ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ ഫാത്തിമ ശിഫ എം പി അരക്കുപറമ്പ മർക്സ് ഗ്രീൻ വാലി മരഞ്ചാട്ടി സ്റ്റുഡന്റ് സ്‌നേഹ നിധികളായ ശ്രോദ്ധാക്കളെ എനിക്ക് ഇന്ന് നിങ്ങളോട് കോവിഡ് 19 അഥവാ കൊറോണയെ കുറിച്ചു അൽപ്പം സംസാരിക്കാനുണ്ട് അതിലേക്ക് നിങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. കൊറോണ ഇന്ന് ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്. ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങളോ മെഡിസിനോ ഇല്ലാത്തതു കൊണ്ടോ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ്. മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയുമാണ് ഇതിലൂടെ അർഥമാക്കുന്നത്. കൊറോണ വൈറസിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ല. കൊറോണയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ അത് പടരുന്നതിന്റെ ശൃംഖല നാം പൊട്ടിക്കണം. രോഗബാധിതർ മാത്രം സാമൂഹിക അകലം പാലിച്ചാൽ മാത്രം പോരാ നാം ഓരോരുത്തരും അകലം പാലിക്കണം. നമ്മുടെ കേരള സർക്കാറും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങളും മുൻകരുതലുകളും വളരെ പ്രശംസനീയമാണന്നത് തങ്ക ലിപികളാൽ എഴുതപ്പെടേണ്ടവയാണ്.അവർക്കൊപ്പം നാമും സഹകരിക്കുക്ക. ഇപ്പോഴുള്ള ഈ അകലം നാളെത്തേക്കായുള്ള നമ്മുടെ അടുപ്പമാവട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാനെന്റെ സംസാരം നിറുത്തുന്നു. break chain stay at home

.


47045-ak1.jpeg
47045-ak2.jpeg
47045-ak3.jpeg
47045-ak6.jpeg