അണ്‍ എയ്ഡഡ് വിഭാഗം
      2012   :     ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംങ്

ദാര്‍ശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.

           മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
                       

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നില്‍ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്.

ഔദ്യോഗികവിവരങ്ങള്‍

യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയര്‍സെക്കണ്ടറി അണ്‍ എയ്ഡഡ് ഉള്‍പ്പെടെ നൂറ്റിമൂന്ന് അദ്ധ്യാപകരും (അപ്പര്‍ പ്രൈമറി - 17, ഹൈസ്കൂള്‍ - 42, ഹയര്‍സെക്കണ്ടറി എയ്ഡഡ് - 30, ഹയര്‍സെക്കണ്ടറി അണ്‍ എയ്ഡഡ് - 14) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയന്‍സ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അണ്‍ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അണ്‍ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അണ്‍ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സില്‍ എയ്ഡഡ് ബാച്ചില്‍ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്.

സ്കൂളിന്റെ പ്രത്യേക മേന്മകള്‍

  • ആര്‍ട്സ് കോളേജ്, ടീച്ചര്‍ ട്രൈനിംങ്ങ് കോളേജ്, ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് തുടങ്ങിയ പതിനൊന്നില്‍ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള കേമ്പസ്.
  • ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം.
  • കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍.
  • കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ പ്രതിഭ തെളീയിച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് സെപ്റ്റ് (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പെഷല്‍ ഫുട്ബോള്‍ കോച്ചിംഗ്.
  • അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്നും പിന്‍ബലമേകാന്‍ സുശക്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍.
  • 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ 6 ഏക്കറിലുള്ള ഗ്രൗണ്ട്. സ്പോര്‍ട്സ് താരങ്ങള്‍ക്ക് ഡ്രസ്സ് മാറാനുള്ള റൂം, ബാത്ത് റൂം എന്നിവയടങ്ങുന്ന സുസജ്ജമായ ഈ പുല്‍മൈതാനം ലോകോത്തര ഫുഡ്ബാള്‍ താരങ്ങളുടെ പാദപതനത്താല്‍ അനുഗ്രഹീതമാണ്.
  • ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായി നടത്തുന്ന റസിഡന്‍ഷ്യല്‍ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കല്‍ - എന്‍ജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കും.
  • നിര്‍ധനരും നിലാരംഭരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തണലേകാന്‍ ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം.
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുമാറ് പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി സ്കൂള്‍ ടൈലറിങ് യൂണിറ്റ്
  • 500 ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
  • ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാന്‍ സുസജ്ജമായ മള്‍ട്ടിമീഡിയ റൂം.
  • 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍.
  • വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍.
  • വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
  • ഹൈസ്കൂള്‍, യു.പി.വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകള്‍.
  • യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം.
  • ഹൈസ്കൂള്‍, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും മുന്നോക്കക്കാര്‍ക്കും ആവശ്യമായ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്ന വിജയോല്‍സവം യൂണിറ്റ്.
  • പാഠ്യേതര മേഖലകളില്‍ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികള്‍.
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • കാര്‍ഷിക വൃത്തിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നല്‍കിയ 28 ഏക്കര്‍ ഉള്‍ക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

മുന്‍ മാനേജര്‍ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ സ്മരണാര്‍ത്ഥം ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്ങ് നമ്മുടെ സ്കൂളിന്റെ നെടുംതൂണ്‍ ആയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഉപഹാരമാണ്. ഈ ബഹുനില കെട്ടിടം മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തില്‍ സമര്‍പ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉള്‍ക്കൊള്ളുന്നു. ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്ങിനോടൊപ്പം പുരാതനവും പ്രൗ‍ഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.

                                                                             ഹയര്‍ സെക്കണ്ടറി വിഭാഗം
                                             


500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാന്‍ സുസജ്ജമായ മള്‍ട്ടിമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താവുന്ന സയന്‍സ് ലാബ്, വായനയുടെ വാതായനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോര്‍ട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, സ്കൂള്‍ പരിപാടികള്‍ നടത്താന്‍ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ റിസോഴ്സ് ടീച്ചര്‍, കൗണ്‍സിലര്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

                                                                                         ഹൈസ്കൂള്‍വിഭാഗം   
                                                                                        


രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം


                                                         
                                                                             രാജാ ഹോസ്റ്റല്‍


വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ മേളന സ്ഥലമാണ് രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി 1965 ല്‍ ആരംഭിച്ചതാണ് രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമാണിവിടം


3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലില്‍ ഉള്ളത്.


1. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍. ഇവര്‍ക്ക് പൂര്‍ണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. സാധാരണ സ്കൂളില്‍ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവര്‍ക്ക് എെ. എ - എസ്സ്, എെ. പി. എസ്സ് - മെഡിക്കല്‍ - എന്‍ജിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലില്‍ നല്‍കിവരുന്നു.


2. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോള്‍ പ്രതിഭകളെ തെരഞ്ഞെടുത്ത് സെപ്റ്റിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഫുട്ബോളില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാന തലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.


3. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും താമസസൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികള്‍.


മുകളില്‍ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലിലുണ്ട്. ഇതില്‍ 10 കുട്ടികള്‍ക്ക് തിരുവനന്തപുരത്തെ സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് ഈ വര്‍ഷം സെലക്ഷന്‍ ലഭിച്ചു. വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സ്വരചേര്‍ച്ചയില്‍ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ.


സെപ്റ്റ് എലൈറ്റ് സെന്റര്‍


സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ കോഴിക്കോട് ഘടകത്തിന്റെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പ്രതിഭകള്‍ക്ക് സെപ്റ്റ് ഫുട്ബോളില്‍ പരിശീലനം നല്‍കുന്നു. രാജാ ഹോസ്റ്റലിലെ റസിഡന്‍ഷ്യല്‍ സൗകര്യം ഇതിന് മുതല്‍ക്കൂട്ടാണ്.


അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.


ഫാറൂഖ് എഡ്യൂകെയര്‍


പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു പിടി മുന്‍പിലാണ്. ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കുന്നു.


മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.


ടൈലറിങ്ങ് യൂണിറ്റ്


എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാര്‍ക്കുപോലും പഠനത്തോടൊപ്പം തൊഴില്‍ ആര്‍ജിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


കൂടാതെ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെയ്തുവരുന്നുണ്ട്.


ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.


എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.

                 
                   ഹിബ ഫാത്തിമ


സ്കൂള്‍ ഗ്രൗണ്ട്


                                          


കലാ-കായിക രംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട് ഉണ്ട്. അതില്‍ 105മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലുമുള്ള ഫുട്ബോള്‍ ഗ്രൗണ്ട് പുല്‍ത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും, സ്പോട്സ് താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.


സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം:


                                     


ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി വിശാലമായ രണ്ടു സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളില്‍ ഉള്ള മറ്റു സൗകര്യങ്ങളാണ്.


ഇതില്‍ ഹൈസ്കൂള്‍ വിഭാഗത്തിനായുള്ള മള്‍ട്ടിമീഡിയ റൂം സ്കൂളിലെ മുന്‍കാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്ററുടെ പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ ഹാള്‍, അദ്ദേഹം സ്കൂളിനു തന്നെ സമര്‍പ്പിക്കുകയാണുണ്ടായത്. ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍സൗകര്യമുള്ള ഈ ഹാളില്‍. എല്‍. സി. ഡി. പ്രോജെക്ടര്‍, ലാപ്ടോപ്, വൈറ്റ് ബോര്‍‍ഡ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.


300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ അസീസ് മാസ്റ്ററുടെയും 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെയും നാമധേയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചവയാണ്.


ലൈബ്രറി:


റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ ലൈബ്രറികള്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂള്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.


കമ്പ്യൂട്ടര്‍ ലാബ്:


ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍.സി.ഡി. പ്രൊജക്ടര്‍, ലാപ്‌ടോപ്പ്, വൈറ്റ് ബോര്‍‍ഡ്, കമ്പ്യൂട്ടര്‍ അനുബന്ധ സാധന സാമഗ്രികള്‍ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി ലാബുകളിലുണ്ട്.


സയന്‍സ് ലാബ്:


ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോര്‍‍ഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികള്‍ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകള്‍ തുടങ്ങി സയന്‍സ് ലാബുകള്‍ക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം പഠനം നടത്താന്‍ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയന്‍സ് ലാബില്‍, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ആവശ്യമായിട്ടുള്ള സാധന സാമഗ്രികള്‍ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.


ഉച്ചഭക്ഷണ പദ്ധതി:


സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുപരി അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയില്‍ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.


ബയോഗ്യാസ് പ്ളാൻറ്


മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.


ഹെല്‍പ്പ് ഡസ്‌ക്


പഠനത്തിന് തടസ്സമാകുന്നരീതിയില്‍ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂള്‍ ഹെല്‍പ്പ് ഡസ്‌ക്. കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

ഒാരോ ക്ലാസ്സിലേയും രണ്ട് പെണ്‍കുട്ടികള്‍ രണ്ട് ആണ്‍കുട്ടികള്‍, അദ്ധ്യാപക പ്രതിനിധികള്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയര്‍ പേഴ്സണ്‍, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാന്‍ സ്കൂള്‍തലത്തില്‍ പ്രത്യേക കൗണ്‍സിലിങ്ങ്, ബോധവല്‍ക്കരണ ക്ലാസ്സ് മോട്ടിവേഷന്‍ ക്ലാസ്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഹെല്‍പ്പ് ഡെസ്കിന് കീഴില്‍ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗണ്‍സിലറെ സ്കൂളില്‍ നിയമിച്ചിട്ടുണ്ട്.


റിസോഴ്സ് ടീച്ചര്‍


ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 19ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പഠ്യ- പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ കുട്ടികള്‍ക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂള്‍ മികവ് പ്രവര്‍ത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.


കാന്റീന്‍:


വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റി:


കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കി വരുന്നു.

അദ്ധ്യാപകർ

അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളില്‍ നൂറ്റിമൂന്ന് അദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

അപ്പര്‍ പ്രൈമറി - 17

ഹൈസ്കൂള്‍ - 42

ഹയര്‍സെക്കണ്ടറി എയ്ഡഡ് - 30

ഹയര്‍സെക്കണ്ടറി അണ്‍ എയ്ഡഡ് - 14

ഹയര്‍ സെക്കന്‍ണ്ടറി ടീച്ചേഴ്‌സ്
പ്രിന്‍സിപ്പല്‍ കെ. ഹാഷിം
മലയാളം കബീര്‍.കെ.ടി

അബ്ദുല്‍ നാസര്‍. വി.ആര്‍

അറബി സയ്യിദ് അജ്‌മല്‍. പി
ഇംഗ്ലീഷ് ഷമീം. വി.വി

മറിയം സഹീദ. വി

നബീസത്ത് ബേബി മമ്മു. കെ

ആഷിഖ്. കെ

ഹിന്ദി റൈഹാന. പി
ഫിസിക്‌സ് അശ്റഫലി പനലി

സലീന. എം

ലാഫിയ. എം

കെമിസ്‌ട്രി ഷമീമ. എ.എ

ബുഷ്റ. പി.കെ

മുഹമ്മദ് ഷഫീഖ്. കെ

സുവോളജി ബീന ബീഗം
ബോട്ടണി അനീസ. പി

മുഹമ്മദ് സാദിക്ക്. കെ

മാത്തമാറ്റിക്സ് ലത. സി

ഷമീന. എം.കെ

ജംഷിദ. വി.പി

ഹിസ്റ്ററി നജ്‌മ. സി.പി
സോസ്യോളജി സുആദ. എം
പൊളിറ്റിക്കല്‍ സയന്‍സ് അശ്റഫ്. എം
എക്കണോമിക്സ് ആലിക്കുട്ടി. കെ.കെ

മുഹമ്മദ് മുസ്‌തഫ. കെ.ടി

കംപ്യൂട്ടര്‍ സയന്‍സ് ഫെമ്‌നാസ്. ടി
കൊമേഴ്‌സ് ഷഹര്‍. കെ

സുമയ്യ ബീഗം. പി

ഫാജിദ്. കെ

                ഹയര്‍ സെക്കന്‍ണ്ടറി ടീച്ചേഴ്‌സ്
  
ഹൈസ്കൂള്‍ ടീച്ചേഴ‌്സ്
ഹെഡ് മാസ്റ്റര്‍ എം. എ നജീബ്
ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ മുഹമ്മദ് അശ്റഫ്. വി.സി
മലയാളം അബ്ദുല്‍ കരീം. എം

സിറാജ് കാസിം. പി

മുഹമ്മദ് അസ്‌ക്കര്‍. പി

ഉമ്മുകുല്‍സു. ഇ

ഫസീല. എം.കെ

അറബി മുഹമ്മദ് അശ്റഫ്. വി.സി

അബ്ദുല്‍ ലത്തീഫ്. കെ.സി

സദറുദ്ദീന്‍. പി

ഇംഗ്ലീഷ് അബ്ദുല്‍ മുനീര്‍. എം

ഷബ്‌ന. സി

ബേബി ഫാസില

മുഹമ്മദ് ഇസ്‌ഹാഖ്

മായ. വി.എം

മഹ്‌ഫിദ വി ഹസ്സന്‍

ഹിന്ദി അബ്ദുല്‍ ഗഫൂര്‍. എം

സുല്‍ഫത്ത്. കെ.വൈ

ശിഹാബുദ്ദീന്‍. വി.എം

ഫിസിക്കല്‍ സയന്‍സ് അബ്ദുള്ള. എന്‍

ജെസ്സി. വി.എം

മുനീര്‍. കെ

ബുഷ്റ. വി.പി

ബിന്ദു. എ.പി

നേച്ചറല്‍ സയന്‍സ് ഷറീന. കെ.പി

ആയിഷ ബീവി. കെ.എം

പാത്തോമ. കെ.പി

ശരീഫ ബീഗം. കെ.എം

സോഷ്യല്‍ സയന്‍സ്

വീരാന്‍ കോയ. പി. വി

നസീറ. ടി.എ

ഷറഫുദ്ദീന്‍. പി.പി

മുഹമ്മദ് സൈദ്. കെ.സി

ജാഫര്‍. എ

അബ്ദുല്‍ നാസര്‍. ടി

മാത്തമാറ്റിക്സ് റഫീഖ്. എം

ജാസ്‌മിന്‍. പി.എ

റംല. സി

ചിത്ര മണക്കടവത്ത്

ജെസ്സി. എ.വി

മുഹമ്മദ് ഇഖ്‌ബാല്‍. എം

ഫിസിക്കല്‍ എ‍ജുക്കേഷല്‍ ഷബീറലി മന്‍സൂര്‍

അബ്ദുല്‍ ജലീല്‍. വി.പി

പ്രവൃത്തി പരിചയം ജാസ്‌മിന്‍. എം
ഡ്രോയിംഗ് യൂസുഫ്. എം
                             ഹൈസ്കൂള്‍ & യു. പി. ടീച്ചേഴ‌്സ്
   
അപ്പര്‍ പ്രൈമറി ടീച്ചേഴ്‌സ്
റാബിയ. കെ

ശാരി. സി

സൈഫുദ്ദീന്‍. സി.പി

ബീരാന്‍ കോയ. ടി

ജ‌ൂലി. വി.എം

ആയിഷ രഹ്‌ന. പി

മുനീര്‍ വലിയപീടിയേക്കല്‍

ഫസലുറഹ്‌മാന്‍. കെ

റമീസ് ശിബാല്‍. കെ

ജെംഷിക്ക്. എം.ടി

ഷൈമ. യു

സൈഫുദ്ദീന്‍. എം.സി

അബ്ദുല്‍ ഗഫൂര്‍. പി

റിസാന. എന്‍.പി

മുഹ്‌സിന. എം.കെ

ഷറീന. ഒ.കെ

 ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച് പിന്നീട്  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ടീച്ചേഴ‌്സ് ആയവര്‍
                                                   


റിസോഴ്സ് ടീച്ചര്‍ എസ്‌റ്റിമോള്‍
കൗണ്‍സിലര്‍ സബീന

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ദിനാചരണങ്ങളും


ക്ലബ് കണ്‍വീനര്‍മാര്‍

* 2017 - 18

ക്ലബ് കണ്‍വീനര്‍ ജോയിന്‍റ് കണ്‍വീനര്‍ സ്റ്റുഡന്‍റ് കണ്‍വീനര്‍ ക്ലാസ്സ് സ്റ്റുഡന്‍റ് കണ്‍വീനര്‍ 2 ക്ലാസ്സ്
എസ്സ്.ആര്‍.ജി മുഹമ്മദ് സൈദ്. കെ.സി ശാരി. സി -- -- -- --
മലയാളം ക്ലബ് മുഹമ്മദ് അസ്‌ക്കര്‍. പി മുഹ്‌സിന. എം.കെ ആദിത്യ 10 എ ര‍ുദ്ര 7 സി
അറബി ക്ലബ് സദറുദ്ദീന്‍. പി ഷറീന. ഒ.കെ മുസമ്മില്‍ - 10 സി മുഹമ്മദ് മുസ്തഫ 7 ഡി
ഇംഗ്ലീഷ് ക്ലബ് മഹ്‌ഫിദ വി ഹസ്സന്‍ ജെംഷിക്ക്. എം.ടി റയ്യാന്‍ ബിന്‍ മുഹമ്മദ് 10 ഡി അനഘ വേണുഗോപാല്‍. എ.വി 7 ബി
ഹിന്ദി ക്ലബ് സുല്‍ഫത്ത്. കെ.വൈ റിസാന. എന്‍.പി നിത്യ 10 എെ അരുണ്‍ 7 സി
സയന്‍സ് ക്ലബ് ശരീഫ ബീഗം. കെ.എം റമീസ് ശിബാല്‍. കെ സഫ്‌വാന്‍ 10 ബി അനാമിക. എ 7 ഡി
സോഷ്യല്‍ സയന്‍സ് ക്ലബ് ജാഫര്‍. എ മുനീര്‍ വി. പി. അവന്ദിക 10 എച്ച് മെന്‍ഹ. പി 7 എ
മാത്തമാറ്റിക്സ് ക്ലബ് ജെസ്സി. എ.വി ഷൈമ. യു അലിഖ 10 എ ഹുദ ഫാത്തിമ 6 എ
എെ. ടി ക്ലബ് ശിഹാബുദ്ദീന്‍. വി.എം ആയിഷ രഹ്‌ന. പി ഹുദ നഈമ 8ബി മുഹമ്മദ് അനസ്. പി 7 ഡി
പ്രവൃത്തി പരിചയ ക്ലബ് ജാസ്‌മിന്‍. എം യൂസുഫ്. എം, റംല. സി ശമീമ 9എച്ച് ഹ‍ുദ 7 ഡി
സ്പോട്സ് ക്ലബ് ഷബീറലി മന്‍സൂര്‍ അബ്ദുല്‍ ജലീല്‍. വി.പി മുഹമ്മദ് ആദില്‍ 10 എഫ് മുഹമ്മദ് അന്‍സാര്‍. എ.കെ 7 ഡി
കലോല്‍സവം മുഹമ്മദ് അസ്‌ക്കര്‍. പി ജ‌ൂലി. വി.എം ഷാനിദ്. പി 10 ഡി മേഘ അജിത്ത് 7 എ
വിദ്യാരംഗം കലാസാഹിത്യ വേദി ഉമ്മുകുല്‍സു. ഇ യൂസുഫ്. എം ആദിത്യ. പി 10 എ ഫാത്തിമ ഹസ്‌ന. പി 7 ഇ
പരിസ്ഥിതി ക്ലബ് ചിത്ര. എം ബീരാന്‍കോയ. ടി അജിത്ത് 10 എച്ച് സല്‍മാന്‍ 7 സി
ഹെല്‍ത്ത് ക്ലബ് പാത്തോമ. കെ.പി റിസാന. എന്‍.പി മുഹമ്മദ് അമീന്‍ 10 ഡി ഷിഫാന. എം.പി 7 ഡി
ഊര്‍ജ്ജ ക്ലബ് ജെസ്സി. വി.എം ജെംഷിക്ക്. എം.ടി ഫാത്തിമ സല്‍ഹ 9 സി മുഹമ്മദ് സുഹൈല്‍ 7 എ
ജി. കെ ക്ലബ് മുനീര്‍ വി. പി ജൂലി. വി.എം ജിസു 9 എ ഫലാഹ്. സി.ഒ.‍ടി 7 ബി
ഗൈഡ്സ് മായ. വി.എം ഫസീല. എം.കെ അവന്തിക പ്രേം 10 എച്ച് എെശ്വര്യ ഉണ്ണികൃഷ്ണന്‍ 8 ഡി
സ്കൗട്ട് സൈഫുദ്ദീന്‍. എം.സി ഷറഫുദ്ദീന്‍. പി.പി മുഹമ്മദ് യാസീന്‍ 9 എഫ് അബിന്‍ മാധവ് 7 സി
ജെ. ആര്‍. സി ശരീഫ ബീഗം. കെ.എം ഷൈമ. യു അലന്‍ 10 എ ഹന്ന. സി 7 ഡി
കുട്ടിക്കൂട്ടം സിറാജ് കാസിം. പി ശിഹാബുദ്ദീന്‍. വി.എം ആശിഷ് റോഷന്‍ 9 ബി ഗോപിക 10 എച്ച്
ജാഗ്രത സമിതി മുനീര്‍. വി.പി ആയിഷ ബീവി. കെ.എം അരവിന്ദ് 10 എ സാന്ദ്ര 8 എ
ജനാധിപത്യവേദി അബ്ദുല്‍ നാസര്‍. ടി ജാഫര്‍. എ അനഖ. കെ.പി 10 എച്ച് നഹല്‍. കെ.എ 8 ഡി
അച്ചടക്കകമ്മറ്റി വീരാന്‍ കോയ. പി.വി ശിഹാബുദ്ദീന്‍. വി.എം വിവേക് 10 എച്ച് അജുന്‍ലാല്‍ 8 എ
ഉച്ചഭക്ഷണം അബ്ദുല്‍ ഗഫൂര്‍. പി സദറുദ്ദീന്‍. പി മുഹമ്മദ് സാബിത്ത് 10 എ മുഹമ്മദ് ജുനൈദ് പി 8 ഡി
എസ്സ്.പി.ജി/ട്രാഫിക് ക്ലബ് അബ്ദുല്‍ ലത്തീഫ്. കെ.സി ഷറഫുദ്ദീന്‍. പി.പി അലിഖ ഉണ്ണികൃഷണന്‍ 10 എ ശരിഖ. ടി 8 ഡി
ലഹരിവിരുദ്ധ ക്ലബ് അബ്ദുല്‍ ഗഫൂര്‍. എം ഷൈമ. യു മുഹമ്മദ് ഫാസില്‍ 10 സി മുഹമ്മദ് ബുജൈര്‍. പി 8 ഡി
ഫാറൂഖ് എഡ്യൂകെയര്‍ സൈഫുദ്ദീന്‍. സി.പി ബേബി ഫാസില സബീഹ് 10 ബി ഗൗരി 7 ബി
പരീക്ഷ ബോര്‍ഡ് റഫീഖ്. എം ജാസ്‌മിന്‍. പി.എ -- -- -- --
സ്കോളര്‍ഷിപ്പ് ജെസ്സി. എ.വി ബേബി ഫാസില അനശ്വര. കെ.പി 10 എെ എെശ്വര്യ ഉണ്ണികൃഷ്ണന്‍ 7 ഡി
പി. ആര്‍. ഒ അബ്ദുല്‍ മുനീര്‍. എം അബ്ദുള്ള. എന്‍ ആദിത്ത് 10 എ തന്‍സീല്‍ മഹര്‍ 6 ഡി
പഠന യാത്ര അബ്ദുല്‍ നാസര്‍. ടി ബിന്ദു. എ.പി മുഹമ്മദ് അര്‍ഫാബ് 10 ബി ആവണി 6 എ
എെ.ഇ.ഡി.സി റമീസ് ശിബാല്‍. കെ എസ്റ്റിമോള്‍ -- -- -- --
ഒാഡിറ്റിങ്ങ് മുഹമ്മദ് അശ്റഫ്. വി.സി റഫീഖ്. എം സമീല്‍. എം.എം 10 ബി ജിഷ ജാസ്മിന്‍ 10 എച്ച്
വിജയോല്‍സവം മുഹമ്മദ് ഇഖ്‌ബാല്‍. എം നസീറ. ടി.എ ആദില്‍ 10 ബി ഫത്തിമ ഹനാന്‍ 7 ഡി
ലൈബ്രററി അബ്ദുല്‍ കരീം. എം മുഹ്സിന റജ 10 ഡി നൂറ 7 സി
എസ്സ്. എെ. ടി. സി സിറാജ് കാസിം. പി ആയിഷ റഹ്‌ന. പി ആശിഷ് റോഷന്‍ 9 ബി ഗോപിക 10 എച്ച്


* 2016 - 17

ഈ വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍

സംസ്ഥാന-ദേശീയ,-അന്തര്‍ദേശീയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ജില്ല, ഉപജില്ല തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു.

                                                                                      2017 - 18   
                                                                                   ദേശീയതലം
ഈ വര്‍ഷത്തെ നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സച്ചിന്‍ എ സുരേഷ്, ഫവാദ്. കെ, ഫസീന്‍. കെ എന്നീ  3 പ്രതിഭകള്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി. 
                                                                 


                          സച്ചിന്‍ സുരേഷ്                                             ഫസീന്‍                                         ഫവാദ്. കെ   
                                                                                          ഫവാദ്. കെ                  



                                                                                 സംസ്ഥാനതലം
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫില്‍ നിന്ന‌ും  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഏറ്റു വാങ്ങുന്നു. 
                                                              


കോഴിക്കോട് ജില്ലാ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍  അണ്ടര്‍-17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍. 
                                                          

ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-14 വിഭാഗത്തിലും, അണ്ടര്‍-17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.


                                                                                      2016 - 17   
                                                                                   ദേശീയതലം
ബാംഗ്ലൂരില്‍ നടന്ന ഈ വര്‍ഷത്തെ ഒാള്‍ ഇന്ത്യാ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആയിരുന്നു  ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.
                                                                  
                                                                         മുഹമമദ് ഇനായത്ത്
                                                                        
ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ജൂനിയര്‍ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                    
ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 
                                                                        ഷേര്‍ഷാ ബക്കര്‍ 
                                                                   
2015 ലെ സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-14 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
                                                              
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍  ജൂനിയര്‍ വിഭാഗത്തില്‍ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍  കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.  
                                                      
                                                                             സംസ്ഥാനതലം
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികള്‍ ഇടംനേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംബില്‍ ഗിരീഷ് രാജു പങ്കെടുത്തു. 
                                                                        ഗിരീശ് രാജു
                                                                   
ഇരി‍ഞ്ഞാലക്കുടയില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫാദര്‍ ഗബ്രിയേല്‍ ഇന്റര്‍സ്കൂള്‍ ഫൂട്ബോള്‍-സംസ്ഥാനതല റണ്ണര്‍ അപ്പ് ഞങ്ങള്‍ ആണ്.
                                                      
കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം  ആണ്.
                                                           

കോഴിക്കോട് ജില്ലാ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിലും ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിലും അണ്ടര്‍-14 വിഭാഗത്തിലും, അണ്ടര്‍-17 വിഭാഗത്തിലും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം ആണ് ചാമ്പ്യന്‍മാര്‍.


                                                                   ഈ വര്‍ഷത്തെ നാഷനല്‍ & സ്റ്റേറ്റ് പ്ലയേഴ്സ്
           മുഹമമദ് ഇനായത്ത്                       സച്ചിന്‍ സുരേഷ്                         അല്‍ക്കേശ് രാജ്                            ശാറോണ്‍   
                                                                    


             മെഗ്ഷാന്‍ സോമന്‍                             ഫസീന്‍                                   മുബശ്ശിര്‍                                    മിനീഷ്       
                                                                             


                                അഖില്‍                                         മുഹമമദ് ഇഹ്‌സല്‍                                         ജവാദ്              
                                                                                           


ഫറോക്ക് ഉപജില്ല ഗെയിംസ് മത്സരങ്ങളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒാവറോള്‍ ചാമ്പ്യന്‍മാരായി.ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഉപജില്ല കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.


                                      മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                                                    


                 ഈ വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ 
                 അബൂ എൈമന്‍                              അനഖ. സി                               അനഖ. എം                                അര്‍ച്ചന. പി   
                                                                              


                ആയിഷ അന്‍ജല                          ജിബിന്‍. പി.പി                         ജിഷ ജാസ്‌മിന്‍. പി                 ജുനൈദ് ഇബ്രാഹീം കരീം   
                                                                              


                      നവ്യ. എം                              നിഹാല്‍ സോനു                             ഫസ. കെ                           ഫര്‍ഹാന്‍ അഹമ്മദ് 
                                                                              


              ഫാത്തിമ ദിന്‍ഷ. കെ                    ഫാത്തിമ നിദ. പി.ടി                         ഫിദ ജെബിന്‍                                ഫിമിസ്. പി   
                                                                              


              ബിന്‍ഷാദ് അഹമ്മദ്                    മുഹമ്മദ് ബാസിത്ത്                      ഷറഫുദ്ദീന്‍. ഇ.പി                        ഷാഹിദ് സുബൈര്‍
                                                                              


                 സന്ദേഷ്. എസ്സ്                    സമിയ ടി അനീസ്‌ബാബു                   സമീല്‍. എം.എം                       സുഹാന സഫല്‍. ടി  
                                                                              


                 ഹരികൃഷ്ണന്‍. കെ                           ഹരികൃഷ്ണന്‍. ടി                           അബ്ദുല്‍ ഷബീര്‍                           കാവ്യ. എം. എ  
                                                                                  


                 ഈ വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ 


                അക്ഷയ വിജയന്‍                            അനശ്വര. കെ.പി                           അനാമിക. കെ                           ആദിത്ത്  
                                                                                


                     ആദില്‍                                      ഉമൈറ പര്‍വി                          ഖാലിസ ബിന്‍ത്ത്                   ജന്നാത്തുല്‍ ഷെറിന്‍  
                                                                          


                ജാസിം മുഹമ്മദ്                           ഡേവിഡ് ജോണി                           ഫാത്തിമ ഫസ്‌ന                       ഫാത്തിമ ഫര്‍വ 
                                                                                  


                ഫാത്തിമ റസ്‌ന                           ഫഹിം തന്‍സീല്‍                           മാജിത നസ്റീന്‍                         മുഹമ്മദ് അമീന്‍ 
                                                                                   


               മുഹമ്മദ് അര്‍ഫാബ്                        മുഹമ്മദ് ജവാദ്                         മുഹമ്മദ് ഫാസില്‍                         മുഹമ്മദ് റിഫാല്‍ 
                                                                                 


                       യശ്വന്ദ്                                    വിവേക്                                  വൈശാഖ്                              സഹ്‌ല. എ 
                                                                          


                  സഹീദ. കെ                           സിജിന്‍. എം.കെ                           സിയാദ്. കെ                              ഹര്‍ഷ. കെ
                                                                           


                            ഈ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍
                                                             


                                                              പ്ലസ് വണ്‍ പരീക്ഷയിലെ ഉന്നത വിജയികള്‍
                               സുഹാനി. എ                                      ആയിഷ ലിയാന                                      സച്ചിന്‍ സുരേഷ് 
                                                                                             


                                                              ഈ വര്‍ഷത്തെ രാജപുരസ്കാര്‍ ജേതാക്കള്‍
     
                     അഖില. സി. കെ                                            അനീഷ. പി                                               ആരതി. പി 
                                        


                      ദേവിക. ടി എസ്സ്                                            ഫഹ്മിത. കെ. ടി                                            മഞ്ജിത. കെ     
                                           


                   നസ്ന പര്‍വീന്‍. കെ. പി                                   നിഹാദ ജദ് വ. എ. കെ                                          റിജിത. സി     
                                                



                             സ്നേഹ. വി                                                 കരിഷ്മ. വി                                                 അപര്‍ണ്ണ. എം
                                              


                                                                  ഈ വര്‍ഷത്തെ എന്‍. എം. എം. എസ് വിജയികള്‍
       അദ്‌നാന്‍. കെ. ടി                     അഭിനവ്. പി                     അമല്‍ അല്‍ ഹമര്‍              അലന്‍ നോബിള്‍               സ്വാതി. ടി. കെ   
                                                  

വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകര‌ുടെയും സൃഷ്ടികൾ

                                                                                         
                                                                                                                              
                                       അര്‍ഷിദ മുസ്തഫ                                                                                ഹിന. കെ  
 	                                                 8 C                                                                                         8 C  


                                       
                                    സോന പി ദാസ്                                                                                അശ്‌മല്‍. ഇ  
 	                                               8 C                                                                                              8 C  


                                                                   
                                                                                                                              
                                               ആശിഷ് റോഷന്‍                                                                         നദീം ഹനീഫ്  
 	                                                         8. സി                                                                                   5  ബി    


                                                                            
                                                                                                                              
                                                                                         ഗൗരി. പി                                                                                 
 	                                                                                       7 ബി


                            [ഫുആദ് സനീന്‍]   
                                                                                                                              
                                     മേഘ അജിത്ത്                                                                                അബ്ദുല്‍ ഫുആദ് സനീന്‍  
 	                                            7 എ                                                                                                             7 ബി     



       
അഹമ്മദ് റിസ്‌വാന്‍. യു  
 	                      9 C 
    



"മരിക്കുന്ന ഭൂമി"



ചൂടുള്ള വാര്‍ത്ത‌‌‌‌‌‌‌‌‌‌‌‌ !!

ചൂടുള്ള വാര്‍ത്ത‌‌‌‌‌‌‌‌‌‌‌‌ !!



"ഭൂമി മരണ കിടക്കയില്‍"

രാ‍ഷ്ടീയ മച്ചാന്‍മാര്‍ ഒത്തുകൂടി

സമരം വേണം ബന്ദ് വേണം

വേണമെങ്കിലൊരു കൊലയുമാവാം




പുതുയുഗ സത്യസന്ധന്മാര്‍

വാളിനും തോക്കുിനും പകരം

കാമറയും മൈക്കുമൊരുക്കി

ഭൂമിയെ പിടിക്കാന്‍



അല്ല, അതിന് ഭൂമിയേതാ?

നമ്മളിവിടെ ചൊവ്വയിലല്ലേ!?

നില്‍ക്കാന്‍ സമയമില്ല

ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്



ഓടിക്കിതപ്പോടെയാരാഞ്ഞു

എന്താണ് ഭൂമി ?

ഉത്തരമൊരു ചെറു

ചിരിയായ് തുടങ്ങി



മക്കളേ നിങ്ങള്‍ കണ്ടോല്‍

അറക്കുന്ന മണ്ണും മണവുമായി



സൂര്യനെ ചുറ്റുന്നു,

മരിക്കുന്ന ഭൂമി



അവിടം കറുപ്പ് വ്യാപിച്ചു

മാനവന്‍ തന്റെ ധര്‍മ്മം മറന്ന്

ശാസ്ത്രത്തെ

കൂട്ട് പിടിച്ചപ്പോള്‍....



ഇനിയെന്ത് ?

കരുണതന്‍ നിര്‍ച്ചാല്‍

വറ്റാത്ത ഹൃദയം മൊഴിഞ്ഞു

ഇനിയൊന്നുമില്ല മക്കളേ !



വാസസ്ഥാനമായ ഇവിട-

മെങ്കിലും നമുക്ക് സംരക്ഷിക്കാം

***


   ജലം ജീവാമൃതം 
 
  മുഹമ്മദ് ആദില്‍ 
                  10.A 

കാലം AD 2033...!


ആ വൃദ്ധന്‍ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാല്‍ കയറിയത് വായുവായിരുന്നില്ല, മനുഷ്യന്‍ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാള്‍ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാള്‍ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. അയാള്‍ ആര്‍ത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികള്‍ അയാളുടെ നാക്കില്‍ വീണു. "ത്ഫൂ"അയാള്‍തുപ്പി. വായുവില്‍ ചേര്‍ന്ന സള്‍ഫ്യൂരിക് ആസിഡിന്റെ രുചി അയാള്‍ക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വര്‍ഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധന്‍ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളില്‍ മാത്രം. അയാള്‍ ചിന്തിച്ചു. "നാല്‍പത് വയസ്സുള്ള താന്‍ ഒരു എണ്‍പത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചര്‍മ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാള്‍ ഓര്‍ത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോള്‍ അയാളുടെ കണ്ണീല്‍നിന്ന് ആശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാള്‍ക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റര്‍ വായുവിന്റെ നികുതി വരെ നല്‍കണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോള്‍ പതിവാണ്.


                                                                                                          
                                                                                     അനാമിക                                                                               
 	                                                                                      10 I  


"ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍" എന്ന കവിതാസമാഹാരത്തില്‍ നിന്ന്


"മഴ"


മഴക്കിന്ന് കരയാനേ അറിയൂ

അന്ന് ഞാല്‍ കാരണം

പെയ്തൊഴിഞ്ഞത്

ഒരുപാട് സ്വപ്നങ്ങളായിരുന്നു

മഴക്കിന്ന് പൊറുക്കാനേ അറിയൂ

അന്ന് ഞാല്‍ കാരണം

നഷ്ടമായത്

ഒരുപാട് പ്രതീക്ഷകളായിരുന്നു

മഴക്കിന്ന് ഓര്‍ക്കനേ അറിയൂ

അന്ന് ഞാല്‍ കാരണം

ചേതനയറ്റത്

ഒരുപാട് ജീവിതങ്ങളായിരുന്നു

മഴക്കിന്ന് വികാരങ്ങളേയില്ല

അന്ന് ഞാല്‍ കാരണം

കരഞ്ഞു തീര്‍ത്തത്

മഴയുടെ വികാരങ്ങളായിരുന്നു

***

"നീ"


ഒരു കുളിര്‍ക്കാറ്റായ്

അരികത്തണഞ്ഞു

മധുകണമായ് നീ

മനസ്സില്‍ നിറഞ്ഞു

ഒരു സ്വപ്നത്തില്‍

അറിയാതെയൊഴുകി

***


"മണ്ടത്തരം"


കുട്ടപ്പന്‍ ചേട്ടന്റെ തട്ടുകടക്കുള്ളില്‍

കള്ളന്‍മാര്‍ രാത്രിയില്‍ പാഞ്ഞുകേറി

ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട്

കാശവിടെ വെച്ചീട്ട് ഓടിപ്പോയി

***

"പ്രകൃതി"


പൂമണം വീശിടും

കുളിര്‍ക്കാറ്റുകൊണ്ടു ഞാന്‍

നറുതേന്‍ നുകരുന്ന

ശലഭത്തെ കണ്ടു ഞാന്‍



മധുവൂറും മണമുള്ള

പൂക്കളെ തൊട്ടു ഞാന്‍

കളകളമൊഴുകുന്ന

പുഴകളില്‍ നീന്തി ഞാന്‍


പാട്ടുകള്‍ പാടീടും

കിളികളെ കേട്ടു ഞാന്‍

ഈ നല്ല പ്രകൃതിയെ

കണ്ടു രസിച്ചു ഞാന്‍

***

"പേടി"


ഞാന്‍ പത്രം

വായിക്കാറേയില്ല

മടിയായിട്ടല്ല

പേടിയാണ്



കറുകറുത്ത വാര്‍ത്തകള്‍

ഉള്ളു പൊള്ളിക്കുന്നു

കണ്ണു നനയിക്കുന്നു

ചോര തിളയ്ക്കുന്നു



ഈ മനുഷ്യരെന്താണിങ്ങനെ

ലോകത്തിനെന്താണു രോഗം


***


                                             എം. യൂസുഫ് (ചിത്രകല അദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ )
                                                                                                  


                                            


                                                                       


                                            


                പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സ‌ു ടീച്ചര്‍ എഴുതി, കുട്ടികള്‍ ആലപിച്ച കവിത

"വനരോദനം"


കാതടച്ചീടല്ലെ കൂട്ടുകാരെ

കരളടച്ചീടല്ലെ കൂട്ടുകാരെ

കരയുന്നൊരെന്‍ മനംകണ്ടിടാനാവാതെ

കരളങ്ങു കല്ലായി മാറ്റിയെന്നേ

കളിചൊല്ലുവാനീദിനം മാറിയെന്നോ ?




പച്ചപ്പുതപ്പങ്ങു വെട്ടിമാറ്റി

കെട്ടിടം പലതങ്ങു കുത്തിനിര്‍ത്തി

പൊട്ടുമോയെന്നുടെ മുതുകെന്നതോര്‍ത്തിട്ട്

ചെറ്റുകുലുങ്ങാന്‍ തിടുക്കമായി

വയ്യ ചെറ്റുകുലുങ്ങാന്‍ തിടുക്കമായി


ഉയിരേകി കുളിരേകി നീര്‍ത്തടങ്ങള്‍

ഉശിരാല്‍ മഹാമാരി തന്നിടങ്ങള്‍

വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു-

മൂറ്റിയെന്‍ കനിവിന്റെ നീരുപോലും

തത്ര കനിവറ്റ ‍ഞാനും പിശുക്കുകാട്ടി




പെറ്റുവീണെങ്കിലമര്‍ത്ത്യനായ്

കുറ്റങ്ങള്‍ മാത്രം വിതച്ചിടുന്നോന്‍

ഇറ്റുനീരൊന്നങ്ങിറക്കുവാന്‍ വയ്യാതെ

കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും

തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ


ആര്‍ത്തി മൂത്തു കൊടും ചതി മുഴുത്തു

ആഴിയും ഊഴി പകുത്തെടുത്തു

കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ്

എന്നുമെന്‍ മാനം വിലക്കെടുത്തു

ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു




ആഢംബരം അഹംഭാവമേറി

കാര്‍ബണെന്‍ പ്രാണന്റെ നാളമായി

കാടംബരത്തിലും ആധിയായ് വ്യാധിയായ്

പാടുന്നു ഞാനെന്റെ ചരമഗീതം

അല്ല പാടുന്നതാരുടെ ചരമഗീതം ?


                                       സിറാജ് കാസിം. പി.  (മലയാളം അദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  )
                                                                     


                                                                                                          

മാനേജ്മെന്റ്

ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാര്‍ത്ഥരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂള്‍ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു. ഇപ്പോള്‍ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജര്‍ പദവി അലങ്കരിച്ചു വരുന്നത്.

സ്കൂള്‍ മാനേജര്‍മാര്‍

1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
1972-1998 കെ.സി ഹസ്സന്‍ കുട്ടി സാഹിബ്
1998-2014 കെ.എ ഹസ്സന്‍ കുട്ടി സാഹിബ്
2014- കെ. കുഞ്ഞലവി സാഹിബ്
      അബുസ്സബാഹ് അഹമ്മദലി                     കെ.സി ഹസ്സന്‍ കുട്ടി                    കെ.എ ഹസ്സന്‍ കുട്ടി                        കെ. കുഞ്ഞലവി    
                                                 

മുന്‍ സാരഥികള്‍

1957 മുതല്‍ 1986 വരെ നീണ്ട 29 വര്‍ഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളില്‍ പ്രമുഖന്‍. 1972 പി.എം അബ്ദുല്‍ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രമുഖനാണ്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍

1954-1956 ഈ.കെ. മൊയ്തീന്‍ കുട്ടി.

ഒ. മുഹമ്മദ് ഈ.പി. ജോണ്‍. പി.പി. പീറ്റര്‍. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി.

1957-1986 പി.എ. ലത്തീഫ്.
1986-1991 പി.എം. അബ്ദുല്‍ അസീസ്.
1991-1999 കെ.എം. സുഹറ.
1999-2004 പി. ആലിക്കോയ.
2004-2015 കെ. കോയ.
2015- എം.എ. നജീബ്.
                                പി.എ. ലത്തീഫ്                              പി.എം. അബ്ദുല്‍ അസീസ്                           കെ.എം. സുഹറ                        
                                                                        


                                   പി. ആലിക്കോയ                                  കെ. കോയ                                     എം.എ. നജീബ്                        
                                                                               .   


ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍

2004-2015 കെ.പി. കുഞ്ഞഹമ്മദ്
2015- കെ.ഹാഷിം
                                        കെ.പി. കുഞ്ഞഹമ്മദ്                                                 കെ.ഹാഷിം                            
                                                                             

പൂര്‍വ്വാദ്ധ്യാപക സംഘടന

ഈ സ്ഥാപനത്തില്‍ നിന്ന പിരി‍ഞ്ഞുപേയ പൂര്‍വ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഈ കൂട്ടായ്മ ആത്മാര്‍ത്ഥ സേവനങ്ങള്‍ നല്‍കി വരുന്നു. വര്‍ഷത്തില്‍ പല തവണ പൂര്‍വ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.


                                                                              മുന്‍കാല അദ്ധ്യാപകര്‍
                                                         


                                                                      റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
                                                         

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

  • കുട്ടി അഹമ്മദ് കുട്ടി - മുന്‍ മന്ത്രി
  • സയ്യിദ് ആബിദ് ഹുസ്സൈന്‍ തങ്ങള്‍ - കോട്ടക്കല്‍ എം എല്‍ എ
  • പി. കെ. ബഷീര്‍ - ഏര്‍നാട് എം എല്‍ എ
  • വി. പി. ത്രിമതി - കോണ്ട്രാക്റ്റര്‍
  • സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
  • എന്‍. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
  • അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരന്‍
  • സിറാജ് മാത്തര്‍ - ബിസ്നസ്സ്
  • കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്

പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന

സ്കൂളിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ആത്മാര്‍ത്ഥ സേവനങ്ങള്‍ നല്‍കുന്ന നല്ലൊരു പൂര്‍വ്വവിദ്യാര്‍ത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഫോസ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.


ഫോഡറ്റ്


ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവ‌ും മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂര്‍ണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കല്‍-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ്, സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ന്റേയും, ഫോഡറ്റ്ന്റേയും കീഴില്‍ സ്കൂള്‍ ഹോസ്റ്റലില്‍നടത്തിവരുന്നു. ഇവര്‍ക്ക് പൂര്‍ണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. 2016-17 അക്കാദമിക വര്‍ഷത്തില്‍ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഫോഡറ്റിന്റെ കീഴില്‍ നൂറ് ശതമാനം സ്കോളര്‍ഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കല്‍-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗിന് സ്കൂള്‍ കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചു.


പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂണ്‍. 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ബഹുനില കെട്ടിടം, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.

           പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനം              

സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്.

* 2017 - 18


പ്രിന്‍സിപ്പല്‍ കെ. ഹാഷിം
ഹെഡ് മാസ്റ്റര്‍ എം. എ. നജീബ്
ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ മുഹമ്മദ് അശ്റഫ്. വി.സി
ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഫാജിദ്. കെ
ഹയര്‍ സെക്കണ്ടറി ജോയിന്‍റ് സ്റ്റാഫ് സെക്രട്ടറി ജംഷിദ. വി.പി
ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍
ഹൈസ്കൂള്‍ ജോയിന്‍റ് സ്റ്റാഫ് സെക്രട്ടറി ബുഷ്റ. വി.പി
സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷക്കീബ്. പി. പി. - 10. ഡി
ഡപ്യൂട്ടി ലീഡര്‍ 1: 1. അനുപ്രിയ. എം. എം. - 10. സി
ഡപ്യൂട്ടി ലീഡര്‍ 2: 2. അബ്ദുല്‍ ബാസിത്ത് ടി. - 9. എ


ഹൈസ്കൂള്‍ വിഭാഗം
കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ.സി
മലയാളം അബ്ദുല്‍ കരീം. എം
അറബി മുഹമ്മദ് അശ്റഫ്. വി.സി
ഇംഗ്ലീഷ് അബ്ദുല്‍ മുനീര്‍. എം.
ഹിന്ദി അബ്ദുല്‍ ഗഫൂര്‍. എം
ഫിസിക്കല്‍ സയന്‍സ് അബ്ദുള്ള. എന്‍
നേച്ചറല്‍ സയന്‍സ് ഷറീന. കെ.പി
സോഷ്യല്‍ സയന്‍സ് വീരാന്‍ കോയ. വി
മാത്തമാറ്റിക്സ് റഫീഖ്. എം
എസ്സ്.എെ.ടി.സി സിറാജ് കാസിം. പി


അപ്പര്‍ പ്രൈമറി വിഭാഗം
കണ്‍വീനര്‍ ശാരി. സി
മലയാളം ബീരാന്‍ കോയ. ടി
അറബി ഷറീന. ഒ.കെ
ഇംഗ്ലീഷ് ഷൈമ. യു
ഹിന്ദി അബ്ദുല്‍ ഗഫൂര്‍. പി
ബേസിക്‌ സയന്‍സ് റാബിയ. കെ
സോഷ്യല്‍ സയന്‍സ് ജ‌ൂലി. വി.എം
മാത്തമാറ്റിക്സ് സൈഫുദ്ദീന്‍. സി.പി
പി.എസ്സ്.എെ.ടി.സി ആയിഷ രഹ്‌ന. പി


വിജയോല്‍സവം
ഹൈസ്കൂള്‍ വിഭാഗം' മുഹമ്മദ് ഇഖ്‌ബാല്‍. എം
യു. പി. വിഭാഗം' ആയിഷ രഹ്‌ന. പി



* 2016 - 17

പി.ടി.എ, എം.പി.ടി.എ.

സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോള്‍ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ആത്മാര്‍ത്ഥ സേവനങ്ങള്‍ നല്‍കി വരുന്നു.


* ഭാരവാഹികള്‍


* 2017 - 18

പി.ടി.എ.
പ്രസിഡണ്ട് ഹാരിസ്
വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ്


എം.പി.ടി.എ.
പ്രസിഡണ്ട് റംല
വൈസ് പ്രസിഡണ്ട് ഷഹര്‍ബാന്‍



* 2016- 17


പി.ടി.എ.
പ്രസിഡണ്ട് ജാഫര്‍
വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ്


എം.പി.ടി.എ.
പ്രസിഡണ്ട് സക്കീന
വൈസ് പ്രസിഡണ്ട് പുഷ്പ

ഓഫീസ് സ്റ്റാഫ്

ഹയര്‍ സെക്കണ്ടറി വിഭാഗം
ഇസ്‌മയില്‍. സി.പി

മുഹമ്മദ് ജാബിര്‍. ടി

ഫസലുള്ള. പി

മുഹമ്മദ് സക്കീര്‍. എന്‍.വി

ഷഹദ്

ഹൈസ്കൂള്‍ & പ്രൈമറി വിഭാഗം
മന്‍സൂര്‍. സി.പി

സുബൈര്‍

പത്‌മിനി

പ്രദീപ്

ജബ്ബാര്‍

ഇഫ്‌ളുറഹ്‌മാന്‍

ഷറീന

അക്കാഡമിക് റിസള്‍ട്ട്

ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടുത്തെ വിജയ ശതമാനമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതല്‍തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


2016-17 അക്കാഡമിക വര്‍ഷത്തില്‍ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സും 28 വിദ്യാര്‍ത്ഥികള്‍ ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസ്സും നേടി 94.5 ശതമാനം വിജയം ലഭിച്ചപ്പോള്‍ പ്ലസ് ടൂ പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു.


എസ്സ്. എസ്സ്. എല്‍. സി. പരീക്ഷ എഴുതിയ 421 വിദ്യാര്‍ത്ഥികളില്‍ 396 വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് അര്‍ഹതനേടി.


എസ്സ്. എസ്സ്. എല്‍. സി. & പ്ലസ് ടൂ വിജയശതമാനം (2016-17)
വിഭാഗം മുഴുവന്‍ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എല്‍. സി. 28 94.5 %
പ്ലസ് ടൂ 28 94 %


പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയന്‍സ് 97.21  %
ഹ്യുമാനിറ്റീസ് 88.14 %
കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ 91.8 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കല്‍ സയന്‍സ് 90 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 94.23 %


ഈ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍
1. മുഹമ്മദ് ആദില്‍. എ.വി

2. ഫര്‍ഷാദ്. ഒ.പി

3. അഫ്റീന അശ്റഫ്

4. അഫ്റീന്‍ ടി മഖ്ബൂല്‍

5. മിഥുന.കെ.വി

6. സഈദ ഷെറിന്‍

7. റുമാന റഷീദ്. വി.കെ

8. അഫ്റാദ് ഹസ്സന്‍

9. മുഹമ്മദ് യാസീന്‍

10. സന്‍ജീദ് സലാം. എ

11. സിദാന്‍ മുഹമ്മദ്. പി.പി

12. നിദ മറിയം

13. നുസുഹ അരിക്കട്ടിയില്‍

14. ഫാത്തിമ ദീന

15. ഹിബ. പി

16. അസ‌ലക്. ഒ

17. മുഹമ്മദ് അന്‍സബ്. വി.പി

18. നിരഞ്ജന രാജന്‍

19. മുഹമ്മദ് റഷാദ്. പി

20. വിഗ്നേശ് വിനോദ്

21. അനഘ മുരളീധരന്‍

22. അപര്‍ണ്ണ. എ.കെ

23. ലബീബ ഫാത്തിമ. പി.പി

24. റിഫ ഹസ്സന്‍

25. ജഫ്‌ന‌ു ഫാസില്‍

26. സജാദ്. എന്‍.പി

27. ഹിബ. പി.എ

28. ഫാത്തിമ. സി.എച്ച്


ഈ വര്‍ഷത്തെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍
1. അനഖ. എം

2. അനഖ. സി

3. അബൂ എൈമന്‍

4. അബ്ദുല്‍ ഷബീര്‍

5. അര്‍ച്ചന. പി

6. ആയിഷ അന്‍ജല. കെ.കെ

7. കാവ്യ. എം. എ

8. ജിബിന്‍. പി.പി

9. ജിഷ ജാസ്‌മിന്‍. പി

10. ജുനൈദ് ഇബ്രാഹീം കരീം

11. നവ്യ. എം

12. നിഹാല്‍ സോനു. ഇ.കെ

13. ഫസ. കെ

14. ഫര്‍ഹാന്‍ അഹമ്മദ്.പി

15. ഫാത്തിമ ദിന്‍ഷ. കെ

16. ഫാത്തിമ നിദ. പി.ടി

17. ഫിദ ജെബിന്‍. വി.സി

18. ഫിമിസ്. പി

19. ബിന്‍ഷാദ് അഹമ്മദ്. യു.കെ

20. മുഹമ്മദ് ബാസിത്ത്. എം

21. ഷറഫുദ്ദീന്‍. ഇ.പി

22. ഷാഹിദ് സുബൈര്‍. കെ.എസ്സ്

23 സന്ദേഷ്. എസ്സ്

24. സമിയ ടി അനീസ്‌ബാബു

25. സമീല്‍. എം.എം

26. സുഹാന സഫല്‍. ടി

27. ഹരികൃഷ്ണന്‍. കെ

28. ഹരികൃഷ്ണന്‍. ടി


ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ (എസ്സ്. എസ്സ്. എല്‍. സി.)
1. അക്ഷയ വിജയന്‍

2. അനശ്വര. കെ.പി

3. അനാമിക. കെ

4. ആദിത്ത്

5. ആദില്‍

6. ഉമൈറ പര്‍വി

7. ഖാലിസ ബിന്‍ത്ത്

8. ജന്നാത്തുല്‍ ഷെറിന്‍

9. ജാസിം മുഹമ്മദ്

10. ഡേവിഡ് ജോണി

11. ഫാത്തിമ ഫസ്‌ന

12. ഫാത്തിമ ഫര്‍വ

13. ഫാത്തിമ റസ്‌ന

14. ഫഹിം തന്‍സീല്‍

15. മാജിത നസ്റീന്‍

16. മുഹമ്മദ് അമീന്‍

17. മുഹമ്മദ് അര്‍ഫാബ്

18. മുഹമ്മദ് ജവാദ്

19. മുഹമ്മദ് ഫാസില്‍

20. മുഹമ്മദ് റിഫാല്‍

21. യശ്വന്ദ്

22 വിവേക്

23. വൈശാഖ്

24. സഹ്‌ല. എ

25. സഹീദ. കെ

26. സിജില്‍. എം.കെ

27. സിയാദ്. കെ

28. ഹര്‍ഷ. കെ


                             നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍. എം. എം. എസ്) 2016-17  

എസ്. സി. ഇ. ആര്‍. ടി. ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എന്‍. എം. എം. എസ് (നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്) പരീക്ഷയില്‍ ഈ വര്‍ഷം (2016-17) നമ്മുടെ സ്കൂളില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി.

1. അദ്‌നാന്‍. കെ. ടി

2. അഭിനവ്. പി

3. അമല്‍ അല്‍ ഹമര്‍

4. അലന്‍ നോബിള്‍

5. സ്വാതി. ടി. കെ


           എസ്സ്. എസ്സ്. എല്‍. സി. & പ്ലസ് ടൂ വിജയശതമാനം  (2015-16) 


2015-16 അക്കാഡമിക വര്‍ഷത്തില്‍ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി 98.5 ശതമാനം വിജയം നേടിയപ്പോള്‍ പ്ലസ് ടൂ പരീക്ഷയില്‍ 19 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി സ്കൂളിന് 92 ശതമാനം വിജയം ലഭിച്ചു.


വിഭാഗം മുഴുവന്‍ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എല്‍. സി. 29 98.5 %
പ്ലസ് ടൂ 19 92 %


പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയന്‍സ് 94 %
ഹ്യുമാനിറ്റീസ് 88 %
കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ 97 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കല്‍ സയന്‍സ് 92 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 82 %

ഫോട്ടോ ഗാലറി

                                                                                  2017 - 18  
                                                                         വര്‍ക്ക്ഷോപ്പ് - ചോക്ക് നിര്‍മ്മാണം
                                                                         


                                                                                   സ്വാതന്ത്ര്യദിനാഘോഷം
                                              


                                               


                                 


                                                                        


                                   


                                                      


                                                     സ്കൂള്‍ എസ്സ്.  എസ്സ്.  എല്‍. സി.  എ പ്ലസ്സ് ക്ലബ് ഉല്‍ഘാടനം
                                                            


                                                                        വര്‍ക്ക്ഷോപ്പ് - പാവകളി, നാടന്‍പ്പാട്ട് 
                                                 


                               ഹിരോഷിമദിന കൊളാഷ് മത്സരം                സംവാദനം - അനില്‍ തിരുവോത്ത‌ും ഫോഡറ്റ് വിദ്ധ്യാര്‍ത്ഥികളും 
                                                                                        


                                                  ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി
                                        


                           സ്കൂള്‍ ഡയറി                                            പ്രകൃതി സംരക്ഷണ ദിനം                                   എസ്സ്. പി. ജി
                                                       


                                                                                             ചാന്ദ്രദിനം
                                              


              


       കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം
                                                             


                                      മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ ഉല്‍ഘാടനം - ഹയര്‍ സെക്കണ്ടറി വിഭാഗം
                                                   


                                                        എസ്സ്.  എസ്സ്.  എല്‍. സി.  വിദ്ധ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം
                                   


                                                          കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ക്ലിക്സ് 


          


                                                   


                         


    


                    


                                                           കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഉല്‍ഘാടനം 
                         


                   കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  –  അണ്ടര്‍ - 17  ചാമ്പ്യന്മാര്‍ 
                                                 


                               അലിഫ് - അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സ് - സ്‌കൂള്‍തല ക്വിസ്സ് മത്സരം 
                                                   


                                      കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം
 
                      


                                                   സ്കൂള്‍തല ചെസ്സ് മത്സരം                                                                           കപ്പ വിളവെടുപ്പ്
                       


                                                                              'വിദ്യാനികേതന്‍   2017 – 18 '
                                                   


                         ഫറോക്ക് ഉപജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ചാമ്പ്യന്മാര്‍  - അണ്ടര്‍-14 & അണ്ടര്‍-17  
                                                      


                                    ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം
     


                                                                                         ഈസി പ്രോജക്ട്  
                                                   


                                                   



                           ഡ്രൈ ഡേ ആചരണം - രാജാ ഹോസ്റ്റല്‍                                                  ബഷീര്‍ ദിനാചരണം
                                                                      


                                                  അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം
                                                                        


                                        കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് കൂടിയാലോചനയോഗം 
                                                  


                                                രാജാ ഹോസ്റ്റല്‍-വാ‌യനാവാരാചരണ സമാപനവും ഇഫ്‌താര്‍ സംഗമവും
                                      


                                                                                          വായന ദിനം
                                                 


                                                 


                                                                       


                                                                                ഇംഗ്ലീഷ്  ക്ലബ്ബ്  ഉദ്ഘാടനം 
                                                    


                                     


                                                                    ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം                                                   
                                                       
      


                                     


                                                                       


                                                                                        മെഹന്ദി ഫെസ്റ്റ്
                                                 


                                                              


                                                                                       പരിസ്ഥിതി ദിനം
                                                                   


                                                     


                                                                        


                                                   


                                                 


                                                                                      പ്രവേശനോല്‍സവം 
                                                   


                                                


                                                                                      2016 - 17     
                                                                                സ്കൗട്ട് & ഗൈഡ്സ്  കേമ്പ്                   
                                                                                 


                                                    ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദവും
                                                   


                                                       കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്                                           
                                                 


                                                              ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്                                                               
      


          


                                                                               അഭിരുചി നിര്‍ണ്ണയ കേമ്പ്
                                                                        


                                              


                               +2 ടൂര്‍                                                                                         ഫുഡ്ഫെസ്റ്റ്
                                              


                                                                                 ബോധവല്‍ക്കരണക്ലാസ്സ്
                                           


                                                      ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി   
                                   


                                                                                               ഒരുവട്ടം കൂടി                                                                       
                                                                               


                                   എസ്സ്. എസ്സ്. എല്‍. സി. നൈറ്റ് കേമ്പ്                                           രാജാ ഹോസ്റ്റല്‍ നൈറ്റ് കേമ്പ്             
                                   
      


                                                       ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷന്‍ 
                                      


                                


                                


                                                               


                                  


                                 


                                    


                                    


                                                               


                                      


                                    നാഷണല്‍ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് വിജയികള്‍ക്കുള്ള  സ്വീകരണം 
                                                     


                                                    


                                                                                       വിജയോല്‍സവം 
                                                               


'                                          സെപ്റ്റ്ഫെസ്റ്റ്                                                                     പൂര്‍വ്വഅദ്ധ്യാപക സംഗമം
                                                                     


                                                                    പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടന്ന പിക്നിക്                                               
                                                 


                                                                       പൊതു വിദ്യാലയ സംരക്ഷണ യജ്ഞം                                           
                                                  


                                                                                     സ്കൂള്‍ കലോല്‍സവം  
                                            


                                             


                                                                     


                                           


                                                


                                            


                                                                       രാജാ ഹോസ്റ്റല്‍ തോട്ട വിളവെടുപ്പ് 
                                            


                                                   ഉപജില്ല ശാസ്ത്ര മേള വിജയികള്‍ക്കുള്ള അനുമോദനം                                                                       
                                                                     


                                                                                    റിപ്പബ്ലിക് ദിനാഘോഷം
                                                


                                                                                            കാംമ്പൂരി  കേമ്പ്
                                             


                                                                                           സ്കൂള്‍ ശാസ്ത്രമേള                                                                           
                                                  


                                                            ചാന്ദ്രദിനം                                                                            രാജപുരസ്കാര്‍ അവാര്‍ഡ്    
                                                  


                                                                                           യു. പി. ടൂര്‍                                                                       
                                                                             


                                                                                   കായികദിനാഘോഷം         
                                              


                                               


                                                


                                            


                                            കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പൈമറി സ്കൂള്‍ ഫുട്ബോള്‍ മേള                                                     
                                                                          


                                                                                         ലഹരി വിരുദ്ധദിനം                                           
                                                    


                                                        


                                                                                   സ്വാതന്ത്ര്യദിനാഘോഷം         
                                               


                                               


                                                                               


                                                                                         മികവ് - 2017                                                                       
                                                        


                                             


                                                                                           മെ‍ഡിക്കല്‍കേമ്പ്
                                                  


                                                                                          മുക്കാബല                  
                                             


                                                                                         ഗാന്ധിജയന്ദിദിനം                                                     
                                                                         


                                                                                       അദ്ധ്യാപകദിനം                  
                                               


                                                                                 ഓണാഘോഷ പരിപാടി 
                                           


                                           


                                                                                       പരിസ്ഥിതി ദിനം
                                                 


                                                                                        കാര്‍ഷിക ശില്പശാല   
                                                     


                                                                    ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം                                                   
                                                 
      


                                             


                                                                       


                                                                                    പ്രവേശനോല്‍സവം 
                                            


                ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ്                                                                 ഹൈസ്കൂള്‍ & യു. പി. ടീച്ചേഴ‌്സ്
                    


                 ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച് പിന്നീട്  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ടീച്ചേഴ‌്സ് ആയവര്‍
                                                               


പേപ്പര്‍ കട്ടിങ്ങ്സ്

                                                                                      2017 - 18   
                                                   


                                                                                      2016 - 17
                          
             
                                         
   
                                                               

ഗോള്‍ഡന്‍ ജൂബിലി ഫോട്ടോസ്

                                              
                            


                                                                  


                                                          


                                                                           
         


                                                                                            

സഹോദര സ്ഥാപനങ്ങള്‍

1942ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നില്‍ അധികം സ്ഥാപനങ്ങളുണ്ട്.

     റൗളത്തുല്‍ ഉലൂം അറബിക് കോളേജ്
      


                                   ഫാറൂഖ് കോളേജ് 
          


                         ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്                                                     
            


   ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇന്‍സ്റ്റിറ്റ്യുട്ട്  
          


  ഫാറൂഖ് കോളേജ് അണ്‍ എയ്ഡഡ് വിഭാഗം
      


 ഫാറൂഖ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്‍റ്റ് സ്റ്റഡീസ്                   
       


                    അബുസ്സബാഹ് ലൈബ്രററി 
       


                     ഫാറൂഖ് എ.എല്‍.പി സ്കൂള്‍
        


         അല്‍ഫാറൂഖ്  റസിഡന്‍ഷ്യല്‍ സ്കൂള്‍                                 
            


 അല്‍ഫാറൂഖ്  എഡുക്കേഷനല്‍ സെന്‍റ്റര്‍
      


പതിനൊന്നില്‍ അധികം ഹോസ്റ്റലുകള്‍ കൂടി പ്രവര്‍ത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകള്‍പെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ എല്ലാംതന്നെ വര്‍ഷ‍ാവര്‍ഷം ആയിരത്തോളംവരുന്ന അര്‍ത്ഥികള്‍ക്ക് വിദ്യപകര്‍ന്ന് അവരെ ജീവിതപാന്ഥാവില്‍ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുംവിധം വളര്‍ച്ചയുടെ പാതയിലാണിന്ന്.

വഴികാട്ടി

എത്തിച്ചേരാനുള്ള വഴികള്‍:


  • കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റര്‍ സഞ്ചരിച്ച് കടവ് റിസോര്‍ട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ എത്താം.


  • കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റര്‍ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റര്‍ സഞ്ചരിച്ചും ഫാറൂഖ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ എത്താം.


ഏറ്റവും അടുത്തുള്ള പട്ടണങ്ങള്‍:


  • 1. ഫറോക്ക് (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലം)
  • 2. രാമനാട്ടുകര (സ്കൂളില്‍ നിന്ന് 4 കിലോമീറ്റര്‍ അകലം)


ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്‍റ്:


  • 1. ഫറോക്ക് ബസ് സ്റ്റാന്‍റ് (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലം)
  • 2. രാമനാട്ടുകര ബസ് സ്റ്റാന്‍റ് (സ്കൂളില്‍ നിന്ന് 4 കിലോമീറ്റര്‍ അകലം)


ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍:


  • ഫറോക്ക് റെയില്‍‌വേ സ്റ്റേഷന്‍ (സ്കൂളില്‍ നിന്ന് 5 കിലോമീറ്റര്‍ അകലം)


ഏറ്റവും അടുത്തുള്ള വിമാനത്താവളം:


  • കോഴിക്കോട് വിമാനത്താവളം ( സ്കൂളില്‍ നിന്ന് 9 കി.മീ അകലം)


{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}

റഫറന്‍സസ്

  • http://schoolwiki.in/
  • Farook Higher Secondary School Golden Jubilee Souvenir
  • Farook College Golden Jubilee Magazine
  • Collegehttps://en.wikipedia.org/wiki/Farook_College
  • Official website of Farook College
  • Official website of Farook Higher Secondary School
  • Official website of Kozhikode District
  • Official website of Feroke, Kozhikode
  • കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പില്‍

പുറമെയുളള കണ്ണികള്‍

  • Official website of Kozhikode District